Monday, December 23
BREAKING NEWS


നിക്കണ്ട, തിക്കണ്ട, ഓടേണ്ട; റെയിൽവേയുടെ എല്ലാ സേവനങ്ങൾ‌ക്കും ഇനി ഒറ്റ ആപ്പ്

By ഭാരതശബ്ദം- 4

റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കുമായി ഒറ്റ ആപ്പ് തയാറാകുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാ ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ ആപ്പ് തയാറാക്കുന്നത്.

നിലവിൽ ഓരോ സേവനങ്ങൾക്കും വിവിധ ആപ്പുകളാണ് ഉള്ളത്. ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് സമ​ഗ്രമായ ഒരു ആപ്പ് നിർമ്മിക്കാൻ റെയിൽവേ ശ്രമിക്കുന്നത്. ടിക്കറ്റ് റിസർവേഷനുവേണ്ടി നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തിൽ ഉള്ളത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യം പ്രദാനം ചെയ്യുന്നതിനായി നിരവധി റെയിൽവേ സേവനങ്ങളെ ഒരു പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുകയെന്നതാണ് പുതിയ ആപ്പിലൂടെ ലക്ഷ്യമിടുന്നത്.

100 ദശലക്ഷത്തിലധികം ആപ്പ് ഡൗൺലോഡുകളുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് നിലവിൽ എല്ലാ ഇന്ത്യൻ റെയിൽവേ ആപ്ലിക്കേഷനുകളിലും ഏറ്റവും ജനപ്രിയമാണ്. റിസർവ് ചെയ്ത റെയിൽ ടിക്കറ്റ് ബുക്കിംഗ്, മാറ്റം വരുത്തൽ, റദ്ദാക്കൽ എന്നിവയ്ക്കുള്ള ഒരേയൊരു പ്ലാറ്റ്ഫോമാണ് ഇത്. 2023-24 സാമ്പത്തിക വർഷത്തിൽ, ഐ.ആർ.സി.ടി.സി 4,270.18 കോടി രൂപ വരുമാനത്തിൽ നിന്ന് 1,111.26 കോടി രൂപ റിപ്പോർട്ട് ചെയ്തു.

UTS (അൺ റിസർവ് ചെയ്യാത്ത ടിക്കറ്റിംഗ് സിസ്റ്റം), IRCTC എയർ, നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (ട്രെയിൻ സ്റ്റാറ്റസ്), IRCTC eCatering Food on Track (ട്രെയിൻ സീറ്റുകളിൽ ഭക്ഷണം എത്തിക്കുന്നു), റെയിൽ മദാദ് (പരാതികളും നിർദ്ദേശങ്ങളും നൽകാൻ), ടിഎംഎസ്-നിരീക്ഷൻ, സതാർക്ക്, പോർട്ട് റീഡ് തുടങ്ങിയവയാണ് യാത്രക്കാർ റെയിൽവേ സേവനത്തിനായി ഉപയോഗിക്കുന്ന മറ്റ് ആപ്പുകളും വെബ്‌സൈറ്റുകളും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!