Saturday, December 21
BREAKING NEWS


News

വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
News

വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. സി ഐ വിനോദിൻ്റെ ഹർജിയിലാണ് നടപടി. മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നും തിരൂർ മുൻ ഡിവൈ.എസ്.പി വി.വി. ബെന്നി എന്നിവർക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ഇവർക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. മജിസ്ട്രേറ്റിന് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്ത...
വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ
National, News

വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ

ദില്ലി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിൽ ഉൾപ്പെടുത്തും. ‘മുസ്ലീം മീൽ’ വിഭാ​ഗത്തിന് മാത്രമേ ഹലാൽ സ‍ർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. അതേസമയം, സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്...
കശ്മീരി വിദ്യാർത്ഥികൾ താടി വടിക്കണം; നിർദേശവുമായി കർണാടകയിലെ നഴ്‌സിംഗ് കോളേജ്
National, News

കശ്മീരി വിദ്യാർത്ഥികൾ താടി വടിക്കണം; നിർദേശവുമായി കർണാടകയിലെ നഴ്‌സിംഗ് കോളേജ്

കോളജിലെ കശ്മീരി വിദ്യാർത്ഥികളോട് താടി വടിക്കാൻ ആവശ്യപ്പെട്ട് കോളജ് അധികൃതർ. കർണാടകയിലെ നഴ്‌സിംഗ് കോളേജിലാണ് താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണമെന്ന് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചു. കർണാടകയിലെ രാജീവ് ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഹാസനിലെ ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജിന്റേതാണ് വിചിത്രമായ നടപടി. ജമ്മു കശ്മീരിൽ നിന്നുള്ള 14 വിദ്യാർത്ഥികളാണ് നഴ്‌സിംഗ് കോളേജിൽ പഠിക്കുന്നത്. വിദ്യാർത്ഥികൾ താടി ട്രിം ചെയ്യുകയോ അല്ലെങ്കിൽ ക്ലീൻ ഷേവോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. താടി ഷേവ് ചെയ്യാത്ത് വിദ്യാർത്ഥികൾ ക്ലിനിക്കൽ സെഷനുകളിൽ ഹാജരാകാത്തതായി രേഖപ്പെടുത്തി എന്നും ഇത് ഹാജർ നിലയെയും അക്കാദമിക് റെക്കോർഡിനെയും പ്രതികൂലമായി ബാധിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വിവേചനപ...
സംസ്ഥാനത്ത് ഉള്ളി വില ഉയര്‍ന്ന് തന്നെ തുടരുന്നു
News

സംസ്ഥാനത്ത് ഉള്ളി വില ഉയര്‍ന്ന് തന്നെ തുടരുന്നു

സംസ്ഥാനത്ത് ഉള്ളി വില ഉയര്‍ന്ന് തന്നെ തുടരുന്നു. സവാളക്ക് കിലോ 85 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയും വെള്ളുത്തുള്ളിക്ക് 330 രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യത്തിന് ഉള്ളി എത്താതെ വില കുറയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകള്‍ ഉണര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പക്ഷേ വിളവെടുത്ത് പുതിയ ഉള്ളി എത്തുന്നില്ല. നിലവിലെ സ്റ്റോക്കാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുന്നത്. ദിവസങ്ങള്‍ കാത്തു കിടന്ന ശേഷമാണ് കേരളത്തില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ക്ക് ഉള്ളി ലഭിക്കുന്നതും. കാലാവസ്ഥ അനുകൂലമായി തുടര്‍ന്നാല്‍ പ്രതിസന്ധി ഒരാഴ്ചകൊണ്ട് മറികടക്കാം എന്നാണ് പ്രതീക്ഷ. മറിച്ചായാല്‍ സവാള വില 100 കടക്കും. കേരളത്തില്‍ സവാളയുടെ ഹോള്‍സെയില്‍ വില പല ഇടങ്ങളിലും 75 പിന്നിട്ടു. വെളുത്തുള്ളി വില റോക്കറ്റ് പോലെ കുതിക്കുകയാണ്. കിലോക്ക് 330 രൂപയാണ...
മോഷ്ടിച്ച ബൈക്കിലെത്തും, വാതിൽ കുത്തിത്തുറന്ന് മോഷ്ടിക്കും; ആർഭാട ജീവിതം നയിക്കുന്നതിനിടെ പ്രതി പിടിയിൽ
Kerala News, News

മോഷ്ടിച്ച ബൈക്കിലെത്തും, വാതിൽ കുത്തിത്തുറന്ന് മോഷ്ടിക്കും; ആർഭാട ജീവിതം നയിക്കുന്നതിനിടെ പ്രതി പിടിയിൽ

