ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നായ്ക്കളെ കെട്ടുന്ന തുടൽ ഉപയോഗിച്ചാണ് കൊലപാതകം. സംഭവത്തിൽ സുഹൃത്തുക്കളായ വിശാൽ രാജ്പുത്ത്, ജീത്ത് ചൗധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് പേരും ബിയർ പാർട്ടി നടത്തിയതിന് ശേഷം സഞ്ജയ് യാദവിനെ വിശാലും ജീത്തും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികൾ സഞ്ജയിന്റെ ആഭരണങ്ങൾ കൊള്ളയടിക്കുകയും മൃതദേഹം എസ്‌യുവിയിൽ കയറ്റി കത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. തിങ്കളാഴ്ച രാത്രി ദാദ്രിയിൽ വനമേഖലയിൽ നിന്നാണ് കത്തിനശിച്ച എസ്‌യുവി കണ്ടെത്തിയത്. പണവും ആഭരണങ്ങളും കൊള്ളയടിക്കാനാണ് യാദവിനെ കൊലപ്പെടുത്തിയതെന്ന് വിശാലും ജ...