വിമതരെ പൂട്ടാന്‍ കെപിസിസി; ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ പുറത്ത്; നടപടി പാര്‍ട്ടി പദവികള്‍ പോലും പരിഗണിക്കാതെ.
വയനാട്ടിലും പാലക്കാട്ടും തദ്ദേശതെരഞ്ഞടുപ്പില്‍ തലവേദന സൃഷ്ടിക്കുന്ന വിമതര്‍ക്കെതിരെ കെപിസിസി നടപടിയെടുത്തു.
പാലക്കാട്ട് കെപിസിസി അംഗത്തെയും ഡിസിസി ജനറല്‍ സെകട്ടറിയെയും പുറത്താക്കി. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയവര്‍ക്കതിരെ, പാര്‍ട്ടി പദവികള്‍ പരിഗണിക്കാതെയാണ് നടപടി.
പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഭവദാസ്, കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി) എന്നിവരുള്‍പ്പെട 13 പേരെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. വയനാട്ടില്‍ വിമത പ്രവര്‍ത്തനം നടത്തിയ 12 പേരെ വയനാട് ഡിസിസി പുറത്താക്കി.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളെയും, പ്രവര്‍ത്തകരെയുമാണ് പുറത്താക്കിയത്.
കെ മുരളീധരനു പിന്നാലെ കെ സുധാകരനും കെപിസിസി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയ...