ബോളിവുഡ് താരം പനാഗിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
സാരിയിൽ പുഷ് അപ്പ് ചെയ്യന്ന വീഡിയോ ഗുൽ പനാഗ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ഷൂട്ടിങ് സെറ്റിൽ വെച്ച് നടന്ന താരത്തിന്റെ വീഡിയോയ്ക്ക് “എവിടെയായാലും എപ്പോഴായാലും”എന്നായിരുന്നു അടിക്കുറിപ്പ് കൊടുത്തത്. താരത്തിന്റെ പുതിയ വീഡിയോ കണ്ട് നിരവധി ആരാധകരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്.
3-കാരിയായ ഗുല്‍ പനാഗ് ഫാമിലി മാന്‍, പാതാള്‍ ലോക് തുടങ്ങിയ വെബ് സീരിസുകളിലൂടെയാണ് ശ്രദ്ധ നേടിയത്.
വണ്ടര്‍ വുമണ്‍, ആട്ടാ ഗേള്‍ എന്നൊക്കെയാണ് വിഡിയോ കണ്ട ആരാധകർ ഗുല്‍ പനാഗിനെ വിശേഷിപ്പിക്കുന്നത്.