കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം പിടിച്ചു.ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.