Friday, December 20
BREAKING NEWS


Sports

‘സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം’: മന്ത്രി വി ശിവൻകുട്ടി
Kerala News, Sports

‘സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം’: മന്ത്രി വി ശിവൻകുട്ടി

കേരള സ്കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ല. ...
സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി
Kerala News, Sports

സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി

സംസ്ഥാന സ്കൂൾ കായികമേളയിൽ അൻസ്വാഫ് വേഗരാജാവ്. എറണാകുളം കീരാൻപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂൾ വിദ്യാർഥിയാണ്. പെൺകുട്ടികളിലെ മികച്ച സമയം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആലപ്പുഴയുടെ ആർ ശ്രേയക്ക് ആണ്. 12.54 സെക്കന്റിൽ ഫിനിഷ് ചെയ്തതാണ് ശ്രേയ വേ​ഗ റാണി ആയത്. വേ​ഗ രാജാവായതിൽ വളരെ സന്തോഷമെന്ന് അൻസ്വാഫ്   പ്രതികരിച്ചു. കുടുംബത്തിന് നന്ദിയെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി എന്നും അൻസ്വാഫ് പറഞ്ഞു. 10.81 സെക്കന്റോടെയാണ് അൻസ്വാഫിൻ്റെ നേട്ടം. അൻസ്വാഫിൻ്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂളിലെ രഹന രഘു സ്വർണമണിഞ്ഞു. രഹന രഘു ഫിനിഷ് ചെയ്തത് 12.62 സെക്കന്റിലാണ്. ഓവറോള്‍ തിരുവനന്തപുരമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് കണ്ണൂരും ആണ്. അത്‌ലറ്റ് മത്സരങ്ങളില്‍ 98 എണ്ണത്തില്‍ 28 എണ്ണം പൂര്‍ത്തിയായപ്പോള്‍ മലപ്പുറമാണ് ഒന്നാ...
സംസ്ഥാന സ്കൂൾ കായിക മേള, സ്വർണമെഡൽ ജേതാവിനെ അയോഗ്യനാക്കി
Kerala News, Sports

സംസ്ഥാന സ്കൂൾ കായിക മേള, സ്വർണമെഡൽ ജേതാവിനെ അയോഗ്യനാക്കി

സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ മെഡൽ ജേതാവിനെ അയോ​ഗ്യനാക്കി. സബ് ജൂനിയർ വിഭാഗം 400 മീറ്റർ ചാമ്പ്യൻ രാജനെയാണ് അയോഗ്യനാക്കിയത്. ലൈൻ തെറ്റിച്ചോടിയതിനെ തുടർന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ആറാം ട്രാക്കിൽ ഓടിയ രാജൻ ഫിനിഷ് ചെയ്‌തത്‌ അഞ്ചാം ട്രാക്കിൽ. തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വർണം നൽകും. നിയമപരമായി മുന്നോട്ട് പോകുമെന്ന് പരിശീലകൻ അറിയിച്ചു. എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്‍ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായത്. പ്രധാന വേദിയായ മഹാരാജാസ് കോളജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും....
പ്രിയപ്പെട്ട ‘തക്കുടുകൾക്ക്’ വിജയാശംസകൾ നേർന്ന് മമ്മൂട്ടി
Kerala News, Sports

പ്രിയപ്പെട്ട ‘തക്കുടുകൾക്ക്’ വിജയാശംസകൾ നേർന്ന് മമ്മൂട്ടി

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട തക്കുടുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മമ്മൂട്ടി പ്രസംഗിച്ചത്. സ്കൂള്‍ കായികമേളയുടെ ഭാഗ്യ ചിഹ്നമാണ് തക്കുടു. എല്ലാവരിലും ഒരുപാട് പ്രതീക്ഷയുണ്ടെന്നും നിങ്ങളോടൊപ്പം ഒരാൾ മത്സരിക്കാൻ ഉണ്ടെന്ന് ഓർക്കണമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിന്‍റെ കൗമാര ശക്തി അത്ഭുതപ്പെടുത്തുന്നതാണ്. ഈ രാജ്യത്തിന്‍റെ അഭിമാനങ്ങളായി വളരേണ്ടവരാണ് നിങ്ങള്‍. കലാകായിക ശേഷികള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ അപൂര്‍വമായാണ് ലഭിക്കുക. അവ ശരിയായി വിനിയോഗിക്കുക. കിട്ടിയ അവസരം ആത്മാര്‍ത്ഥതയോടെ ഉപയോഗപ്പെടുത്തിയാൽ വിജയം നമ്മുടെ കൂടെയുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. കായികമേളയിൽ ഒരുപാട് മത്സരയിനങ്ങളുണ്ട്. ഒരുപാട് സാമര്‍ത്ഥ്യങ്ങളും കഴിവും ഉള്ളവരാണ് ഓടുന്നത്. കൂടെ ഓടുന്നവരും നമ്മളേക്കാള്‍ മോശമല്ലെന്ന് ഓര്‍ക്കണം. അവരെ ക...
സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു
Kerala News, Sports

സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും. സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പിആർ ശ്രീജേഷ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിൻറെ കൈകളിലുള്ള വലിയ ദീപശിഖ പിആർ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ്...
ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ
National, Sports

ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ

ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. പലപ്പോഴും ഇന്ത്യയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്ക് വച്ചിട്ടുണ്ട്. ഇപ്പോൾ .ഇപ്പോൾ കുടുംബത്തിനൊപ്പം ഇന്ത്യയിലേയ്‌ക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് കെവിൻ. ഇന്ത്യയിലെ എക്സ്പ്രസ് വേയുടെ ദൃശ്യങ്ങളാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് . ‘ അവിശ്വസനീയം , ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേകൾ ‘ എന്ന കുറിപ്പോടെയാണ് അതിമനോഹരമായ ഇന്ത്യൻ റോഡിന്റെ ദൃശ്യം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ രാജസ്ഥാൻ സന്ദർശനത്തിലാണ് കെവിൻ . അവിടെ നിന്നുള്ള സൂര്യാസ്തമയത്തിന്റെ ചിത്രങ്ങളും , തന്റെ മക്കൾ ഇന്ത്യയിലെ കാഴ്‌ച്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. തന്റെ കുട്ടികളും തന്നെപ്പോലെ ഇന്ത്യയിലെ ആളുകളെയും സ്നേഹിക്കുമെന്ന് ഉറപ്പുണ്ടെന്ന് ...
ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോട് സമനിലയില്‍ കളം വിടേണ്ടി വന്നതിന്റെ നിരാശ ബൊളീവിയക്ക് മേല്‍ തീര്‍ത്ത് അര്‍ജന്റീന
Football, Sports

ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോട് സമനിലയില്‍ കളം വിടേണ്ടി വന്നതിന്റെ നിരാശ ബൊളീവിയക്ക് മേല്‍ തീര്‍ത്ത് അര്‍ജന്റീന

ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോട് സമനിലയില്‍ കളം വിടേണ്ടി വന്നതിന്റെ നിരാശ ബൊളീവിയക്ക് മേല്‍ തീര്‍ത്ത് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് കണ്ടെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ബൊളീവിയയെ പരാജയപ്പെടുത്തിയത്. ഗോളുകള്‍ക്ക് പുറമെ രണ്ട് അസിസ്റ്റും മെസിയുടെ പേരില്‍ കുറിക്കപ്പെട്ടു. ആദ്യ പകുതിയില്‍ 19-ാം മിനിറ്റിലും പിന്നീട് 84, 86 മിനിറ്റുകളിലുമായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലൗത്താറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. ലൗത്താറോ മാര്‍ട്ടിനെസിന്റെ പാസ് സ്വീകരിച്ച് 19-ാം മിനിറ്റില്‍ മെസ്സി തന്നെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 43-ാം മിനിറ്റില്‍ മാര്‍ട്ടിനെസും ഗോള്‍ നേടി. ഇത്തവണ മെസിയുടേതായിരുന്നു അസിസ്റ്റ്. ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ മെസിയുടെ തന്നെ അസിസ്റ്റ...
വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan
News, Sports

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan

Ansi Sojan ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു. Also Read: https://www.bharathasabdham.com/rajasthan-govt-countdown-begins-prime-minister/ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു. 9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെള്ളിനേട്ടം. പ്രീതി...
വെൽഡൺ വിദ്യ; ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ് Asian Games
News, Sports

വെൽഡൺ വിദ്യ; ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ് Asian Games

Asian Games ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. യോഗ്യതാ റൗണ്ടിൽ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തോടെ വിദ്യ ഫൈനലിന് യോഗ്യതയും നേടി. അത്‌ലറ്റിക്‌ ഇതിഹാസം പി ടി ഉഷയുടെ റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യ എത്തിയത്. 1984ൽ ലോസ് എയ്ഞ്ചൽസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ എത്തിയത്. നാളെ വൈകിട്ട് 4.50നാണ് ഫൈനൽ. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഫൈനലിൽ എത്തി. ഹീറ്റ്സിൽ ഒന്നാമതായാണ് അഫ്സലും ഫൈനലിന് യോഗ്യത നേടിയത്. ഒരു മിനിറ്റും 46 സെക്കന്റും എടുത്താണ് അഫ്സലിന്റെ നേട്ടം. നാളെ വൈകുന്നേരം 5.55നാണ് അഫ്സലിന്റെ ഫൈനൽ. https://www.youtube.com/watch?v=HZ9saoatXc8&t=1s ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടിക്കഴിഞ്ഞു. 3000 മീറ്റർ സ്പീഡ...
‘എന്റെ മെഡൽ തിരിച്ചുതരൂ’; ഏഷ്യൻ ഗെയിംസ് ഇന്ത്യൻ വെങ്കല മെഡൽ ജേതാവിനെതിരെ ആരോപണവുമായി സഹതാരം Medal
News, Sports

‘എന്റെ മെഡൽ തിരിച്ചുതരൂ’; ഏഷ്യൻ ഗെയിംസ് ഇന്ത്യൻ വെങ്കല മെഡൽ ജേതാവിനെതിരെ ആരോപണവുമായി സഹതാരം Medal

Medal ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി അഗസരയ്ക്കെതിരെ സ്വപ്ന ബർമനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി ട്രാൻസ്ജെൻഡറാണെന്ന് സ്വപ്ന ആരോപിച്ചു. നന്ദിനിയെ ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗത്തിൽ മത്സരിപ്പിച്ചത് അത്‌ലറ്റിക്‌ നിയമങ്ങൾക്ക് എതിരാണെന്നും സ്വപ്ന പറഞ്ഞു. തനിക്ക് തന്റെ മെഡൽ നൽകണമെന്നും സ്വപ്ന ബർമൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. അതിനിടെ നന്ദിനി വനിത തന്നെയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. പിന്നാലെ സ്വപ്ന ബർമൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു സ്വപ്ന ബർമൻ. എന്നാൽ ഇത്തവണ നാലാം സ്ഥാനത്താണ് സ്വപ്ന ഫിനിഷ് ചെയ്തത്. നാല് പോയിന്റ് വ്യത്യാസത്തിൽ മാത്രമാണ് സ്വപ്നയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. മൂന്നാമത് എത്ത...
error: Content is protected !!