Sunday, December 22
BREAKING NEWS


News

പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ
Breaking News, India, Latest news, News

പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ

ദില്ലി: Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. മൂന്നാമതൊരാൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി. ഈ വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. കേസിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകാൻ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി സമർപ...
‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍
Breaking News, Kerala News, Latest news, News

‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട് : Chintha Jerome യുവജനക്ഷേമ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചൂല് മൂത്രത്തില്‍ മുക്കി ചിന്താ ജെറോമിനെ അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് അവള്‍ ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ചിന്ത ജെറോമിന്റെ ജോലി. ബിജെപി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ചിന്തയ്‌ക്കെതിരെ സുരേന്ദ്രന്റെ പരാമര്‍ശം അണ്‍പാര്‍ലമെന്ററി ആയിപ്പോയല്ലൊ എന്ന് മാധ്യമങ്ങള്‍ പിന്നീട് ചോദിച്ചപ്പോള്‍ തന്റെ പരാമര്‍ശം അല്ല മോശമെന്നും, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ ന്യായീകരിച്ചു. സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും വിമര്‍ശിച്ചും സുരേന്ദ്രന്‍ രംഗത്തെത്തി. കേരളത്തിലെ പശുക്...
70 കിലോയുള്ള ചക്ക, പഴുത്താലും 20 ദിവസം കേടാവാതിരിക്കുന്ന ചക്ക, മാസ വരുമാനെ ഏഴ് ലക്ഷം രൂപ. തൃശ്ശൂര്‍കാരന്‍ വര്‍ഗ്ഗീസിന്റെ ജീവിതം മാറ്റിമറിച്ച ലോകകപ്പും ചക്കയും.
Around Us, Breaking News, Kerala News, Latest news, News, Thrissur

70 കിലോയുള്ള ചക്ക, പഴുത്താലും 20 ദിവസം കേടാവാതിരിക്കുന്ന ചക്ക, മാസ വരുമാനെ ഏഴ് ലക്ഷം രൂപ. തൃശ്ശൂര്‍കാരന്‍ വര്‍ഗ്ഗീസിന്റെ ജീവിതം മാറ്റിമറിച്ച ലോകകപ്പും ചക്കയും.

കൊച്ചി: ഒന്നര മാസം മുന്‍പ് ഖത്തറില്‍ നടന്ന ലോകകപ്പ് വേളയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കഴിക്കാന്‍ ഒരു കൃഷിയിടത്തില്‍ നിന്നുള്ള ചക്കതന്നെ വേണമെന്ന് സംഘാടകര്‍ നിര്‍ബന്ധം പിടിച്ചതോടെ തൃശൂരിലെ കൃഷിക്കാരനായ വര്‍ഗീസേട്ടന്റെ തലേ വര മാറി. ഇപ്പോള്‍, ആഴ്ചയില്‍ 1500 കിലോ വരിക്ക ചക്കയാണ് തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍ കോഴിക്കോട്ടെ എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനം വഴി കയറ്റി അയയ്ക്കുന്നത്. ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ, ഫ്രാന്‍സ്, യു.കെ… അങ്ങനെ പലരാജ്യക്കാര്‍ക്കും വര്‍ഗീസേട്ടന്റെ തോട്ടത്തില്‍ വിളഞ്ഞ ചക്കവേണം.ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലെ വിരുന്നുകള്‍ക്ക് ചക്ക എത്തിക്കുന്നതും വര്‍ഗീസ് തന്നെ. റബര്‍ കൃഷി ഉപേക്ഷിച്ച് 13.5 എക്കറില്‍ പ്ലാവുകള്‍ മാത്രം വച്ചുപിടിപ്പിച്ച തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍ ചക്കകള്‍ സൗജന്യമായി നാട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. ഇപ്പോഴും തോട്ടം സന്ദര്‍ശിക്കുന...
ചാരിറ്റിക്ക് സംഭാവന ചെയ്തതും ജോലി ചെയ്തതിന്റെ വക്കീല്‍ ഫീസ് വാങ്ങിയതും എങ്ങനെ തട്ടിപ്പാകും; സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് നടത്തിയ വ്യാജ പരാതിയാണ്; മാധ്യമപ്രവര്‍ത്തകനും പങ്ക്; സത്യം വെളിപ്പെടുത്തി വിബിത ബാബു
News, Special Report

ചാരിറ്റിക്ക് സംഭാവന ചെയ്തതും ജോലി ചെയ്തതിന്റെ വക്കീല്‍ ഫീസ് വാങ്ങിയതും എങ്ങനെ തട്ടിപ്പാകും; സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് നടത്തിയ വ്യാജ പരാതിയാണ്; മാധ്യമപ്രവര്‍ത്തകനും പങ്ക്; സത്യം വെളിപ്പെടുത്തി വിബിത ബാബു

പ്രത്യേക ലേഖകന്‍ തിരുവല്ല: കോണ്‍ഗ്രസിന്റെ ബ്യൂട്ടി സ്ഥാനാര്‍ത്ഥി വിബിത ബാബുവിനെതിരെ നടക്കുന്ന കേസും വഴക്കും വിവാദമാകുമ്പോള്‍ സത്യം ബഡ്സ് മീഡിയയോട് വെളിപ്പെടുത്തി രംഗത്തെത്തുകയാണ് വിബിത ബാബു. സാമ്പത്തിക തട്ടിപ്പ് കേസിലാണ് വിബിതയ്ക്കെതിരെ തിരുവല്ല പൊലീസില്‍ അമേരിക്കയില്‍ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റ്യന്‍ (75) പരാതി നല്‍കിയിരിക്കുന്നത്. പല തവണയായി വിബിതയും പിതാവും തന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ത വിബിത പറയുന്നത് ഇങ്ങനെയാണ്. ആലുവ ചൂണ്ടിയിലുള്ള സ്ഥലത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരന്‍ ആദ്യമായി തന്നെ സമീപിക്കുന്നതെന്ന് വിബിത പറയുന്നു. വിബിതയും സഹപ്രവര്‍ത്തകനും കേസ് വാദിച്ചതിന്റെ വക്കീല്‍ തുകയായി പണം പലതവണ പരാതിക്കാരനില്‍ നിന്ന് വാങ്ങിയിരുന...
error: Content is protected !!