Monday, December 23
BREAKING NEWS


National

ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ
National, Sports

ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ

ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. പലപ്പോഴും ഇന്ത്യയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്ക് വച്ചിട്ടുണ്ട്. ഇപ്പോൾ .ഇപ്പോൾ കുടുംബത്തിനൊപ്പം ഇന്ത്യയിലേയ്‌ക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് കെവിൻ. ഇന്ത്യയിലെ എക്സ്പ്രസ് വേയുടെ ദൃശ്യങ്ങളാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് . ‘ അവിശ്വസനീയം , ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേകൾ ‘ എന്ന കുറിപ്പോടെയാണ് അതിമനോഹരമായ ഇന്ത്യൻ റോഡിന്റെ ദൃശ്യം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ രാജസ്ഥാൻ സന്ദർശനത്തിലാണ് കെവിൻ . അവിടെ നിന്നുള്ള സൂര്യാസ്തമയത്തിന്റെ ചിത്രങ്ങളും , തന്റെ മക്കൾ ഇന്ത്യയിലെ കാഴ്‌ച്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. തന്റെ കുട്ടികളും തന്നെപ്പോലെ ഇന്ത്യയിലെ ആളുകളെയും സ്നേഹിക്കുമെന്ന് ഉറപ്പുണ്ടെന്ന് ...
രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ
Info, National

രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ

ദില്ലി: രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. സെപ്തംബറിൽ 3000 മരുന്നുകളുടെ സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് കാൽസ്യം 500, വിറ്റാമിൻ ഡി 3 അടക്കമുള്ള മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ലൈഫ് മാക്സ് കാൻസർ ലാബോറട്ടറീസ് നിർമ്മിക്കുന്ന വൈറ്റമിൻ ഡി 3, കാൽസ്യം 500എംജി ടാബ്ലെറ്റുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. വ്യാജ കമ്പനികൾ നിർമ്മിക്കുന്ന് നാല് വ്യാജമരുന്നുകളും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കാനാവാത്ത മരുന്നുകളുടെ ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിശദമാക്കി. ഒരു ശതമാനം മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതെന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ...
ബെംഗളൂരുവിൽ കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 9 ആയി
Death, National

ബെംഗളൂരുവിൽ കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 9 ആയി

ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം 9 ആയി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലെ ഈ കെട്ടിടം തകർന്നു വീണത്. ബീഹാറിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും. 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. അതിൽ 13 പേരെ രക്ഷപ്പെടുത്തി. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്. അതേസമയം, കൃത്യമായ അനുമതിയില്ലാതെയാണ് കെട്ടിട നിർമാണം നടന്നതെന്നാണ് കണ്ടെത്തൽ. ബിൽഡർ, കരാറുകാരൻ, ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും നഗരത്തിലുടനീളമുള്ള ഇത്തരം നിർ...
ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
National, News

ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

ഗ്രേറ്റർ നോയിഡ: ​ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നായ്ക്കളെ കെട്ടുന്ന തുടൽ ഉപയോ​ഗിച്ചാണ് കൊലപാതകം. സംഭവത്തിൽ സുഹൃത്തുക്കളായ വിശാൽ രാജ്പുത്ത്, ജീത്ത് ചൗധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ബിയർ പാർട്ടി നടത്തിയതിന് ശേഷം സഞ്ജയ് യാദവിനെ വിശാലും ജീത്തും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികൾ സഞ്ജയിന്റെ ആഭരണങ്ങൾ കൊള്ളയടിക്കുകയും മൃതദേഹം എസ്‌യുവിയിൽ കയറ്റി കത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. തിങ്കളാഴ്ച രാത്രി ദാദ്രിയിൽ വനമേഖലയിൽ നിന്നാണ് കത്തിനശിച്ച എസ്‌യുവി കണ്ടെത്തിയത്. പണവും ആഭരണങ്ങളും കൊള്ളയടിക്കാനാണ് യാദവിനെ കൊലപ്പെടുത്തിയതെന്ന് വിശാലും ജ...
‌‌ബ്രിക്സ് ഉച്ചകോടിക്കായി മോദി കസാനിൽ; ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയേക്കും, നിർണായക വിഷയങ്ങൾ ചർച്ചയാകും
National, News

‌‌ബ്രിക്സ് ഉച്ചകോടിക്കായി മോദി കസാനിൽ; ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയേക്കും, നിർണായക വിഷയങ്ങൾ ചർച്ചയാകും

കസാൻ: ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ചർച്ച നടത്തിയേക്കും. എല്ലാ ബ്രിക്സ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി യാത്ര തിരിക്കുന്നതിനു മുമ്പുള്ള പ്രസ്താവനയിൽ സൂചിപ്പിച്ചു. റഷ്യയിൽ ഇന്ത്യൻ സമൂഹവും മോദിക്ക് വരവേൽപ്പ് നൽകി. നിയന്ത്രണരേഖയിലെ സേന പിൻമാറ്റം, പട്രോളിംഗ് എന്നിവയിൽ ഇന്നലെ ധാരണയിലെത്തിയതായി ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. മാസത്തിൽ രണ്ടു തവണ പതിനഞ്ച് സൈനികർ അടങ്ങുന്ന സംഘത്തിന് പട്രോളിംഗ് നടത്താമെന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ധാരണ. ശൈത്യകാലത്ത് സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കും. നരേന്ദ്ര മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച നടന്നാൽ തുടർ നടപടികൾ ചർച്ചയാകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി റഷ്യയിലെ കസാനിൽ എത്തിയത്. ബ്രിക്‌സിൻ്റെ (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഗ്രൂപ്പിംഗിൻ്...
ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കം; കോടതി അലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണം; സർക്കാർ സുപ്രീംകോടതിയിൽ
National, News

ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കം; കോടതി അലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണം; സർക്കാർ സുപ്രീംകോടതിയിൽ

ഓർത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതിയുടെ കോടതി അലക്ഷ്യ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം. പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാർ സാവകാശം തേടി. ആറ് പള്ളികൾ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിലാണ് സർക്കാർ സാവകാശം തേടിയിരിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച് തീരുമാനത്തിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. പള്ളികൾ ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടികാണിക്കുന്നു. അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനങ്ങൾ എടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്‌സ് സഭ തടസഹർജി നൽകിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു....
ദില്ലിയിലെ സ്കൂളിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി
National

ദില്ലിയിലെ സ്കൂളിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി

ദില്ലി: ദില്ലിയിലെ സ്കൂളിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. ദില്ലിയിലെയും തെലങ്കാനയിലെയും സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതേസമയം, ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ തുടങ്ങി. വിമാന സർവീസുകൾക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി. ദില്ലിയിലെ രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്കൂളുകൾക്കാണ് ഇന്നലെ രാത്രി ഇമെയിലിലൂടെ വ്യാജ ഭീഷണി സന്ദേശം എത്തിയത്. ക്ലാസ്മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്കൂളുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാവിലെയാണ് രോഹിണിയിലെ സിആ‌ർപിഎഫ് സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടായത്. ഇതിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകൾക്കു...
രാജ്യത്തെ CRPF സ്കൂളുകൾക്ക് ബോംബ് ഭീഷണി
National, News

രാജ്യത്തെ CRPF സ്കൂളുകൾക്ക് ബോംബ് ഭീഷണി

രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.ഈ സ്‌ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ വാദികളാണെന്നാണ് നിഗമനം. ...
ഭാരത് ബ്രാൻ്റ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈനായി വിൽക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി
National

ഭാരത് ബ്രാൻ്റ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈനായി വിൽക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി

ഭാരത് ബ്രാൻ്റ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈനായി വിൽക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. വിലക്കയറ്റത്തെ ഫലപ്രദമായി ചെറുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാരിലെ ഉന്നതരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് സബ്സിഡി നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സർക്കാർ ഒരു സ്വകാര്യ കമ്പനിയുമായി ദീർഘകാല കരാറിൽ ഏർപ്പെടുന്നത്. റിലയൻസ് റീടെയ്ൽ കമ്പനി പ്രതിനിധികളും കേന്ദ്ര സക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച പുരോഗമിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭക്ഷ്യധാന്യങ്ങളടക്കം മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് ഭാരത് ബ്രാൻഡ്. പയർ വർഗങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, എണ്ണക്കുരു, ഉള്ളി എന്നിവയ്ക്കൊപ്പം ചില കൺസ്യൂമർ ഉൽപ്പന്നങ്ങളാണ് ഭാരത് ബ്രാൻഡിന് കീഴിലുള്ളത്. റിലയൻസ് റീടെയ്‌ലുമായി ചർച്ച ലക...
ഉത്തർപ്രദേശിൽ ജോൻപുരിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ മകൻ ഓൺലൈൻ മാർ​ഗത്തിലൂടെ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ചു
National

ഉത്തർപ്രദേശിൽ ജോൻപുരിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ മകൻ ഓൺലൈൻ മാർ​ഗത്തിലൂടെ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ചു

ദില്ലി: ഉത്തർപ്രദേശിൽ ജോൻപുരിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ മകൻ ഓൺലൈൻ മാർ​ഗത്തിലൂടെ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ചു. ബിജെപി കോർപ്പറേറ്ററായ തഹ്‌സീൻ ഷാഹിദിന്റെ മൂത്തമകൻ മുഹമ്മദ് അബ്ബാസ് ഹൈദറാണ് ലാഹോർ നിവാസിയായ ആന്തലീപ് സഹ്‌റയെ ഓൺലൈൻ മാർ​ഗം നിക്കാഹ് കഴിച്ചത്. ഹൈദർ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും ലഭിക്കാതായതോടെയാണ് വിവാഹം ഓൺലൈൻ മാർ​ഗം നടത്താൻ തീരുമാനിച്ചത്. വധുവിൻ്റെ മാതാവ് റാണ യാസ്മിൻ സെയ്ദിയെ അസുഖം ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ വിവാഹ ചടങ്ങുകൾ പെട്ടെന്ന് നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. വധുവിന് ഇന്ത്യൻ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദർ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎൽസി ബ്രിജേഷ് സിംഗ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും വരൻ്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.  ഷിയാ വിഭാ​ഗത്തിലാണ് വധു. മതനേതാക്കളുമായി കൂടിയാലോചിച്ചാണ് ഓൺലൈനിൽ ചടങ്ങ...
error: Content is protected !!