Sunday, December 22
BREAKING NEWS


Sports

Entertainment, Politics, Sports

ബെംഗളൂരു ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യും

കൊച്ചി∙ ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്യും. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വളിപ്പിച്ചത്. ആറാം തീയതി ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് പണം നല്‍കിയിരുന്നതായി അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതു ബിനീഷ് സ്ഥിരീകരിക്കുകയും ചെയ്തു. അനൂപ് സുഹൃത്താണെന്നും ലഹരി മരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നുമാണ് ബിനീഷ് പ്രതികരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച അനൂപിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിനെ വിളിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ സെപ്റ്റംബര്‍ 9ന് ഇഡി ചോദ്യം ചെയ്തിരുന്നു.Content retrieved from: https://www.manoramaonline.com/news/latest-news/2020/10/03/ben...
error: Content is protected !!