Saturday, December 21
BREAKING NEWS


ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ഉടൻ നടക്കില്ല ; മോദി സർക്കാരിന്റെ നീക്കം അപ്രായോഗികമെന്ന്‌ വിലയിരുത്തൽ One Nation One Election

By sanjaynambiar

One Nation One Election ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന സംഘപരിവാർ അജൻഡയുമായി മുന്നോട്ടുപോകാനുള്ള മോദി സർക്കാരിന്റെ നീക്കം അപ്രായോഗികമെന്ന്‌ വിലയിരുത്തൽ. വികസനപ്രവർത്തനങ്ങൾക്ക്‌ തടസ്സമുണ്ടാകാതിരിക്കൽ, ചെലവുചുരുക്കൽ തുടങ്ങിയ ന്യായങ്ങളാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചുനടത്തുന്നതിനായി ഇവർ മുന്നോട്ടുവയ്‌ക്കുന്നത്‌.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം നടപ്പാക്കണമെങ്കിൽ അഞ്ച്‌ ഭരണഘടനാ ഭേദഗതികൾ ആവശ്യമാണ്‌. ലോക്‌സഭയുടെ കാലാവധി അഞ്ചുവർഷത്തിനപ്പുറത്തേക്ക്‌ പോകരുത്‌, എന്നാൽ, അതിനുമുമ്പായി പിരിച്ചുവിടാമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം 83 (2)ലാണ്‌ ആദ്യം മാറ്റംവേണ്ടത്‌. സമാനമായി 82 (2), 172 (1), 174 (2) (ബി), 356 എന്നീ അനുച്ഛേദങ്ങളിലും ഭേദഗതി ആവശ്യമാണ്‌. ഇരുസഭയിലും മൂന്നിൽരണ്ട്‌ ഭൂരിപക്ഷം ഭരണഘടനാ ഭേദഗതിക്ക്‌ വേണം. പകുതിയോളം സംസ്ഥാന നിയമസഭകൾ പ്രമേയത്തിലൂടെ ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കണം.

നിലവിൽ സമിതി രൂപീകരണം മാത്രമാണ്‌ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ വിഷയത്തിൽ നടന്നിട്ടുള്ളത്‌. സമിതി കൂടിയാലോചനകൾക്കുശേഷം റിപ്പോർട്ട്‌ സമർപ്പിക്കുന്നതിന്‌ സമയം ആവശ്യമാണ്‌.

തുടർന്നേ ഭരണഘടനാ ഭേദഗതി ബില്ലിന്‌ രൂപംനൽകാനാകൂ. അതിനാൽ പ്രത്യേക പാർലമെന്റ്‌ സമ്മേളനത്തിന്റെ അജൻഡ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ആകാൻ സാധ്യത കുറവാണ്‌. എന്നാൽ, മണിപ്പുർ കലാപം, അദാനി തട്ടിപ്പ്‌ വിഷയങ്ങളിൽനിന്ന്‌ തന്ത്രപൂർവം ജനശ്രദ്ധ തിരിക്കാൻ ഇത്തരം വിഷയങ്ങൾ ഉയർത്തിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!