ബീഹാറിലെ ഭീം റാവു അംബേദ്കർ സർവകലാശാലയിൽ ബി.എ രണ്ടാം വർഷ വിദ്യാർത്ഥി അഡ്മിറ്റ് കാർഡിൽ കൊടുത്ത വിവരം ആണ് അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്ന് എഴുതിയത്
.കാർഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ കോളത്തിലാണ് ബോളിവുഡ് താരങ്ങളുടെ പേര് എഴുതിയത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇതോടെ ഇമ്രാൻ ഇതിന് തമാശ രൂപേണ പ്രതികരിച്ച് രംഗത്തെത്തി. ആ അച്ഛൻ ഞാൻ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് സർവകലാശാല അധികൃതർ.