Wednesday, December 18
BREAKING NEWS


കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളുമായി ഇ ഡി Karuvannur bank

By sanjaynambiar

Karuvannur bank മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും.

Also Read : https://www.bharathasabdham.com/failure-to-provide-bank-documents-upon-repayment-of-loan-rbi-with-strict-action/

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.

തിങ്കളാഴ്ച എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയെന്നും ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്നും തിങ്കളാഴ്ച എ സി മൊയ്തീന്‍ പറഞ്ഞിരുന്നു.


അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ ഇഡിക്ക് കത്ത് നല്‍കിയെന്നും. ഇക്കാര്യം പരിശോധിക്കാമെന്ന് ഇഡി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എ സി മൊയ്തീന്‍ പ്രതികരിച്ചിരുന്നു.

Also Read : https://www.bharathasabdham.com/solar-case-conspiracy-chief-minister-should-resign-udf-to-surround-secretariat/

കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മുമ്പ് രണ്ട് തവണ ഇഡി ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും എ സി മൊയ്തീന്‍ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ഇഡി നോട്ടീസ് നല്‍കിയതും എ സി മൊയ്തീന്‍ ഹാജരായതും.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 22നാണ് എ സി മൊയ്തീന്റെയും നാല് ബിനാമികളുടേയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. അന്ന് 15 കോടി രൂപ വില വരുന്ന 36 വസ്തുവകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. എ സി മൊയ്തീനുമായി ബന്ധമുള്ള, കേസിലെ ഇടനിലക്കാരെ പലരേയും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എ സി മൊയ്തീനെ ഇന്ന് ചോദ്യം ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!