Friday, December 20
BREAKING NEWS


National

‘സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്ത്’; 1978 ലെ വിധിയോട് വിയോജിച്ച് ഭൂരിപക്ഷം, ഭിന്ന വിധിയെഴുതിയത് 2 പേർ
National

‘സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്ത്’; 1978 ലെ വിധിയോട് വിയോജിച്ച് ഭൂരിപക്ഷം, ഭിന്ന വിധിയെഴുതിയത് 2 പേർ

ദില്ലി: സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്താണെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കിയത് ഭൂരിപക്ഷ നിലപാടോടെ. എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാൻ അനുവദിക്കുന്ന 1978ലെ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി. 1978ലെ വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴ് പേർ നിലപാടെടുത്തപ്പോൾ രണ്ട് പേർ ഭിന്നവിധിയെഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബിവി നാഗരത്‌ന, സുധാൻഷു ധൂലിയ,...
കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
National, News

കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു....
ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു
Accident, National

ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷപെട്ടു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു....
പൊലീസ് ചമഞ്ഞ് പലവിധ തട്ടിപ്പുകൾ നടത്തിയ യുവതി അറസ്റ്റിൽ
National

പൊലീസ് ചമഞ്ഞ് പലവിധ തട്ടിപ്പുകൾ നടത്തിയ യുവതി അറസ്റ്റിൽ

ചെന്നൈ: പൊലീസ് ചമഞ്ഞ് പലവിധ തട്ടിപ്പുകൾ നടത്തിയ യുവതി അറസ്റ്റിൽ. തേനി ജില്ലയിലെ വടുഗപ്പട്ടി പെരിയകുളം സ്വദേശി അഭി പ്രഭ (34) ആണ് പിടിയിലായത്. കന്യാകുമാരി ജില്ലയിലെ വടശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ തട്ടിപ്പിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നാഗര്‍കോവിലിലെ ബ്യൂട്ടി പാര്‍ലറില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതാണ് അഭിപ്രഭയെ കുടുക്കിയത്. പാര്‍ലറില്‍ എത്തിയ ഫേഷ്യല്‍ ചെയ്ത ശേഷം വടശ്ശേരി പൊലീസില്‍ അസിസ്റ്റന്‍റ് ഇൻസ്പെക്ടര്‍ ആണെന്ന് പറഞ്ഞ അഭിപ്രഭ പണം നല്‍കിയില്ല. പൊലീസ് യൂണിഫോമിലാണ് യുവതി ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഭീഷണിപ്പെടുത്തിയത്. പണം നല്‍കാതെ പോയതോടെ സംശയം തോന്നിയ പാര്‍ലര്‍ ഉടമയാണ് പൊലീസിനെ വിവരം അറിയിച്ചത്. അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഉദ്യോഗസ്ഥ ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ അഭി പ്രഭയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദ...
ജമ്മു കശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റമുട്ടൽ
National

ജമ്മു കശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റമുട്ടൽ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റമുട്ടൽ. ശ്രീനഗർ, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്തനാഗിൽ രണ്ട് ഭീകരരെ  സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ സൈന്യത്തിന്റെ തെരച്ചിൽ നടപടികൾ തുടരുകയാണ്. ബന്ദിപ്പോരയിൽ  സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താൻ ശ്രമം തുടരുകയാണ് ഒന്നരവർഷത്തിന് ശേഷമാണ് ശ്രീനഗർ നഗരത്തിനുള്ളിൽ ഏറ്റുമുട്ടൽ നടക്കുന്നത്. നഗരത്തിലെ ലാൽചൌക്കിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടക്കുന്ന ഖാനിയാർ. സുരക്ഷാസേന തെരയുന്ന ലഷക്കർ ഇ തായിബ കമാൻഡർ ഉസ്മാൻ ഉൾപ്പെടെ രണ്ട് പേർ ഇവിടെ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന തുടങ്ങിയത്. പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരന്നു. രൂക്ഷമായ ഏറ്റുമുട്ടൽ ഇവിടെ തുടരുകയാണ്. കൂടുതൽ സൈന്യത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ അനന്തനാഗ...
ക്ഷേത്ര ദർശനത്തിന് മലമുകളിലേക്ക് കയറിയവർ താഴേക്ക് വഴുതി വീണു, കർണാടകയിൽ നിരവധി തീർത്ഥാടക‍ർക്ക് പരുക്ക്
National

ക്ഷേത്ര ദർശനത്തിന് മലമുകളിലേക്ക് കയറിയവർ താഴേക്ക് വഴുതി വീണു, കർണാടകയിൽ നിരവധി തീർത്ഥാടക‍ർക്ക് പരുക്ക്

കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം. ചിക്കമംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താത്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്....
വയനാട്ടിൽ എനിക്ക് ഒരു അമ്മയെ ലഭിച്ചു, ത്രേസ്യാമ്മയെ കണ്ടത് പറഞ്ഞ് പ്രിയങ്ക ഗാന്ധി
National, Politics

വയനാട്ടിൽ എനിക്ക് ഒരു അമ്മയെ ലഭിച്ചു, ത്രേസ്യാമ്മയെ കണ്ടത് പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്ടിലെത്തിയപ്പോൾ തനിക്ക് ഒരു അമ്മയെ ലഭിച്ചു ത്രേസ്യയെ കണ്ട അനുഭവം പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്തത് ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. നാമ നിർദേശ പത്രിക നൽകിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറുമെന്നും പ്രിയങ്ക പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും പ്രിയങ്ക ​ഗാന്ധി. പറഞ്ഞു. വയനാടിനുള്ളത് ഒത്തൊരുമയുടെ ചരിത്രം. നാട് ഇനിയും വികസിക്കേണ്ടതുണ്ട്. മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്ര...
ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്; ‘ഡിഎംകെ ജനവിരുദ്ധ സർക്കാർ, ആശയപരമായി ബിജെപി എതിരാളി’
National, Politics

ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്; ‘ഡിഎംകെ ജനവിരുദ്ധ സർക്കാർ, ആശയപരമായി ബിജെപി എതിരാളി’

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡിഎംകെ സര്‍ക്കാര്‍ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബം. സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും പ്രസംഗത്തിൽ പരാമര്‍ശിച്ചുകൊണ്ട് താൻ വന്നത് തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും വിജയ് സൂചിപ്പിച്ചു. തന്‍റെ കരിയറിന്‍റെ ഉ...
പശ്ചിമ ബംഗാളിൽ ഗുട്ഖ, പാൻ മസാല എന്നിവയുടെ നിരോധനം 2025 നവംബർ വരെ നീട്ടി
National, News

പശ്ചിമ ബംഗാളിൽ ഗുട്ഖ, പാൻ മസാല എന്നിവയുടെ നിരോധനം 2025 നവംബർ വരെ നീട്ടി

പശ്ചിമ ബംഗാളിൽ പുകയില- നിക്കോട്ടിൻ അടങ്ങിയ ഗുട്ഖ, പാൻ മസാല ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവയുടെ നിരോധനം നവംബർ 7 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ. പൊതുജനാരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 24 ന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിൽ പറയുന്നത് പ്രകാരം, “പൊതുജനാരോഗ്യം മുൻനിർത്തി ഏതെങ്കിലും ഭക്ഷ്യവസ്തുവിൻ്റെ ഉൽപ്പാദനം, സംഭരണം, വിതരണം അല്ലെങ്കിൽ വിൽപന എന്നിവ നിരോധിക്കാൻ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ടിൻ്റെ സെക്ഷൻ 30 പ്രകാരം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് അധികാരമുണ്ട്”. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഈ തീരുമാനം 2011-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ വിവിധ വ്യവസ്ഥകളുമായി യോജിച്ച്, ഹാനികരമായ വസ്തുക്കളുടെ വിൽപ്പനയെ നിയന്ത്രിക്കുന്നു. ...
പൊതുമരാമത്ത് നിർമ്മാണങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് 500 കിലോ ഭാരമുള്ള ശിവലിംഗം കണ്ടെത്തി
National, News

പൊതുമരാമത്ത് നിർമ്മാണങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് 500 കിലോ ഭാരമുള്ള ശിവലിംഗം കണ്ടെത്തി

തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്‌. പുതുക്കോട്ട താലൂക്കിലെ മേല പുലവൻകാട് ഗ്രാമത്തിലെ ഒരു ടാങ്കിൽ നിന്ന് തിങ്കളാഴ്ചയാണ് കല്ലിൽ നിർമ്മിച്ച നാലടി ഉയരവും 500 കിലോയോളം ഭാരവുമുള്ള ശിവലിംഗം കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ശിവലിംഗം കണ്ടതോടെ വിവരം ഗ്രാമവാസികൾ ഉടൻ തന്നെ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം റവന്യൂ അധികൃതരും സ്ഥലത്തെത്തി.ആർഡിഒ ഈശ്വരയ്യ, തഹസിൽദാർ ബറാനി ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശിവലിംഗം പിന്നീട് പുതുക്കോട്ട താലൂക്ക് ഓഫീസിലെ സ്‌ട്രോങ് റൂമിലേയ്‌ക്ക് മാറ്റി. ഇതിനിടെ നാട്ടുകാർ ശിലയ്‌ക്ക് ചുറ്റും പൂജകളും ആരംഭിച്ചിരുന്നു. സ്ഥലത്ത് ക്ഷേത്രം പണിയാനും ദൈനംദിന പൂജകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അത് തിരികെ നൽകണമെന്ന് ഗ്ര...
error: Content is protected !!