Monday, December 23
BREAKING NEWS


വൈറൽ സ്ഥാനാർഥി തോറ്റു; ആരാധകരുടെ പ്രതികരണം ഇങ്ങനെ

By sanjaynambiar

സൈബർ ആക്രമണം തുടരുന്നു; സൗന്ദര്യ ബോധമില്ലാത്ത മലയാളികൾ ,ലുക്കിൽ അല്ല വർക്കിലാണ് കാര്യമെന്നും തുടങ്ങി നിരവധി കമന്റുകൾ

പത്തനംതിട്ട: കേരളക്കരയിൽ ലുക്ക് കൊണ്ട് തരംഗംആയ സ്ഥാനാർത്ഥിയാരുന്നു പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വിബിത ബാബു.

കളർ മുണ്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞു സ്ഥാനാർത്ഥിയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെ കേരളക്കര മുഴുവൻ സോഷ്യൽ മീഡിയയിൽ സ്ഥാനാർത്ഥിക്കൊപ്പം കൂടി.

സോഷ്യൽ മീഡിയയിലെ തള്ളിക്കയറ്റം കണ്ട്എതിരാളികൾ പോലും ഭയന്നപ്പോൾ വിബിത ജയിക്കുമെന്ന് കോൺഗ്രസ്സും കണക്ക് കൂട്ടി.എന്നാൽ റിസൾട്ട് വന്നപ്പോൾ നേടിടേണ്ടി വന്നതോ പരാജയവും

തിരുവല്ല ബാറിലെ അഭിഭാഷക കൂടിയായ വിബിത കുന്നങ്കല്ലം മുല്ലക്കൽ വീട്ടിൽ ബാബുതോമസിന്റെയും വത്സലയുടെയും മകളാണ്. തകർപ്പൻ ലുക്കിൽ വന്ന സ്ഥാനാർഥി എട്ടു നിലയിൽ പൊട്ടിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആക്രമണം തുടങ്ങിയത്.

പരാജയപെട്ടുവെങ്കിലും വിബിതയെ വിടാതെ പിന്തുടർന്നിരിക്കുകയാണ് ആരാധകർ. മല്ലപ്പള്ളി ഡിവിഷനിലെ സ്ത്രീകൾ അസൂയ തോന്നി വിബിതയെ തോല്പിച്ചതാണെന്നും ,ലൂക്കിലല്ല വർക്കിലാണ് കാര്യമെന്നും , തുടങ്ങി സൈബർ ആങ്ങളമാരുടെ കമന്റുകളും ആശ്വാസവാക്കുകളും കൊണ്ട് നിറയുകയാണ് വിബിതയുടെ ഓരോ പോസ്റ്റുകളും.

ഇത് ഫാഷൻ പരേഡ് അല്ല തിരഞ്ഞെടുപ്പാണെന്നും ചിലർ വാദിക്കുമ്പോൾ തോറ്റ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി എത്തുന്നവരും നിരവധിയാണ് .ഇവിടെ എൽ.ഡി.എഫിന്റെ സി.കെ ലതാകുമാരിയാണ് വിജയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!