Asian Games പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ഗോളുകള്‍ നേടി തിളങ്ങി. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
Also Read : https://www.bharathasabdham.com/kodiieris-memories-are-one-year-old-today/
എട്ടാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെയാണ് ഇന്ത്യ ലീഡെടുത്തത്. 11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. 41, 53 മിനിറ്റുകളില്‍ വരുണ്‍ കുമാര്‍ രണ്ട് ഗോളുകള്‍ നേടി. 30-ാം മിനിറ്റില്‍ സുമിത്, 46-ാം മിനിറ്റില്‍ ഷംഷേര്‍ സിങ്, 49-ാം മിനിറ്റില്‍ ലളിത് ഉപാധ്യായ് എന്നിവര്‍ ഗോള്‍ നേടിയതോടെ പാകിസ്താന്റെ പതനം പൂര്‍ണമായി. പാകിസ്താന് വേണ്ടി സൂഫിയാന്‍ മുഹമ്മദ് (38), അബ്ദുള്‍ റാണ (45) എന്നിവര്‍ ആശ്വാസ ഗോളുകള്‍ നേടി.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ-പാക് മത്സരത്തില്‍ ഒരു ടീം പത്ത് ഗോളുകള്‍ സ്വന്തമാക്കുന്നത്. പാക് ടീമിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്