അഡ്‌ലെയ്‌ഡ്:ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. മൂന്നക്കം കടക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളും വീണ ഇന്ത്യ നായകന്‍ കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി മികവില്‍ ആദ്യ ദിനം അവസാനിക്കുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലെത്തി.
ഓപ്പണര്‍മാരെ നേരത്തെ നഷ്ടമായ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനിടയില്‍ പുജാരയും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പ്രതീക്ഷകള്‍ക്ക് രണ്ടാം പന്തില്‍ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാന്‍ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാര്‍ക്ക് തെറിപ്പിച്ചു.മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു കോഹ്‍ലിയെ രഹാനെയുടെ പിഴവാണ് റണ്ണൗട്ടിലേക്ക് നയിച്ചത്.
88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 43 റണ്‍സ് നേടി രഹാനെയും പുറത്തായതോടെ ഇന്ത്യ 188/3 എന്ന നിലയില്‍ നിന്ന് 196/5 എന്ന നിലയിലേക്ക് വീണു.
17 റണ്‍സെടുത്ത മായങ്കിനെ കമ്മിന്‍സ് പുറത്താക്കുമ്ബോള്‍ ഇന്ത്യന്‍ ടീം സ്കോര്‍ 32ല്‍ എത്തിയതെയുള്ളു. നായകന്‍ കോഹ്‌ലിയെ കൂട്ടുപിടിച്ച് ചേതേശ്വര്‍ പുജാര രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 160 പന്തില്‍ 43 റണ്‍സെടുത്ത പുജാരയെ ലിയോണ്‍ ലബുഷെയ്നിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
പിന്നാലെ എത്തിയ ഉപനായകന്‍ അജിങ്ക്യ രഹാനെ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ചലിച്ചു. 74 റണ്‍സെടുത്ത കോഹ്‌ലി റണ്‍ഔട്ടാവുകയായിരുന്നു. മൂന്ന് ഫോറും ഒരു സിക്സും അടക്കം 42 റണ്‍സ് നേടിയ രഹാനെയും കാര്യമായ സംഭാവന നല്‍കി. എന്നാല്‍ 16 റണ്‍സുമായി ഹനുമ വിഹാരി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
വിഹാരി പുറത്തായ ശേഷം രവിചന്ദ്രന്‍ അശ്വിനും വൃദ്ധിമന്‍ സാഹയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 27 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അശ്വിന്‍ 15 റണ്‍സും സാഹ 9 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്.