Wednesday, December 18
BREAKING NEWS


ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി ISL

By sanjaynambiar

ISL സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ഐ എസ് എല്‍ പ്ലേ ഓഫിലെ കണക്കു തീര്‍ക്കല്‍ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം.

ആദ്യ മത്സരമായതു കൊണ്ടു തന്നെ കരുതലോടെയാണ് ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇരുപത് മിനുട്ടില്‍ ഇരുടീമുകളും കാര്യമായി അവസരങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. ഐമന്റെ മിന്നലാട്ടങ്ങള്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി. 25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നല്‍കി. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല.

Also Read: https://www.bharathasabdham.com/25-crore-lucky-winners-found-onam-bumper-was-hit-by-the-ticket-of-f

33ആം മിനുട്ടില്‍ ഡെയ്സുകെ ഒരു ഷോട്ട് തൊടുത്തു എങ്കിലും ഗുര്‍പ്രീത് അത് അനായാസം സേവ് ചെയ്തു. 36ആം മിനുട്ടില്‍ റോഷന്റെ ഷോട്ട് സമര്‍ത്ഥമായി സച്ചിൻ സേവ് ചെയ്തു. 41ആം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിനായി പെപ്രയും മികച്ച ഒരു ഷോട്ട് പായിച്ചു. എങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായി നിന്നു.

രണ്ടാം പകുതി ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിലാണ് തുടങ്ങിയത്‌. 51ആം മിനുട്ടില്‍ ഐമൻ നടത്തിയ റണ്‍ ബെംഗളൂരു ഡിഫൻസില്‍ വിള്ളല്‍ ഉണ്ടാക്കി. ഐമന്റെ പാസ് സ്വീകരിച്ച്‌ ഒരു നല്ല ടേണിനു ശേഷമുള്ള പെപ്രയുടെ ഷോട്ട് സേവ് ചെയ്യാൻ ഗുര്‍പ്രീത് പണിപ്പെട്ടു.

ഇതിനു പിന്നാലെ കിട്ടിയ കോര്‍ണര്‍ കേരള ബസ്റ്റേഴ്സിന് ലീഡ് നല്‍കി. കോര്‍ണര്‍ പ്രതിരോധിക്കാൻ ശ്രമിക്കവെ ബെംഗളൂരു ഡിഫൻഡര്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ എത്തിച്ചത്.

65ആം മിനുട്ടില്‍ സച്ചിന്റെ സേവും പിന്നാലെ പ്രബീറിന്റെ ഗോള്‍ ലൈൻ ക്ലിയറൻസും ബ്ലാസ്റ്റേഴ്സിലെ ലീഡ് നിലനിര്‍ത്താൻ സഹായിച്ചു. 69ആം മിനുട്ടില്‍ ഗുര്‍പ്രീതിന്റെ അശ്രദ്ധ പ്രസ് ചെയ്ത് മുതലെടുത്ത് ലൂണ ബ്ലാസ്റ്റേസിന്റെ ലീഡ് ഇരട്ടിയാക്കി. ലൂണയുടെ ആത്മാര്‍ത്ഥയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു ഈ ഗോള്‍. സ്കോര്‍ 2-0.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!