Friday, December 20
BREAKING NEWS


National

കനത്ത നാശം വിതച്ച് സാറ കൊടുങ്കാറ്റ്, ഒപ്പമെത്തുന്ന പേമാരിയിൽ മണ്ണൊലിപ്പും മിന്നൽ പ്രളയവും
National

കനത്ത നാശം വിതച്ച് സാറ കൊടുങ്കാറ്റ്, ഒപ്പമെത്തുന്ന പേമാരിയിൽ മണ്ണൊലിപ്പും മിന്നൽ പ്രളയവും

സാൻ പെട്രോ സുല: മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ. ഹോണ്ടുറാസിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായതിന് പിന്നാലെയാണ് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ മധ്യ അമേരിക്കയിലേക്ക് നീങ്ങുന്നത്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാണ് സാറ ഹോണ്ടുറാസിൽ കര തൊട്ടത്. ഹോണ്ടുറാസിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള കാബോ ഗ്രാസിയസ് അ ഡിയോസിൽ എത്തിയതെന്നാണ് മിയാമി അടിസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ നാഷണൽ ഹരിക്കേയ്ൻ സെന്റർ വിശദമാക്കുന്നത്. 13000 ആളുകളാണ് ഈ മേഖലയിലുണ്ടായിരുന്നത്. വലിയ രീതിയിലുള്ള മഴയുണ്ടാക്കിയാണ്  സാറ മുന്നോട്ട് നീങ്ങുന്നതെന്നാണ് മെക്സിക്കോയിലെ കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. നിലവിൽ കര തൊട്ട ശക്തിയിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് സാറ കൊടുങ്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. വീണ്ടും സമുദ്ര ...
വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ
National, News

വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ

ദില്ലി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിൽ ഉൾപ്പെടുത്തും. ‘മുസ്ലീം മീൽ’ വിഭാ​ഗത്തിന് മാത്രമേ ഹലാൽ സ‍ർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. അതേസമയം, സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്...
ഇനി കല്യാണക്കാലം; 35 ദിവസത്തിനുള്ളില്‍ രാജ്യത്ത് നടക്കുക 48 ലക്ഷത്തിലേറെ വിവാഹങ്ങള്‍
National

ഇനി കല്യാണക്കാലം; 35 ദിവസത്തിനുള്ളില്‍ രാജ്യത്ത് നടക്കുക 48 ലക്ഷത്തിലേറെ വിവാഹങ്ങള്‍

ദില്ലി: ഇന്ത്യയിൽ ഇനി വിവാഹക്കാലമാണ്. ഇന്ന് മുതൽ ഡിസംബർ 16 വരെ നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങളാണ്. ഏകദേശം ആറ് ലക്ഷം കോടി രൂപ വിപണിയിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ - ഡിസംബർ മാസങ്ങളിൽ 11 ദിനങ്ങളാണ് ശുഭദിനങ്ങളായി കണക്കാക്കിയിരുന്നതെങ്കിൽ ഈ വർഷം 18 ദിനങ്ങളുണ്ട്. ഇത് വിപണിയിലേക്ക് കൂടുതൽ പണം ഒഴുക്കും. നവംബർ 12, 13, 17, 18, 22, 23, 25, 26, 28, 29, ഡിസംബർ 4, 5, 9, 10, 11 എന്നീ ദിവസങ്ങളിലാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്, അതിനു ശേഷം 2025 ജനുവരി പകുതിയിൽ വിവാഹ സീസണ്‍ പുനരാരംഭിച്ച് മാർച്ച് വരെ നീണ്ടുനിൽക്കും. ടെക്സ്റ്റൈൽസുകൾ, ജ്വല്ലറികൾ, വീട്ടുപകരണങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ഇവന്‍റ് മാനേജ്മെന്‍റ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ നിരവധി മേഖലകൾക്ക് വിവാഹ സീസണ്‍ പുത്തനുണ...
കശ്മീരി വിദ്യാർത്ഥികൾ താടി വടിക്കണം; നിർദേശവുമായി കർണാടകയിലെ നഴ്‌സിംഗ് കോളേജ്
National, News

