സോഷ്യൽ മീഡിയയിൽ 24 ന്യൂസും അവതാരകരും വൈറൽ
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടി.കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് അപ്രസ്‌ക്തമാവുന്നുവെന്നും ഇടതുമുന്നണിക്കു ലഭിച്ച വിജയം ജനങ്ങളുടേതാണ് . സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണ് ഇത് മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഇവ
എന്നാൽ ഇന്നത്തെ താരം വിജയിച്ച സ്ഥാനാർത്ഥികളോ മുന്നണികളോ മുഖ്യമന്ത്രിയോ അല്ല മലയാളത്തിലെ മുൻനിര വാർത്ത ചാനൽ ആയി വളർന്നുകൊണ്ടിരിക്കുന്ന 24 ന്യൂസും അതിന്റെ സൃഷ്ടാവ് ശ്രീകണ്ഠൻ നായരും ഒപ്പം അവതാരകരായി കൂടുണ്ടായിരുന്ന അരുണും വിജയകുമാറും ആയിരുന്നു. തെരഞ്ഞെടുപ്പ് ചൂടിൽ അവതരണം കത്തികയറിയപ്പോൾ 24 ന്യൂസ് ട്രോളുകളിൽ നിറഞ്ഞു.
അരുണിന്റെ പാട്ടും എസ്‌കെയുടെയും വിജയകുമാറിന്റെയും തകർപ്പൻ കോണ്ടറുകളും കൂടിയായപ്പോൾ അവതരണം വ്യത്യസ്തമായി ഒപ്പം ചാനലും റേറ്ററിങ്ങിൽ കുതിച്ചു .
ചാനലിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ നടക്കുന്നതിന്റെ ഇടക്ക് കയറി വന്ന തെരഞ്ഞെടുപ്പിനെ ഫുട്ബാൾ മത്സരത്തിന്റെ ആവേശത്തിലാണ് അവതാരകർ പ്രേക്ഷകരിലേക്ക് എത്തിച്ചത്.എന്തായാലും യുവാക്കളാണ് ഇരുകയ്യും നീട്ടി വ്യത്യസ്തമായ അവതരണ ശൈലിയെ ഏറ്റുവാങ്ങിയത് .
പരസ്പരം വാഗ്‌വാദത്തിൽ ഏർപ്പെട്ടും പാട്ടുപാടിയും ട്രോളിയും എസ്‌കെയും അരുണും വിജയകുമാറും കൂടി ചേർന്ന് തെരഞ്ഞെടുപ്പിനെ ഒരു ഉത്സവമാക്കിയപ്പോൾ തിയേറ്ററുകൾ തുറന്ന പ്രതീതി കിട്ടിയന്നായി ചിലർ.
എന്തായാലും റേറ്ററിങ്ങിൽ രണ്ടാംസ്ഥാനത്ത് ഉണ്ടായിരുന്ന 24 ന്യൂസ് ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പ്രമുഖ ചാനലുകളെയെല്ലാം പിന്തള്ളുകയാണുണ്ടായത്.ചൂടൻ വാർത്തക്കൊപ്പം പൊട്ടിച്ചിരിയായിരുന്നു 24 മലയാളികൾക്ക് സമ്മാനിച്ചത്.
യൂടൂബിൽ മാത്രം ചാനലിന്റെ ലൈവ് സ്ട്രീം കണ്ടത് ഒരേസമയം രണ്ടുലക്ഷത്തിൽപരം കാഴ്ചക്കാരായിരുന്നു.തൊട്ടു പിന്നിലുണ്ടായിരുന്നു പ്രമുഖ ചാനലിന് 24 കാഴ്ചക്കാരുടെ പകുതിമാത്രമായിരുന്നു ഉണ്ടായിരുന്നത്.