Wednesday, December 18
BREAKING NEWS


കണ്ണൂർ സ്ക്വാഡ് ചോർന്നു; ഓൺലൈനിൽ എച്ച്ഡി പതിപ്പ് Kannur squad

By sanjaynambiar

Kannur squad മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചോർന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചോർന്നിരിക്കുന്നത്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ്, കിഷോർ, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു. പോലീസ് സ്റ്റോറിയാണ് ചിത്രം പറയുന്നത്.

Also Read : https://www.bharathasabdham.com/lulu-group-expands-operations-in-south-india-new-lulu-mall-and-lulu-hypermarket-opened-in-hyderabad/

ചിത്രത്തിന്റെ ഛായാ​ഗ്രഹണം മുഹമ്മദ് റാഹിൽ ആണ് നിർവഹിച്ചിരിക്കുന്നത്. സം​ഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രത്തിലെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്.

ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോർന്നത് നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!