Monday, December 23
BREAKING NEWS


National

ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല
National

ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല

ദില്ലി : ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല. വികാസ് യാദവിനെതിരെ ഇന്ത്യയിൽ കേസുള്ളത് ചൂണ്ടിക്കാട്ടാനാണ് ഇന്ത്യയുടെ തീരുമാനം. മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൈമാറണം എന്ന ആവശ്യം അമേരിക്കയോട് വീണ്ടും ഉന്നയിക്കാനും വിദേശകാര്യമന്ത്രാലയം തീരുമാനിച്ചതായാണ് സൂചന.   ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥൻ വികാസ് യാദവ് കരാർ നല്കിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കയുടെ പിടിയിലായ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നല്കിയത് അമേരിക്കയുടെ രഹസ്യ ഏജൻറിനാണ്. വികാസ് യാദവിനെതിരെ എല്ലാ തെളിവുമുണ്ടെന്നും കൈമാറണമെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. ഈ കേസ് പുറത്തു വന്ന ശേഷം വികാസ് യാദവിനെതിരെ ദില്ലിയിൽ പണാപഹരണത്തിനും തട്ടിക്കൊണ്ടു പോകലിന...
ധോൽപൂരിലെ ദേശീയപാതയിൽ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു
Accident, National

ധോൽപൂരിലെ ദേശീയപാതയിൽ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു

ജയ്പൂർ: ധോൽപൂരിലെ ദേശീയപാതയിൽ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. മരിച്ചവരിൽ എട്ടുപേര്‍ കുട്ടികളാണ്. ധോൽപൂർ ജില്ലയിലെ ബാരി നഗരത്തിലെ കരിം കോളനിയിലെ ഗുമാറ്റിൽ താമസിക്കുന്നവരാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ 15 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശർമതുരയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. രാത്രി 11 മണിയോടെ ദേശീയപാത 11 ബിയിൽ സുന്നിപൂർ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ധോൽപൂരിൽ നിന്ന് അമിതവേഗതയിൽ വന്ന ബസ് ഓട്ടോ ടെമ്പോയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും 10 അപ്പോഴേക്ക് മരിച്ചിരുന്നു. ഒരാൾ സംഭവ സ്ഥലത്തും രണ്ടുപേര്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകർന്നു. ബസിന്റെ മുൻഭാഗത്തും കേടുപാടുകളുണ്ട്....
ഇൻഡിഗോയുടെ 6 വിമാനങ്ങൾക്ക് നേരെ ഭീഷണി
National

ഇൻഡിഗോയുടെ 6 വിമാനങ്ങൾക്ക് നേരെ ഭീഷണി

വിമാനങ്ങൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം. ഇൻഡിഗോയുടെ 6 വിമാനങ്ങൾക്കാണ് ഭീഷണി. 6E 58 ജിദ്ദയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റ്, 6E 87 കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റ്, 6E11 ഡൽഹിയിൽ നിന്നും ഇസ്താംബുളിലേക്കുള്ള ഫ്ലൈറ്റ്, 6E17 മുംബൈയിൽ നിന്നും ഇസ്താംബൂൾ, 6E133 പൂനെയിൽ നിന്നും ജോധ്പൂർ, 6E112 ഗോവയിൽ നിന്നും അഹമ്മദാബാദ്, എന്നീ വിമാനങ്ങൾക്കാണ് ഭീഷണി. സംഭവത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. എന്നാൽ വിമാന സർവീസുകൾക്കെതിരായ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്. ...
ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു
National

ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ചെന്നൈ: ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ​ഗവർണർ ​ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടി തുടങ്ങി. പരിപാടിയിൽ ഗവർണർ ആർഎൻ രവി പങ്കെടുത്ത് സംസാരിക്കുകയാണ്. ഹിന്ദിയിൽ സ്വാഗതപ്രസംഗം തുടങ്ങിയ ​ഗവർണർ തമിഴ്നാട്ടിലെ ജനങ്ങൾക്കിട...
മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ
National

മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ

മൃഗശാലയിൽ നിന്ന് മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ ഒരു ട്രക്ക് മറിഞ്ഞു. മുതലകൾ ജനവാസ മേഖലകളിലേക്ക് പലായനം ചെയ്യുന്നു. ജനവാസമേഖലയിലേക്ക് രക്ഷപ്പെട്ട് മുതലകൾ. രണ്ട് വെള്ള കടുവ അടക്കമുള്ള മൃഗങ്ങളായിരുന്നു ഈ ലോറിയിലുണ്ടായിരുന്നത്. ബീഹാറിലെ പട്‌നയിൽ നിന്ന് കർണാടകയിലെ മൃഗശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുവന്നത്. അതിവേഗത്തിൽ വന്ന ട്രക്ക് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു അപകടം. നിർമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. ദേശീയപാത 44ലാണ് അപകടമുണ്ടായത്.ട്രക്കിൻ്റെ കൂട്ടിൽ എട്ട് മുതലകളുണ്ടായിരുന്നു. അപകടത്തിന് ശേഷം രണ്ട് മുതലകളും സമീപ പ്രദേശങ്ങളിലേക്ക് ഓടി. കൂട്ടിന് കേടുപാടുകൾ സംഭവിക്കാത്തതിനാൽ കടുവകൾ ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങൾ മറിഞ്ഞ ട്രക്കിൽ കുടുങ്ങി. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തില...
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി
National

