Saturday, December 21
BREAKING NEWS


നയൻതാരയുടെ 9 സ്കിൻ ബ്രാൻഡിനെതിരെ വിമർശനം! ഇത് സാധാരണക്കാർക്ക് പറ്റില്ല… Nayanthara

By bharathasabdham

Nayanthara നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡാണ് 9 സ്കിൻ, സെപ്റ്റംബർ 29ന് ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വില സാധാരണക്കാർക്ക് തങ്ങാൻ കഴിയില്ലെന്നാണ് വിമർശനം.

സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് 9 സ്കിൻ ആരംഭിച്ചിരിക്കുന്നതെന്നും സാധാരണക്കാർക്ക് ഈ വിലക്ക് ഉൽപന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. കൂടാതെ ഉൽപന്നങ്ങളുടെ പ്രമോഷനായി നയൻതാര അമിതമായി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നതിനെയും വിമർശിക്കുന്നുണ്ട്.ഇതുവരെ, അഞ്ച് ഉൽപ്പന്നങ്ങളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയും അതേ അളവിലുള്ള നൈറ്റ് ക്രീമിന് 1,899 രൂപയുമാണ് വില. ആന്റി ഏജിങ് സിറത്തിന് 1,499 ഉം ഗ്ലോ സിറത്തിന് 1,199 രൂപയുമാണ്.

Also Read: https://www.bharathasabdham.com/bihar-government-has-given-30-crores-for-the-reconstruction-of-madrasa-which-was-set-on-fire-during-ram-navami-celebrations/

സോഷ്യൽ മീഡിയയിലൂടെയാണ് നടി സ്കിൻ കെയർ ബ്രാൻഡിനെ
പരിചയപ്പെടുത്തിയത്.’ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം ഇന്ന് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വേണ്ടി അമൂല്യമായ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിന് വേണ്ടി ഞങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ആധുനിക പ്രകൃതിദത്തമായ ഘടകങ്ങളും ശാസ്ത്രീയതയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്നതാണ്. ആത്മപ്രണയത്തിനായുള്ള ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേരൂ.

ഞങ്ങൾ നിങ്ങൾക്കായി ‘9 സ്കിൻ ഔദ്യോ ഗികമായി അവതരിപ്പിക്കുന്നു. നിങ്ങളുടെ ചർമ്മം അർഹിക്കുന്ന സ്നേഹത്തിന്റെ പരിലാളനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സ്വയം പ്രണയിക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 9 സ്കിൻ അതിന്റെ യാത്ര സെപ്റ്റംബർ 29-ന് ആരംഭിക്കും. അതിശയകരമായ ഒരു ചർമ സംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കുക’ എന്നായിരുന്നു നയൻതാര കുറിപ്പിൽ പങ്കുവെച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!