Wednesday, December 18
BREAKING NEWS


Politics

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു
Crime, Politics

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇഡി നടപടി. കസ്റ്റംസ്, ഇഡി കേസുകളിലെ മുൻകൂർ ജാമ്യ ഹർജികളായിരുന്നു നേരത്തെ ഹൈക്കോടതി തള്ളിയത്. കോടതി ഉത്തരവിന് പിന്നാലെ തന്നെ ഇഡി ഉദ്യോഗസ്ഥർ ശിവശങ്കർ ചികിത്സയിൽ കഴിയുന്ന വഞ്ചിയൂരിലെ ആശുപത്രിയിലേക്കെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇഡിയുടെ വാഹനത്തിൽ ശിവശങ്കറിനെ കൊണ്ടുപോയിരിക്കുകയാണ്. Also Read : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞ് തന്നെ; മരണസംഖ്യ 1.20 ലക്ഷമായി സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യഹർജി തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ...
2014ന് ശേഷമുണ്ടായ മാറ്റങ്ങളുടെ ക്ലാസുമായി ബിജെപി; 2022ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
Breaking News, Politics

2014ന് ശേഷമുണ്ടായ മാറ്റങ്ങളുടെ ക്ലാസുമായി ബിജെപി; 2022ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

ന്യൂഡൽഹി∙ 2022ലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹി ബിജെപി, പ്രവർത്തകർക്കായി ബൂത്ത് തലത്തിൽ വിപുലമായ പരിശീലന പരിപാടി ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ബ്ലോക്കുകളിൽ പരിശീലനം നടത്താൻ സംഘടനയിലെ 200 മുതിർന്ന നേതാക്കൾക്കു പരിശീലനം നൽകിയിട്ടുണ്ടെന്ന് ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയും പരിശീലന മേധാവിയുമായ ഹർഷ് മൽഹോത്ര പറഞ്ഞു. 280 ബ്ലോക്ക് യൂണിറ്റുകളിലായി 2,800 പ്രവർത്തകർക്ക് ഈ നേതാക്കൾ പരിശീലനം നൽകും. ദസറ ദിനത്തിൽ പരിശീലന പരിപാടി ആരംഭിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. 10 സെഷനുകളായി വിഭജിച്ചിരിക്കുന്ന യോഗങ്ങൾ രണ്ടു ദിവസമായി നടക്കും. ഓരോ സെഷനിലും എം‌പിമാരും എം‌എൽ‌എമാരും ഡൽഹി ബിജെപിയിലെ മുതിർന്ന നേതാക്കളും, പ്രാദേശിക വിഷയങ്ങൾ, പാർട്ടിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളുടെ ഉപയോഗം, 2014ന് ശേഷം രാജ്യ...
ന്യൂഡൽഹി∙ ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന…
Business, Politics

ന്യൂഡൽഹി∙ ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന…

ന്യൂഡൽഹി∙ ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി ജനറൽ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. രാജ്യത്തിനു വേണ്ടി പോരാടുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്നും സോണിയ പറഞ്ഞു. ‘രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്നതാണ് നമ്മുടെ അടിസ്ഥാന തത്വം. ഇന്ന് ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയാണ്. ഇരയുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു. ’– സോണിയ പറഞ്ഞു. ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പും മധ്യപ്രദേശിലെ 29 നിയമസഭ സീറ്റുകളിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളും നടക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു യോഗം എന്നത് ശ്രദ്ധേയമാണ്. കാർഷിക ബില്ലുകൾ, ഹത്രസിലെ ദലിത് പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗവും കൊലപാതകവും, യുപിയിലെ നിലവി...
ഹാഥ്‌റസ്  ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍
Entertainment, Politics, Sports

ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസം തന്നെയാണ്‌ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിവരികയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നാണ് യുപി പ...
നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത്: കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍
Politics

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത്: കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ പി.എ. ഫൈസലിന്റെ കോഫെ പോസെ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം. കേന്ദ്ര റവന്യു ഡിപ്പാര്‍ട്‌മെന്റും ഡിആര്‍ഐയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിരന്തരം സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെടുന്നവരുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കുന്നത് തെറ്റായ നടപടിയാണെന്ന് കേന്ദ്രം പറയുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്ന് ഡി ആര്‍ ഐ ആരോപിക്കുന്ന പി എ  ഫൈസലിന്റെ കരുതല്‍ തടങ്കല്‍ ഫെബ്രുവരിയില്‍ ആണ് ഹൈക്കോടതി റദ്ദാക്കിയത്. കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍, ഫോണ്‍ കാള്‍ രേഖകള്‍ ഉള്‍പ്പടെ ഉള്ളവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, വി ജി അരുണ്‍ എന്നിവര്‍ അടങ്ങിയ ഹൈക്കോ...
Politics