കശ്മീരി വിദ്യാർത്ഥികൾ താടി വടിക്കണം; നിർദേശവുമായി കർണാടകയിലെ നഴ്‌സിംഗ് കോളേജ്

കോളജിലെ കശ്മീരി വിദ്യാർത്ഥികളോട് താടി വടിക്കാൻ ആവശ്യപ്പെട്ട് കോളജ് അധികൃതർ. കർണാടകയിലെ നഴ്‌സിംഗ് കോളേജിലാണ് താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണമെന്ന് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചു. കർണാടകയിലെ രാജീവ് ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഹാസനിലെ ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജിന്റേതാണ് വിചിത്രമായ നടപടി. ജമ്മു കശ്മീരിൽ നിന്നുള്ള 14 വിദ്യാർത്ഥികളാണ് നഴ്‌സിംഗ് കോളേജിൽ പഠിക്കുന്നത്. വിദ്യാർത്ഥികൾ താടി ട്രിം ചെയ്യുകയോ അല്ലെങ്കിൽ ക്ലീൻ ഷേവോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. താടി ഷേവ് ചെയ്യാത്ത് വിദ്യാർത്ഥികൾ ക്ലിനിക്കൽ സെഷനുകളിൽ ഹാജരാകാത്തതായി രേഖപ്പെടുത്തി എന്നും ഇത് ഹാജർ നിലയെയും അക്കാദമിക് റെക്കോർഡിനെയും പ്രതികൂലമായി ബാധിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വിവേചനപ...
ആവശ്യപ്പെടാതെ സ്ത്രീധനം, ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്
National

ആവശ്യപ്പെടാതെ സ്ത്രീധനം, ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്

സ്ത്രീധനത്തിനെതിരെ രാജ്യത്ത് നിയമങ്ങളുണ്ടെങ്കിലും ഇന്നും ഒരാചാരമെന്ന നിലയില്‍ സ്ത്രീധനം നല്‍കുന്നവരും വാങ്ങുന്നവരും സമൂഹത്തിലുണ്ട്. അടുത്തകാലത്തായി സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്ത്രീധന പ്രശ്നമാണ്. ആവശ്യപ്പെടാതെ തന്നെ സ്ത്രീധനം നൽകിയതിന് ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകുകയാണ് ഒരു യുവാവ്. എന്നാൽ സ്ത്രീധനം നൽകി എന്ന് തെളിയിക്കാൻ കഴിയാതെ വന്നതോടെ ഇയാളുടെ ഹർജി കോടതി തള്ളി. തനിക്ക് സ്ത്രീധനം നൽകിയതിന് ഭാര്യയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ കുമാർ എന്ന യുവാവാണ് പരാതിയുമായി കോടതിയിലെത്തിയത്. ഭാര്യ വീട്ടുകാർക്കെതിരെ എഫ്ഐആർ എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കുമാറിന്‍റെ അപേക്ഷ 2022 ജൂലൈയിൽ മജിസ്റ്റീരിയൽ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിന് എതിരെയുള്ള റിവിഷൻ ഹർജിയിലാണ് ഇപ...
രാജ്യത്ത് ഉള്ളി വില വർധിക്കുന്നു; കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക്
National, News

രാജ്യത്ത് ഉള്ളി വില വർധിക്കുന്നു; കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക്

രാജ്യത്ത് ഉള്ളി വില താഴുന്നില്ല. കിലോയ്ക്ക് 65 രൂപയിലേറെയാണ് നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ വില. പുതിയ സ്റ്റോക്ക് എത്താത്തതാണ് വില വർധനയ്ക്ക് കാരണം. കാലം തെറ്റി പെയ്ത കനത്ത മഴ വിളവെടുപ്പ് വൈകിച്ചു . മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞു. 65 രൂപ കിലോ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ അത് 63 രൂപയായിരുന്നു. നാസിക്കിൽ നിന്ന് ഉള്ളിക്ക് കേരളത്തിൽ എത്തുമ്പോൾ പിന്നെയും വില കൂടും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉള്ളി വിലകൂടിയപ്പോൾ കേന്ദ്രസർക്കാർ കയറ്റുമതി നിരോധിച്ചിരുന്നു. പിന്നാലെ വലിയ കർഷക പ്രതിഷേധമാണ് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏതായാലും അത്തരം നീക്കങ്ങൾ ഒന്നും കേന്ദ്രസർക്കാർ നടത്തുന്നില്ല....
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്
National, News