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.ഹർജിക്കാരന് രാഷ്ട്രീയബന്ധം ഉള്ളതായി സംശയം ഉണ്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആശ്രമത്തിലുള്ളവരെ വ്യക്തിപരമായി സന്ദർശിക്കാമെന്നും ഹർജിക്കാരനോട് സുപ്രീംകോടതി വ്യക്തമാക്കി. യോഗാ സെന്ററിനുള്ള തന്റെ പെണ്മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുകയുമാണെന്നുള്ള പിതാവ് കാമരാജിൻന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് തൊട്ടുപിന്നാലെ സെന്ററിൽ തമിഴ്‌നാട് പൊലീസ് റെയ്‌ഡും നടത്തിയിരുന്നു. സ്വന്തം മകൾ വിവാഹിതയായി ജീവിക്കുമ്പോൾ മറ്റു യുവത...
പി വി അൻവര്‍ എംഎല്‍എയെ പൂർണമായി തള്ളി ഡിഎംകെ
National, Politics

പി വി അൻവര്‍ എംഎല്‍എയെ പൂർണമായി തള്ളി ഡിഎംകെ

ചെന്നൈ: പി വി അൻവര്‍ എംഎല്‍എയെ പൂർണമായി തള്ളി ഡിഎംകെ. അൻവറുമായി യാതൊരു ബന്ധവും ഇല്ലെന്നും പാർട്ടിയുടെ പേരോ പതാകയോ ഉപയോഗിച്ചാൽ പരാതി നൽകുമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ്‌ ഭാരതി വ്യക്തമാക്കി. സ്റ്റാലിനുമായി അടുപ്പം ഉണ്ടെന്നത് അൻവറിന്‍റെ അവകാശവാദം മാത്രമാണ്‌. സ്റ്റാലിനെ എല്ലാവർക്കും അറിയാം, എന്നാൽ സ്റ്റാലിൻ എല്ലാവരെയും അറിയണം എന്നില്ലെന്നും ഭാരതി പരിഹസിച്ചു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ അൻവര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആര്‍ എസ് ഭാരതിയുടെ പ്രതികരണം. ഡിഎംകെ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഈ മുന്നണി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. അൻവറുമായി ഒരു ബന്ധവുമില്ല. പാര്‍ട്ടിയുടെ ഒരു നേതാക്കളുമായും അൻവര്‍ ചര്‍ച്ച നടത്തിയിട്ടില്ല. സുഹൃത്ത് എന്ന് നിലയില്‍ ആരെയെങ്കിലും കണ്ടെങ്കില്‍ അത് ഔദ്യോഗികമല്ല. പാര്‍ട്ടിക്ക് ഒന്നും അതിൽ ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ...
റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്
National

റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്

റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്. ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകു. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന സമയപരിധിയാണിപ്പോൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്. 4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തിയത്. നിയന്ത്രണം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കും.വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും. പുതിയമാറ്റം യാത്രക്കാരെ സഹായിക്കാനാണെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. എന്നാൽ മുൻകൂട്ടിയുള്ള ബുക്കിങ്ങ് 60 ദിവസത്തിലേക്ക് ചുരുക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവു വരുത്തുമെന്നാണ് സൂചന. അതേസമയം, അടുത്ത അഞ്ച് മുതൽ ആറ് വർ...
പട്ടാപ്പകൽ തോക്കുമായെത്തി യൂകോ ബാങ്ക് (യുസിഒ) കൊള്ളയടിച്ചു
National

പട്ടാപ്പകൽ തോക്കുമായെത്തി യൂകോ ബാങ്ക് (യുസിഒ) കൊള്ളയടിച്ചു

ഇംഫാൽ: പട്ടാപ്പകൽ തോക്കുമായെത്തി യൂകോ ബാങ്ക് (യുസിഒ) കൊള്ളയടിച്ചു. ആറര ലക്ഷത്തോളം രൂപ കവർന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈൽ ഫോണുകളും കൈക്കലാക്കി. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചയാൾ നിരായുധനായ ബാങ്ക് ഗാർഡിനെയും മറ്റ് ഉദ്യോഗസ്ഥരെയും തോക്ക് ചൂണ്ടി ലോക്കറും ക്യാഷ് കൗണ്ടറും തുറന്ന് പണമെടുത്ത് തരാൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. തുടർന്ന് പണവുമെടുത്ത് മോഷ്ടാവ് ഓടിപ്പോയി. മണിപ്പൂരിൽ സംഘർഷ ബാധിത പ്രദേശത്തെ ബാങ്കിലാണ് മോഷണം നടന്നത്. കഴിഞ്ഞ മെയിൽ സംഘർഷം തുടങ്ങിയ ശേഷമുള്ള അഞ്ചാമത്തെ സംഭവമാണിത്. നേരത്തെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മണിപ്പൂരിൽ ബാങ്കുകൾ കൊള്ളയടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ശാഖയിൽ നിന്ന് 18.85 കോടി രൂപ...
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി
National, Topnews

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി

ഭോപ്പാൽ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. ലോകായുക്തയുടെ സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റാണ് (എസ്‍പിഇ) പരിശോധന നടത്തിയത്. ഭോപ്പാലിലെ ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിലെ ജൂനിയർ ഓഡിറ്ററായ രമേഷ് ഹിംഗോറാനിയുടെ വീട്ടിലായിരുന്നു റെയ്ഡ്. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 55,000 രൂപയുടെ വെള്ളി ആഭരണങ്ങളും 13 ലക്ഷത്തോളം രൂപയും നാല് ആഡംബര കാറുകളും അഞ്ച് ഇരുചക്ര വാഹനങ്ങളും രണ്ട് ബംഗ്ലാവുകളും ഉൾപ്പെടെ 80 കോടിയിലേറെ രൂപയുടെ ആസ്തി പരിശോധനയിൽ കണ്ടെത്തി. ആസ്തിയുടെ മൂല്യം കൃത്യമായി നിർണയിച്ച് വരുന്നതേയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹിംഗോറാനിയുമായി ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ലക്ഷ്മി ദേവി എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള...
error: Content is protected !!