Monday, December 23
BREAKING NEWS


Sports

ഐ.പി.എൽ ഇനി വാശിയേറും പുതിയ രണ്ടു ടീമുകൾ കൂടി; പ്രഖ്യാപനം ഉടൻ
Cricket, Sports

ഐ.പി.എൽ ഇനി വാശിയേറും പുതിയ രണ്ടു ടീമുകൾ കൂടി; പ്രഖ്യാപനം ഉടൻ

ഡൽഹി: ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന്‍ ഐപിഎല്ലിന് പിന്നാലെ പുതിയ ടീമുകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാലിതാ പ്രമുഖ ക്രിക്കറ്റ് ഓണ്‍ലൈന്‍ വെബ്സൈറ്റായ ക്രിക്ക് ബസ് ഇക്കാര്യത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. ഈ മാസം 24ന് ചേരുന്ന ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ പുതിയ ടീമുകളെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിസിഐയുടെ അനുബന്ധ യൂണിറ്റുകള്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടറി ജയ് അയച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റു 23 കാര്യങ്ങള്‍ കൂടി വാര്‍ഷിക യോഗത്തില്‍ ചര്‍ച്ചക്ക് വരും. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്. കോവിഡ് മൂലം ഈ സീസണ്‍ യുഎഇയിലാണ് നടന്നതെങ്കിലും പതിനാലാം സീസണ്‍ ഇന്ത്യയ...
കങ്കാരു വീണു; ഇന്ത്യക്ക് ആശ്വാസ ജയം
Cricket, Sports

കങ്കാരു വീണു; ഇന്ത്യക്ക് ആശ്വാസ ജയം

ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ട്. ഇന്ത്യക്ക് 13 റണ്‍സ് ജയം. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. അവസാന ആറ് ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. എന്നാല്‍ ഡെത്ത് ഓവറിലെ മികവ് ബൂമ്ര ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ ശേഷിച്ച ഒരു വിക്കറ്റും വീണു. നാല് റണ്‍സ് എടുത്ത് നിന്ന ആദം സാംപയെ ബൂമ്ര വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.ഏഴ് റണ്‍സ് എടുത്ത് നിന്ന ലാബുഷെയ്‌നിന്‍റെ സ്റ്റംപ് ഇളക്കി വിക്കറ്റ് മെയ്ഡന്‍ ഓവറോടെയായിരുന്നു നടരാജന്‍റെ തുടക്കം. ആദ്യ രാജ്യാന്തര ക്രിക്കറ്റിലെ തന്‍റെ ആദ്യ മത്സരത്തിന്‍റെ ആദ്യ സ്‌പെല്ലിലെ മികവ് തുടരാന്‍ നടരാജന്‍ പിന്നെയുള്ള ഓവറുകളില്‍ പ്രയാസപ്പെട്ടു. കിട്ടിയ അവസരം മുതലാക്കി രണ്ട് വിക്കറ്റ് വീ...
ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതോടെ ശ്രീശാന്ത്‌  തിരിച്ചെത്തുന്നു ട്വന്റി  20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​
Latest news, Sports

ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതോടെ ശ്രീശാന്ത്‌ തിരിച്ചെത്തുന്നു ട്വന്റി 20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​

ഇന്ത്യൻ ഫാസ്റ്റ് ബോളർ എസ്. ശ്രീശാന്തിന് ബി​സി​സി​ഐ ഏർപ്പെടുത്തിയ ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതോടെ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്റി 20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാണ് ശ്രീ​ശാന്തിന്റെ തി​രി​ച്ചു​വ​ര​വ്.മ​ത്സ​ര​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 17 മു​ത​ല്‍ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന് കെ​സി​എ അ​റി​യി​ച്ചു. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ആ​റു ടീ​മു​ക​ളാ​ണ് ക​ളി​ക്കു​ന്ന​ത്. കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​ന് വേ​ണ്ടി​യാ​ണ് ശ്രീ​ശാ​ന്ത് ക​ളി​ക്കു​ന്ന​ത്. ഏ​ഴ് വ​ര്‍​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷ​മാ​ണ് ശ്രീ​ശാ​ന്ത് തി​രി​ച്ചു​വ​രു​ന്ന​ത് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. മ​ത്സ​രം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യ​താ​യി കെ​സി​എ വ്യ​ക്ത​മാ​ക്കി. 2013 ഐ​പി​എ​ല്‍ വാ​...
മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
Football, India, Latest news, World

മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫുട്‌ബോള്‍ ലോകത്ത് മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്ന് മോദി അനുസ്മരിച്ചു പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി അനുസ്മരണം അറിയിച്ചത്. ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്‌ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' - മോദി ട്വീറ്റ് ചെയ്തു. മറഡോണയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം ഒഴുകുകയാണ്. പത്തുമണിയോടെയാണ് മറഡോണയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കുന്നത്. ...
കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
Sports

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. യുവ താരം രാഹുല്‍ കെപി നോര്‍ത്ത് ഈസ്റ്റിനെതിരെയും കളിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റാണ് രാഹുലിന് കളിക്കാന്‍ സാധിക്കാതിരുന്നത്. മലയാളി താരത്തെ കളിക്കളത്തില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. അതേ സമയം പരിക്കില്‍ നിന്ന് മോചിതനായ താരം പരിശീലനം പുനരാരംഭിച്ചതായാണ് പുറത്ത് വരുന്ന സൂചനകള്‍. എങ്കിലും രാഹുലിനെ കളത്തില്‍ ഇറക്കി റിസ്ക് എടുക്കാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറാവില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സിസണില്‍ ഒരു ഗോളടിച്ച രാഹുല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ...
വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.
Football, Sports

വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.

