Monday, December 23
BREAKING NEWS


സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രമായി മാറി കണ്ണൂര്‍ വിമാനത്താവളം

By sanjaynambiar

വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറിയതാണ് കണ്ണൂർ വിമാനത്താവളം. എന്നാല്‍ ഇന്ന്‍

കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രം എന്ന്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ആണ്.

വിമാനത്താവളം വഴി വ്യാപകമായി സ്വർണം കടത്താനുള്ള ശ്രമം നടക്കുന്നത് കൊണ്ട് കസ്റ്റംസ് സംഘം അതീവ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും സ്വര്‍ണ്ണ കടത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം.

കൊവിഡ് കാലമായതിനാൽ വിമാനങ്ങള്‍ കുറവായി ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്.ഇതിലും എത്രയോ അധികമാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് സംഘം ഈ കൊവിഡ് കാലത്ത് കടത്തിയ സ്വര്‍ണ്ണത്തിന്‍റെ അളവ്.

കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ആദ്യത്തെ ഒരു മാസം അഞ്ചു കേസുകൾ ആണ് രജിസ്റ്റർ ചെയ്തത്.

രണ്ടാം വർഷം 63 കേസുകളും. 34കോടി വിലമതിക്കുന്ന സ്വർണ്ണമാണ് രണ്ട് വർഷത്തിനുള്ളിൽ ഇവിടെ നിന്നും പിടികൂടിയത്.

2018-2019സാമ്പത്തിക വർഷം 3557.92ഗ്രാമും 2019-2020വർഷത്തിൽ 47121.38ഗ്രാമും ഈ സാമ്പത്തിക വർഷം 24, 229.79ഗ്രാം സ്വർണവുമാണ് എയർ കസ്റ്റംസ് പിടികൂടിയത്.


വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാരെ കസ്റ്റംസിന്റെ ചെക്ക് ഇൻ പരിശോധനയിലാണ് സ്വർണ്ണകടത്ത് നോക്കുന്നത്. ഇതിനായി പ്രത്യേക മെഷീൻ ആണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!