Saturday, December 21
BREAKING NEWS


മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് വോട്ടില്ല , വോട്ടര്‍ പട്ടികയില്‍ പേരില്ല !

By sanjaynambiar

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്നാണിത്. പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോകുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു.

വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോയേന്ന് ഇന്നലെയാണ് പരിശോധിച്ചതെന്ന് ടിക്കറാം മീണ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പ ലിസ്റ്റില്‍ പേരുണ്ടായിരുന്നു. ആ ലിസ്റ്റല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ലിസ്റ്റിലും തന്‍റെ പേരുണ്ടായിരുന്നില്ല.

ലോക്സഭ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടായിരുന്നതിനാല്‍ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പരാതി നല്‍കുന്നില്ലെന്നും മീണ പ്രതികരിച്ചു. എന്നാല്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്‍, എകെ ആന്റണി എന്നിവരും ഇത്തവണ വോട്ട് ചെയ്യില്ല.

കോവിഡ് മുക്തനായി എകെ ആന്റണി ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ട്. ഒരു മാസത്തെ കര്‍ശന വിശ്രമമാണ് ആന്റണിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാലാണ് അദ്ദേഹവും വോട്ട് ചെയ്യാന്‍ എത്താത്തത്.

അനാരോഗ്യം കാരണം തിരുവനന്തപുരത്തു നിന്നു യാത്ര ചെയ്യുക പ്രയാസമായതിനെ തുടര്‍ന്നാണ് വിഎസിന് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയത്. ദിവസങ്ങള്‍ക്കു മുന്‍പേ വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു.എന്നാല്‍, ചട്ടമനുസരിച്ച്‌ തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നു വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!