Monday, December 23
BREAKING NEWS


‘കക്ഷി അമ്മിണിപിള്ള’യിലെ പ്ലസ് സൈസ് നായികയുടെ കിടിലന്‍ മേക്ക് ഓവര്‍

By sanjaynambiar
actress fara shibla reveals about childhood body shaming - Malayalam  Filmibeat

ബോളിവുഡിലും തമിഴിലുമെല്ലാം സിനിമയ്ക്കു വേണ്ടി ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയുന്ന നിരവധി താരങ്ങളുണ്ട്. എന്നാൽ ഇപ്പോഴിതാ മലയാളത്തിൽ നിന്നും ഒരു പുതുമുഖ നായികയാണ് ഇത്തരത്തിൽ ശ്രദ്ധേയയാകുന്നത്.

fara shibla: അന്നതുകേട്ട് ഉപ്പ എന്നേക്കാള്‍ വിഷമിച്ചിട്ടുണ്ടാകും!  വെളിപ്പെടുത്തലുമായി ഷിബ്‍ല - actress fara shibla opens up about facing body  shaming during childhood days | Samayam ...

അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമാകാൻ 20 കിലോ ശരീരഭാരമാണ് ഫറ ഷിബ്‌ല എന്ന പുതുമുഖ നായിക ആറുമാസം കൊണ്ട് കൂട്ടിയത്.എന്നാല്‍ ഇപ്പോള്‍ തന്‍റെ അര്‍പ്പണ മനോഭാവവും കഠിനപ്രയത്‌നവും കൊണ്ട് ശരീരഭാരം കുറച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ഷിബ്‌ല എന്ന മലപ്പുറംകാരി.വിഷൻ അവതാരകയായും സഹതാരവുമായ ഷിബ്‌ല ആദ്യമായി നായികയായി എത്തുന്ന സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള.

സൂര്യ ടിവിയുടെ “ബിഗ്ബ്രേക്ക്” എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിട്ടായിരുന്നു കലാജീവിതത്തിന് തുടക്കം കുറിച്ചത്.പിന്നീട് കൈരളി ടിവിയിലെ അവതാരകയായും, മഴവിൽ മനോരമയിൽ വെറുതെ അല്ല ഭാര്യ സീസൺ 2, മിടുക്കി, അത്തം പത്തു രുചി എന്നീ ഷോകൾ ചെയ്യുകയും ചെയ്തു. ഏഷ്യാനെറ്റിൽ സിനിമാ ഡയറി, റെഡ് കാർപെറ്റ്, നിരവധി ചലച്ചിത്ര അവാർഡുകൾ എന്നിവയും ഫ്ലവേഴ്സ് ചാനലിൽ നക്ഷത്രക്കൂടാരം അവാർഡ് ഷോകൾ, സൂര്യ ടിവിക്കും കൈരളിക്കും വേണ്ടിയുള്ള മൂവി പ്രൊമോഷണൽ അഭിമുഖങ്ങളും ചെയ്തു.

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ല

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം സേയ്ഫ് എന്ന ചിത്രവും ചെയ്തു. ഇപ്പോൾ ഡൈവോഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.കക്ഷി അമ്മിണിപ്പിള്ളയിലെ നായികയായ ഷിബിലയുടെ മേക്ക് ഓവർ വീഡിയോ സോഷ്യൽമീഡിയയിൽ നിരവധി കാഴ്ചക്കാരെ നേടിക്കഴിഞ്ഞിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!