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരാണ് അറസ്റ്റിലായത്. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ശ്രീനഗർ സ്വദേശികളാണ്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ്. ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌. ലഷ്‌കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രനേഡ്‌ ആക്രമണം നടത്തിയത്. ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണ...
പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
National, Politics

പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി:  പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി വ്യക്തമാക്കി. കോൺഗ്രസിന്റേത് അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ്. അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു. അതേ സമയം, ജമ്മുകശ്മീര്‍ നിയമസഭയിൽ മൂന്നാം ദിവസവും പ്രത്യേക പദവിയെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ ച...
എതിരാളി ആരായാലും 2026ൽ ഡിഎംകെ മാത്രമേ വിജയിക്കൂ; വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ
National, Politics

എതിരാളി ആരായാലും 2026ൽ ഡിഎംകെ മാത്രമേ വിജയിക്കൂ; വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ

വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയിൽ നിന്ന് വന്നാലും അത് ഡൽഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കുമെന്ന് ഉദയനിധി പറഞ്ഞു. വര്‍ഷങ്ങളായി വിജയ് എന്‍റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമയിൽ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തിൽ അദ്ദേഹം വിജയിക്കട്ടെയെന്നും ആശംസിക്കുന്നുവെന്ന് ഉദയനിധി കൂട്ടിച്ചേര്‍ത്തു. വിജയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഉദയനിധി ടിവികെ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ഒക്ടോബര്‍ 27ന് തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെയെയും ബിജെപ...
ഏറ്റവും ദുരന്ത പാഴ്സല്‍; ആമസോണില്‍ നിന്നുമെത്തിയ പാഴ്സല്‍ തുറന്നതിന് പിന്നാലെ യുവതി ഛർദ്ദിച്ചു
National, News

ഏറ്റവും ദുരന്ത പാഴ്സല്‍; ആമസോണില്‍ നിന്നുമെത്തിയ പാഴ്സല്‍ തുറന്നതിന് പിന്നാലെ യുവതി ഛർദ്ദിച്ചു

ട്രാഫിക് തിരക്കുകള്‍ക്കിടയിലൂടെ ഏറെ സമയമെടുത്ത് സഞ്ചരിച്ച് കടയിലെത്തിയാല്‍ അവിടെയും തിരക്ക്. ഇതിനിടെയില്‍ അവനവന് വേണ്ട സാധനങ്ങള്‍ കണ്ടെത്തി കൌണ്ടറിലെത്തിയാല്‍ നീണ്ട ക്യൂ. ഇതെല്ലാം കഴിഞ്ഞ് വേണം കടയില്‍ നിന്നും ഇറങ്ങാന്‍. ഈ പ്രശ്നത്തിന് ഒരു പരിഹാരമായി എത്തിയതാണ് ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകള്‍. ലഭ്യമായ എല്ലാ വസ്തുക്കളുടെയും വിലയും അതിലെ കിഴിവും ആപ്പുകളില്‍ കാണാം. ഏത് കമ്പനിയുടെ ഏത് സാധനമാണ് വേണ്ടതെന്ന് നോക്കി ഓര്‍ഡര്‍ കൊടുത്താല്‍ സംഗതി രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലെത്തും. തിരക്കേറിയ ജീവിതത്തിലേക്ക് കടന്ന് വന്ന പുതിയ സൌകര്യം വളരെ വേഗം തന്നെ പ്രചാരത്തിലായി. സ്വീകാര്യത കൂടിയതോടെ പരാതികളും ഉയര്‍ന്നു തുടങ്ങി. യുണൈറ്റഡ് കിംഗ്ഡത്തിലെ കിർബിയിൽ താമസിക്കുന്ന റേച്ചൽ മക്കാഡത്തിന്‍റെ ഷോപ്പിംഗ് അനുഭവം പക്ഷേ, അവരെ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ നിന്ന് എന്നന്നേക്കുമായി അകറ്റുന്നതായിരുന്നു. ആമസോണിൽ നിന്ന് ഒരു സൈക്...
error: Content is protected !!