ഹാഥ്‌റസ് കൂട്ടബലാത്സംഗം: കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി

കൊല്‍ക്കത്ത: ഹാഥ്‌റസ് കൂട്ടബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധറാലി. ബിര്‍ല പ്ലാനറ്റേറിയത്തില്‍നിന്ന് ഗാന്ധി മൂര്‍ത്തിയിലേയ്ക്കാണ് റാലി. വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച കാല്‍നട റാലി നയിക്കുന്നത് മമത ബാനര്‍ജി ഒറ്റയ്ക്കാണ്. മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് റാലി നടക്കുന്നത്. നൂറുകണക്കിനു പേര്‍ റാലിയില്‍ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാഥ്‌റസിലേയ്ക്ക് യാത്ര നടത്തുന്നതിനിടെയാണ് കൊല്‍ക്കത്തയിലെ പ്രതിഷേധ റാലി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഡെറിക് ഒബ്രിയാന്‍, പ്രതിമ മണ്ഡല്‍ തുടങ്ങിയ തൃണമൂല്‍ എംപിമാരെ ഹാഥ്‌റസില്‍ യുപി പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ക...
Entertainment, Politics, Sports

ബെംഗളൂരു ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യും

കൊച്ചി∙ ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്യും. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വളിപ്പിച്ചത്. ആറാം തീയതി ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് പണം നല്‍കിയിരുന്നതായി അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതു ബിനീഷ് സ്ഥിരീകരിക്കുകയും ചെയ്തു. അനൂപ് സുഹൃത്താണെന്നും ലഹരി മരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നുമാണ് ബിനീഷ് പ്രതികരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച അനൂപിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിനെ വിളിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ സെപ്റ്റംബര്‍ 9ന് ഇഡി ചോദ്യം ചെയ്തിരുന്നു.Content retrieved from: https://www.manoramaonline.com/news/latest-news/2020/10/03/ben...
Business, Culture, Politics, Reviews

രാഹുല്‍, പ്രിയങ്ക ഉൾപ്പെടെ 5 പേർക്ക് ഹത്രസിലേക്ക് പോകാം; അയഞ്ഞ് പൊലീസ്

ന്യൂഡൽഹി ∙ യുപിയിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്കു പോകാൻ രാഹുൽ ഗാന്ധിയെ അനുവദിച്ച് യുപി പൊലീസ്. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎൻഡി എക്സ്പ്രസ‍് വേയിൽ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാൻ അനുവദിച്ചെന്നാണു ലഭ്യമായ വിവരം. മറ്റു മൂന്നു പേർക്കു കൂടി യാത്രാനുമതി ലഭിച്ചിട്ടുണ്ട്. നിരവധി കോൺഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. ഇവരുടെ യാത്രാനുമതിയെപ്പറ്റി വ്യക്തതയില്ല. രാഹുലിന്റെ വഴി തടയാനുറച്ച് യോഗി ആദിത്യനാഥ് സർക്കാർ ഡല്‍ഹി– നോയിഡ പാത അടച്ചിരുന്നു. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കനത്ത പൊലീസ് സന്നാഹമാണു യുപി സർക്കാർ വിന്യസിച്ചി‌ട്ടുള്ളത്. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള...
‘ഇതു പ്രോട്ടോകോൾ ലംഘനം അല്ലെ ?? ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് നല്ലത്\’ : കോടിയേരി ബാലകൃഷ്‌ണന്‍
Politics, Reviews, Travel

‘ഇതു പ്രോട്ടോകോൾ ലംഘനം അല്ലെ ?? ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് നല്ലത്\’ : കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഐഫോണ്‍ വാങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും കോണ്‍ഗ്രസ് ഉന്നയിച്ച അതേ പ്രോട്ടോക്കോള്‍ ലംഘനമാണ് രമേശ് ചെന്നിത്തലയും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. എന്തായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേയെന്നും കോടിയേരി ചോദിക്കുന്നു. സ്വ‍ര്‍ണക്കടത്ത് കേസ് ഒരു ബൂമറാം​ഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോള്‍ ശരിയായി. സിബിഐ ഒരു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത്. സ്വ...
error: Content is protected !!