രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കി കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്. ആയിരക്കണക്കിന് കര്‍ഷകര്‍ പോലീസ് തടസ്സങ്ങള്‍ മറികടന്ന് ഇന്ന് ഡല്‍ഹി നഗരത്തിലേക്ക് കടക്കാന്‍ ശ്രമിക്കും. നഗരത്തിലേക്കുള്ള വഴികള്‍ പോലീസ് കോണ്‍ക്രീറ്റ് സ്ലാബുകള്‍, മുള്ളുവേലി എന്നിവ കൊണ്ട് അടച്ചിരിക്കുകയാണ്.
പാനിപത്തിലാണ് ഇന്നലെ രാത്രി കര്‍ഷകര്‍ തമ്പടിച്ചത്. ഇന്നലെ കര്‍ഷകരുമായി വിവിധ റോഡുകളില്‍ പോലീസ് ഏറ്റുമുട്ടിയിരുന്നു. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകരെ അംബാലയില്‍ വെച്ച് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് കര്‍ഷകര്‍ ഇതിനോട് പ്രതികരിച്ചത്.
നിരായുധരായ കര്‍ഷകരെ നേരിടാന്‍ ബി എസ് എഫിനെയും സി ആര്‍ പി എഫിനെയും വരെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ഏതുവിധേനയും മാര്‍ച്ച് ഡല്‍ഹിയില്‍ കടക്കാതിരിക്കാനാണ് ശ്രമം. എന്നാല്‍ എന്ത് പ്രതിബന്ധമുണ്ടായാലും നഗരത്തിനുള്ളില്‍ കയറുമെന്ന് തന്നെയാണ് കര്‍ഷകരുടെ പ്രഖ്യാപനം.
.