Monday, December 23
BREAKING NEWS


കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.

By bharathasabdham

മൂവാറ്റുപുഴ : കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കൊച്ചി മധുര ദേശീയപാതയിലെ നഗരത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന സ്ഥലമാണ് കീച്ചേരിപ്പടി ജംഗ്ഷന്‍. രാത്രിയാകുന്നതോടെ ഇരുട്ടില്‍ ആകുന്ന ഇവിടെ അപകടങ്ങളും ഏറെയായിരുന്നു. കെഎസ്ഇബിയുടെ പോസ്റ്റില്‍ നിന്നുള്ള പരിമിതമായ വെളിച്ചം മാത്രമായിരുന്നു ഇവിടെ ആശ്രയം. ഈ സാഹചര്യത്തിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന വാര്‍ഡ് കൗണ്‍സിലറുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥന മാനിച്ച് എംഎല്‍എ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5,13,000 രൂപ ചിലവില്‍ 6 ലൈറ്റുകളുടെ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കൂടുതല്‍ പ്രദേശത്തേക്ക് വെളിച്ചം എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെയേറെ ഉയരത്തിലാണ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി പി എല്‍ദോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഫൗസിയ അലി സ്വാഗതം പറഞ്ഞു.

മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അബ്ദുല്‍സലാം, കൗണ്‍സിലര്‍ പി. വി രാധാകൃഷ്ണന്‍, മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം അബ്ദുല്‍ സലാം,
കബീര്‍ പൂക്കടശ്ശേരി, അബ്ദുല്‍ കരീം , ഷാജി പാലത്തിങ്കല്‍, മുഹമ്മദ് ചെറുകപ്പള്ളില്‍, ഷാനി കീച്ചേരി, ടി എം നാസര്‍, പി എ അബ്ബാസ്, മുഹമ്മദ് തോട്ടിങ്കല്‍, മാഹിന്‍ വെളിയത്തു കൂടി, നവീദ് വലിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!