Monday, December 23
BREAKING NEWS


ഓവര്‍ ഹൈപ്പില്‍ പേടിയുണ്ട്, ഒരു മാസ് മസാല പടം മാത്രമല്ല കൊത്ത: ദുല്‍ഖര്‍ Dulquer Salmaan

By sanjaynambiar

Dulquer Salmaan ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററുകളില്‍ എത്താൻ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ചിത്രത്തിന് ലഭിച്ച ഹൈപ്പ്. ഇപ്പോഴിതാ, പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലായിരിക്കുമോ സിനിമ എന്ന കാര്യത്തില്‍ തനിക്ക് പേടിയുണ്ടെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാൻ. ഇതര ഭാഷകളില്‍ നിന്നു പോലും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ് തന്റെ ആശങ്കയെന്ന് താരം പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘സിനിമ എങ്ങനെ ആയിരിക്കണമെന്ന് ഓഡിയൻസാണ് തീരുമാനിക്കേണ്ടത്. നമ്മള്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകളാണ്. പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തില്‍ സിനിമ എത്തിയിട്ടുണ്ടോ, എന്നൊക്കെയുള്ള പേടിയാണ്. ഏത് സിനിമയുടെ റിലീസായാലും ഉണ്ടാകുന്നത്.

ഓരോ സിനിമയ്‌ക്കും അതിന്റേതായ ലൈഫും എനര്‍ജിയുമൊക്കെയുണ്ട്. കിംഗ് ഓഫ് കൊത്തയുടെ ആദ്യത്തെ പോസ്റ്റര്‍ പുറത്ത് വിട്ടപ്പോള്‍ തന്നെ പ്രേക്ഷകരില്‍ നിന്നും ലഭിച്ച ഒരു സ്വീകാര്യതയുണ്ട്. അത് മലയാളത്തില്‍ നിന്നു മാത്രമല്ല, മറ്റ് ഇതര ഭാഷകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ഹൈപ്പ് വളരുന്നതിനനുസരിച്ച്‌ ഞങ്ങളുടെ പ്രയത്നവും വര്‍ധിപ്പിച്ചു. വലുപ്പം ആ സിനിമ തന്നെ തീരുമാനിച്ചതാണ്. ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടിട്ടുണ്ട് ഇതിന്‍റെ ഹൈപ്പ് കണ്ടിട്ട്. ഒരു ഹൈപ്പ് നമുക്ക് ഒരിക്കലും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. ആദ്യത്തെ പോസ്റ്റര്‍ കയറിയപ്പോള്‍ത്തന്നെ ഞങ്ങള്‍ക്ക് ആര്‍ക്കും മനസിലായില്ല ശരിക്കും എന്താണ് സംഭവിച്ചതെന്ന്. അപ്പോള്‍ മുതല്‍ ഒരു വലിയ ഉത്തരവാദിത്തം എല്ലാവര്‍ക്കും തോന്നി. ഒരു പേടി തോന്നി. എവിടെ പ്രൊമോട്ട് ചെയ്യാന്‍ പോയപ്പോഴും അവിടുത്തെ മീഡിയയ്‌ക്കും പ്രേക്ഷകര്‍ക്കുമൊക്കെ ചിത്രത്തെക്കുറിച്ച്‌ ഒരു ധാരണയുണ്ട്. ഒരു മലയാള സിനിമയ്‌ക്ക് അത് കിട്ടുമ്ബോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.

ബോംബെയിലെ ആവേശം കണ്ടപ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ പറ്റിയില്ല. എന്‍റെ ഒരു പേടി ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ്. ഒരു മലയാള സിനിമ ചെയ്യുമ്ബോള്‍ അതില്‍ എന്തായാലും ആഴമുള്ള ഒരു കഥയുണ്ടാവണം. ഉള്ളടക്കം നല്ലതായിരിക്കണം. എല്ലാം മിക്സ് ചെയ്തിട്ടാണ് ഞങ്ങളിത് ചെയ്തിരിക്കുന്നത്. മാസ് ചിത്രമാണെന്ന് പൂര്‍ണമായും പറയാൻ കഴിയില്ല. മലയാള പ്രേക്ഷകര്‍ക്ക് ആവശ്യമുള്ളതും കൂടെ ഉള്‍പ്പെടുത്തിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.’- ദുല്‍ഖര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!