Tuesday, December 17
BREAKING NEWS


ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മാതൃകയില്‍ സര്‍ക്കാരിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

By sanjaynambiar

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മാതൃകയില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു.പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി രൂപീകരിച്ച സമിതിയില്‍ വാണിജ്യ-വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവരസാങ്കേതിക വിദ്യാ രംഗത്തെ വിദഗ്ധര്‍, നീതി ആയോഗ് ഉദ്യോഗസ്ഥര്‍, ഗുണനിലവാരം നിര്‍ണയിക്കുന്ന വിദഗ്ധര്‍ എന്നിവരുമുള്‍പ്പെടുന്നുണ്ട്.പ്ലാറ്റ്‌ഫോംമിന്റെ അടിസ്ഥാന വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയമായിരിക്കും നേതൃത്വം നല്‍കുക.

ഇത് വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 11 അംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിര്‍മാണത്തിനായി രൂപീകരിച്ച സമിതിയിലേക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍ വാളടക്കമുള്ളവരെയാണ് നിയമിച്ചിട്ടുള്ളത്.

ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പുതിയ പ്ലാറ്റ്‌ഫോമുണ്ടാക്കുന്നത്.

സര്‍ക്കാര്‍ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സജ്ജമാക്കാനൊരുങ്ങുന്നത് ആഭ്യന്തര വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇ-കൊമേഴ്സ് ഭീമന്മാരെ പിടിച്ചു കെട്ടുന്നതിനും വേണ്ടിയാണ്. സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിര്‍മാണത്തിന് നേതൃത്വം നല്‍കുക ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്ത്യന്‍ ട്രേഡ് (ഡിപിഐഐടി) ആയിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!