Sunday, December 22
BREAKING NEWS


കശ്മീരി വിദ്യാർത്ഥികൾ താടി വടിക്കണം; നിർദേശവുമായി കർണാടകയിലെ നഴ്‌സിംഗ് കോളേജ്

By ഭാരതശബ്ദം- 4

കോളജിലെ കശ്മീരി വിദ്യാർത്ഥികളോട് താടി വടിക്കാൻ ആവശ്യപ്പെട്ട് കോളജ് അധികൃതർ. കർണാടകയിലെ നഴ്‌സിംഗ് കോളേജിലാണ് താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണമെന്ന് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചു. കർണാടകയിലെ രാജീവ് ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഹാസനിലെ ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജിന്റേതാണ് വിചിത്രമായ നടപടി.

ജമ്മു കശ്മീരിൽ നിന്നുള്ള 14 വിദ്യാർത്ഥികളാണ് നഴ്‌സിംഗ് കോളേജിൽ പഠിക്കുന്നത്. വിദ്യാർത്ഥികൾ താടി ട്രിം ചെയ്യുകയോ അല്ലെങ്കിൽ ക്ലീൻ ഷേവോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. താടി ഷേവ് ചെയ്യാത്ത് വിദ്യാർത്ഥികൾ ക്ലിനിക്കൽ സെഷനുകളിൽ ഹാജരാകാത്തതായി രേഖപ്പെടുത്തി എന്നും ഇത് ഹാജർ നിലയെയും അക്കാദമിക് റെക്കോർഡിനെയും പ്രതികൂലമായി ബാധിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വിവേചനപരമായ നയം തങ്ങളുടെ നടക്കാനിരിക്കുന്ന പരീക്ഷകളെയും പ്രത്യേകിച്ചും ഇൻ്റേണൽ മൂല്യനിർണ്ണയത്തെയും ബാധിക്കുമെന്നായിരുന്നു വിദ്യാർത്ഥികൾ കത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.കോളേജിൻ്റെ നിർദേശങ്ങൾ വിദ്യാർത്ഥികളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് സ്റ്റുഡൻ്റ്സ് അസോസിയേഷൻ കത്തിൽ പറഞ്ഞു.

എന്നാൽ പുതിയ നിർദേശങ്ങൾ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പ്രാദേശിക കന്നഡിഗ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും ക്ലിനിക്കൽ ഡ്യൂട്ടികൾക്ക് ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്. പ്രൊഫഷണൽ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങളാണ് മാത്രം ഇതിനെ കണ്ടാൽ മതിയെന്നും മതപരമായ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ കശ്മീരി വിദ്യാർത്ഥികൾ പതിവായി ക്ലാസുകൾ ഒഴിവാക്കുന്നതായും കോളേജ് അധികൃതർ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!