ഒരു ചുവപ്പ് കാർഡ് കളി മാറ്റിയ മത്സരത്തിൽ മുംബൈ സിറ്റിയ്ക്ക് പരാജയത്തോടെ സീസണിലെ ആദ്യ മത്സരം. ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച്‌ വന്‍ ടീമിനെ തന്നെ ഒരുക്കിയ മുംബൈ സിറ്റിക്ക് പക്ഷെ ആദ്യ മത്സരത്തിൽ തന്നെ പാളി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ഒഗ്ബെചെ, ഹ്യൂഗോ ബൗമസ്, അഹ്മദ് ജാഹു, ലെ ഫോണ്ട്രെ എന്നിവരെ ഒക്കെ ഇറക്കി കളി തുടങ്ങിയ മുംബൈ മത്സരത്തില്‍ നല്ല ആധിപത്യം തന്നെ തുടക്കത്തില്‍ നിലനിര്‍ത്തി. എന്നാലും നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍സിനെ മറികടക്കാന്‍ അവര്‍ക്ക് ആയിരുന്നില്ല. മത്സരത്തിന്റെ 43ആം മിനുട്ടില്‍ ആണ് നിർണായകമായ ചുവപ്പ് കാര്‍ഡ് വന്നത്. മുംബൈ സിറ്റിയുടെ മധ്യനിര താരം അഹ്മദ് ജാഹു ആണ് വളരെ മോശം ടാക്കിളിലൂടെ ചുവപ് കാർഡ് വാങ്ങി പുറത്ത് പോയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ ആണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് എടുത്തത്. ഒരു ഹാന്‍ഡ്ബ...
“ISL ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കല്‍ ലക്ഷ്യം” – ജിങ്കന്‍…
Sports

“ISL ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കല്‍ ലക്ഷ്യം” – ജിങ്കന്‍…

നാളെ നടക്കുന്ന ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത് മുന്‍ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനും കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരവുമായ സന്ദേശ് ജിങ്കന് വളരെയേറെ പ്രത്യേകത ഉള്ള ദിവസമാകും. ജിങ്കന്റെ പുതിയ ക്ലബിലെ ആദ്യ മത്സരവും ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് എതിരായുള്ള താരത്തിന്റെ ആദ്യ മത്സരവും ആകും. നാളെ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കല്‍ മാത്രമാണ് ലക്ഷ്യം എന്നും വേറെ ചിന്തകള്‍ ഒന്നും ഇല്ല എന്നും ജിങ്കന്‍ പറഞ്ഞു. എ ടി കെയ്ക്ക് മുന്‍ വര്‍ഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അത്ര നല്ല റെക്കോര്‍ഡല്ല എന്ന് തനിക്ക് അറിയാം, എന്നാല്‍ ചരിത്രങ്ങള്‍ തിരുത്താന്‍ ഉള്ളതാണെന്നും ജിങ്കന്‍ പറഞ്ഞു. കൊൽക്കത്തയിലേക്ക് താന്‍ എത്തിയത് കിരീടം നേടുവാന്‍ വേണ്ടിയാണ്. കേരള ബ്ലാസ്റ്റേഴ്സില്‍ കിരീടം നേടാന്‍ കഴിഞ്ഞില്ല എന്ന...
ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരിയില്‍
Football, Sports

ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരിയില്‍

2020 ഫിഫ ക്ലബ്‌ ലോകകപ്പ് ഫെബ്രുവരിയില്‍ ഖത്തറില്‍ വെച്ചുനടക്കും. 2021 ഫെബ്രുവരി 1 മുതല്‍ 11 വരെയാണ് ക്ലബ്‌ ലോകകപ്പ് നടക്കുക.ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരുന്ന ഫിഫ ക്ലബ് ലോകകപ്പ്-2020 കോവിഡ്-19 സാഹചര്യങ്ങളെ തുടര്‍ന്നാണ് 2021 ഫെബ്രുവരിയിലേക്ക് മാറ്റുന്നതെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി. ഫിഫയുടെ ഇന്റര്‍നാഷനല്‍ മത്സര പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് ക്ലബ് ലോകകപ്പ് നടത്തുക. യുവേഫ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായ എഫ്‌സി ബയേണ്‍ മ്യൂണിക്കും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ജേതാക്കളായ അല്‍ ദുഹൈല്‍ എഫ്‌സിയും ക്ലബ്‌ ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു. ...
സൂപ്പര്‍ ഓവര്‍ സണ്‍ഡേ; ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ്
Entertainment, Sports, Travel

സൂപ്പര്‍ ഓവര്‍ സണ്‍ഡേ; ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ്

ദുബായ്: ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. നിശ്വിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടന്നു. ഞായറാഴ്ച നടന്ന തുടര്‍ച്ചയായ രണ്ടാം മത്സരമാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. നേരത്തെ നടന്ന കൊല്‍ക്കത്ത - ഹൈദരാബാദ് മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈക്കായി ക്രീസിലെത്തിയത് കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. പാണ്ഡ്യ റണ്ണൗട്ടായതോടെ സൂര്യകുമാര്‍ യാദവും ഇറങ്ങി. 11 റണ്‍സാണ് മുംബൈ രണ്ടാം സൂപ്പര്‍ ഓവറില്‍ നേടിയത്. നേരത്തെ ആദ്യ സൂപ്...
ഹാഥ്‌റസ്  ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍
Entertainment, Politics, Sports

ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസം തന്നെയാണ്‌ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിവരികയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നാണ് യുപി പ...
error: Content is protected !!