Saturday, December 21
BREAKING NEWS


മെഡിക്കൽ കോളജ് കത്രിക കേസ്; പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു Kozhikode Medical College

By sanjaynambiar

Kozhikode Medical College കോഴിക്കോട് മെഡിക്കൽ കോളജിൽ ഹർഷിന എന്ന യുവതിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

ഒന്നാം പ്രതി ഡോ സി.കെ രമേശൻ, മൂന്നും നാലും പ്രതികളായ നേഴ്‌സസ് എം.രഹന, കെ.ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദർശൻ മുൻപാകെയാണ് പ്രതികൾ ഹാജരായത്.

CRPC 41A പ്രകാരം ഉള്ള നോട്ടീസിൽ ആണ് പ്രതികൾ ഹാജരായത്. കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി സർക്കാരിന് നൽകും. ശേഷം വിചാരണ ചെയ്യാൻ സർക്കാരിൻറെ അനുമതി തേടും. രണ്ടാം പ്രതിയുടെ അറസ്റ്റ് കോട്ടയത്ത് ചെന്ന് രേഖപ്പെടുത്തിയിരുന്നു.

എന്നാൽ മെഡിക്കൽ കോളജിൽ നിന്നല്ല കത്രിക കുടുങ്ങിയത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതികൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!