Wednesday, December 18
BREAKING NEWS


ഇബ്രാഹിംകുഞ്ഞിന് അർബുദമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; എങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പ്രോസിക്യൂഷൻ

By sanjaynambiar

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിച്ചു. ഇബ്രാഹിംകുഞ്ഞിന് അർബുദമാണെന്നും തുടർ ചികിത്സ ആവശ്യമാണെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സ നൽകാമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ ആശുപത്രി മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിനെ ഉടൻ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. ഈ മാസം 19ന് ലേക്ക് ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഡിസംബർ3ന് വീണ്ടും ചെയ്യണം. 33 തവണ ലേക്ക് ഷോറിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ആശുപത്രി മാറ്റിയാൽ അണുബാധക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് ആശുപത്രി മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!