Monday, December 23
BREAKING NEWS


ലൈവ് സ്ട്രീമിങില്‍ ലോകറെക്കോര്‍ഡ് തീര്‍ത്ത് ചന്ദ്രയാന്‍ 3 chandrayaan 3 live stream

By sanjaynambiar

chandrayaan 3 live stream ലൈവ് സ്ട്രീമിങ് കാഴ്ചക്കാരില്‍ ലോക റെക്കോര്‍ഡ് തകര്‍ത്ത് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്. 5.6 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യം ഐസ്‌ആര്‍ഒ യൂട്യൂബ് ലൈവില്‍ കണ്ടത്.

സ്പാനിഷ് സ്ട്രീമര്‍ ഇബായുടെ നേരത്തെയുള്ള 3.4 മില്യണ്‍ ദശലക്ഷത്തിന്റെ റെക്കോര്‍ഡാണ് ചന്ദ്രയാൻ 3 തകര്‍ത്തത്. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് മുമ്ബ് വൈകുന്നേരം 5:53- സമയത്താണ് 5.6 ദശലക്ഷത്തിലധികം ആളുകള്‍ ഐസ്‌ആര്‍ഒ ലൈവ് സ്ട്രീം കാണാൻ ഉണ്ടായിരുന്നത്.

വൈകുന്നേരം ആറേ കാലോടെയാണ് ചന്ദ്രയാൻ ചന്ദ്രോപരിതലത്തില്‍ ഇറക്കി രാജ്യം ചരിത്രം കുറിച്ചത്. ചന്ദ്രയാൻ – മൂന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി വിജയം കുറിക്കുകയായിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!