chandy oommen chandy oommen മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളിയില്‍ മിന്നും വിജയം നേടിയ മകൻ ചാണ്ടി ഉമ്മൻ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും സഭാംഗങ്ങളെയും ചാണ്ടി അഭിവാദ്യം ചെയ്തു.
Also Read : https://www.bharathasabdham.com/kerala-assembly-puthupally-solar-oommen-chandi/
ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കര്‍ അറിയിച്ചു. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാൻ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.