ആലപ്പുഴ: ആളില്ലാത്ത വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിവന്നിരുന്ന ഭരണിക്കാവ് ഓലകെട്ടിയമ്പലം അരുൺ നിവാസിൽ അരുൺ സോമൻ (36) അറസ്റ്റിലായി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നിരവധി വീടുകളുടെ വാതിൽ തകർത്ത് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. മാവേലിക്കര മേഖലയിൽ പല്ലാരിമംഗലം, വാത്തികുളം, ഓലകെട്ടിയമ്പലം, പോനകം, ഉമ്പർനാട് പ്രദേശങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. വാത്തികുളം ഷിബു ഭവനത്തിൽ കുഞ്ഞുമോന്റെ ബൈക്ക് മോഷ്ടിച്ച ശേഷം അതിലായിരുന്നു മോഷണം. രാത്രികാലങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിലെത്തി സി.സി.ടി.വി. ക്യാമറകൾ തകർത്ത ശേഷം സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്തു കൊണ്ടുപോകുന്നത് പ്രതിയുടെ മോഷണരീതി ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറത്തികാട് വാത്തികുളം സ്വദേശിയുടെ വീട് കുത്തിത്തുറന്ന് സ്വർണവള, ലാപ്ടോപ്, വാച്ചുകൾ തുടങ്ങിയവയും ഇതേ സ്ഥലത്ത് നിന്ന് രണ്ട് വീടുകളിലെ സി.സി.ടി.വി ക്യാമറ...
രാജ്യത്ത് ഉള്ളി വില വർധിക്കുന്നു; കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക്
National, News

രാജ്യത്ത് ഉള്ളി വില വർധിക്കുന്നു; കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക്

രാജ്യത്ത് ഉള്ളി വില താഴുന്നില്ല. കിലോയ്ക്ക് 65 രൂപയിലേറെയാണ് നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ വില. പുതിയ സ്റ്റോക്ക് എത്താത്തതാണ് വില വർധനയ്ക്ക് കാരണം. കാലം തെറ്റി പെയ്ത കനത്ത മഴ വിളവെടുപ്പ് വൈകിച്ചു . മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞു. 65 രൂപ കിലോ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ അത് 63 രൂപയായിരുന്നു. നാസിക്കിൽ നിന്ന് ഉള്ളിക്ക് കേരളത്തിൽ എത്തുമ്പോൾ പിന്നെയും വില കൂടും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉള്ളി വിലകൂടിയപ്പോൾ കേന്ദ്രസർക്കാർ കയറ്റുമതി നിരോധിച്ചിരുന്നു. പിന്നാലെ വലിയ കർഷക പ്രതിഷേധമാണ് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏതായാലും അത്തരം നീക്കങ്ങൾ ഒന്നും കേന്ദ്രസർക്കാർ നടത്തുന്നില്ല....
തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും
Kerala News, News

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം. തലസ്ഥാന ന​ഗരിയിലെ ജലവിതരണത്തിൽ ഇടക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്, ഇത് വിവാദങ്ങളിലേക്കും വഴിവെക്കാറുണ്ട്....
അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി
News, World

അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി

അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി. സൗത്ത് കരോലിനയിലുള്ള ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് 43 കുരങ്ങുകൾ ചാടിപ്പോയത്. ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണ കേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസ്സേ പോലീസ് അറിയിച്ചു. ഏകദേശം 4-5 കിലോഗ്രാം ഭാരംവരുന്ന കുട്ടികുരങ്ങുകളാണ് ഈ കൂടുകളിൽ ഉണ്ടായിരുന്നത്. അതിനാൽത്തന്നെ ഇവയെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല. കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്.അതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയതായി അധികൃതർ അറിയിച്ചു. നവംബർ ഏഴിനായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് വെസ്റ്...
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്
National, News

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരാണ് അറസ്റ്റിലായത്. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ശ്രീനഗർ സ്വദേശികളാണ്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ്. ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌. ലഷ്‌കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രനേഡ്‌ ആക്രമണം നടത്തിയത്. ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണ...
കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു
News, World

കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു. ഇനി വരും ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. പകല്‍ സമയം മിതമായ താപനിലയും രാത്രികാലങ്ങളില്‍ തണുപ്പും അനുഭവപ്പെടും. ഇന്ന് പകല്‍ സമയം താപനില മിതമായതായിരിക്കും. പരമാവധി താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യയിനും ഇടയിലായിരിക്കും. മിതമായ വടക്കപടിഞ്ഞാറന്‍ കാറ്റ് വീശും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച പകല്‍ പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മാസത്തോടെ താപനില ഗണ്യമായി കുറയും....
error: Content is protected !!