Thursday, December 19
BREAKING NEWS


ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

By sanjaynambiar

അയർലൻഡ് ടെസ്റ്റ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു ബാറ്റിംഗ്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാവിലെ 9:30ന് ആണ് ആദ്യ മല്‍സരം ആരംഭിക്കുക. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് ജയിച്ചപ്പോള്‍ ടി20 പരമ്പര ഇന്ത്യ 2-1ന് വിജയിച്ചു. ടെസ്റ്റ് പരമ്പരയില്‍ നാല് മത്സരങ്ങളാണ് ഉള്ളത്.

രാത്രി പകല്‍ മത്സരമാണ് ആദ്യ ടെസ്റ്റ് മത്സരം

പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ബേണ്‍സും, മാത്യു വെയിടും ആണ് ഓസ്‌ട്രേലിയയുടെ ഓപ്പണര്‍മാര്‍. . ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ലോകേഷ് രാഹുലും ശുഭ്മാന്‍ ഗില്ലും ടീമില്‍ ഇടം നേടിയിട്ടില്ല. പന്തിന് പകരം സാഹ ആണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ടിം പെയ്ന്‍ നയിക്കുന്ന ഓസീസ് ടീമിന്‍റെ കരുത്ത് സ്റ്റീവ് സ്മിത്തും മാര്‍ണസ് ലബുഷെയ്നുമാണ് . ഇന്ത്യന്‍ ടീമില്‍ ഗില്ലിന് പകരം പൃഥ്വി ഷായാണ് ഓപ്പണറായെത്തുക. കൂടാതെ മധ്യ നിരയില്‍ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെയും ഉണ്ട്. അശ്വിന്‍, ഷമി, ബുമ്ര, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗ് ടീം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!