Sunday, December 22
BREAKING NEWS


ക്ഷേത്ര ദർശനത്തിന് മലമുകളിലേക്ക് കയറിയവർ താഴേക്ക് വഴുതി വീണു, കർണാടകയിൽ നിരവധി തീർത്ഥാടക‍ർക്ക് പരുക്ക്

By ഭാരതശബ്ദം- 4

കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം. ചിക്കമംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താത്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.

മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം.

നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!