Monday, December 23
BREAKING NEWS


മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും

By sanjaynambiar

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും. ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി.

പദ്ധതിക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി.

Maharashtra: 99% of commercial sex workers in Pune look for alternative  livelihood | Deccan Herald

സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളുള്ളവര്‍ക്ക് 2500 രൂപ അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്താകെ 31,000ത്തോളം ലൈംഗിക തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാകും. ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!