Saturday, December 21
BREAKING NEWS


Health

നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം; ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം
Health, Kerala News

നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം; ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം

ഇന്ന് ദേശീയ അർബുദപ്രതിരോധദിനം. അർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽ ഓരോ വർഷവും അർബുദബാധിതരുടെ എണ്ണം വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ലെ കണക്ക് അനുസരിച്ച് രാജ്യത്ത് പതിനാലര ലക്ഷത്തിലേറെപ്പേർ അർബുദബാധിതരാണ്. പുരുഷൻമാരിലും സ്ത്രീകളിലും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്തനാർബുദവുമാണ്. 2020ൽ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 12.8 ശതമാനം വർധന 2025ഓടെ ഉണ്ടാകുമെന്നാണ് പഠനം. രാജ്യവ്യാപകമായി ബോധവൽക്കരണ ക്ലാസുകൾ നൽകിയും രോഗനിർണയം നടത്തിയും തക്കസമയത്ത് ചികിത്സ എത്തിച്ചും അർബുദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ജനസംഖ്യാഅനുപാതത്തിലുള്ള കാൻസർ രജിസ്ട്രികൾ ആസൂത്രണത്തിന് സഹായകമാകുന്നു. 2014മുതലാണ് രാജ്യത്ത് ആർബുദപ്രതിരോധദിനം ആചര...
കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Disease X
Health, News, World

കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Disease X

Disease X ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറിയിട്ടുണ്ട്. നാലു വർഷത്തോളമായി വൈറസിനെ തടുക്കാനുള്ള രോഗപ്രതിരോധ മാർഗങ്ങളെല്ലാം ആരോഗ്യ വിദഗ്ധർ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്സ്' എന്ന മഹാമാരിയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഈ രോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ മുൻഗണന രോഗങ്ങളുടെ പട്ടികയിൽ ഡിസീസ് എക്സിനെയും ഉൾപ്പെടുത്തിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. Also Read: https://www.bharathasabdham.com/history-is-born-jawaan-to-11-digit-collection-announced-makers/ കോവിഡി...
150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ NABH നിലവാരത്തിലേക്ക് AYUSH
Health, Kerala News, News

150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ NABH നിലവാരത്തിലേക്ക് AYUSH

AYUSH ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം സര്‍ക്കാര്‍ മേഖലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണസജ്ജമാക്കി ഒരുമിച്ച് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷന് അപേക്ഷിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ എന്‍.എ.ബി.എച്ച്. കേന്ദ്ര സംഘത്തിന്റെ അന്തിമ വിലയിരുത്തല്‍ നടന്നുവരികയാണ്. എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആതുരസേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ സാധിക്കും. മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും ഇത് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. Also Read: https://www.bharathasabdham.com/cpm-leader-and-vadak...
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം; ദേശീയതലത്തിൽ കേരളത്തിന്‌ 2 പുരസ്‌കാരങ്ങൾ Awards
Health, Kerala News, News

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം; ദേശീയതലത്തിൽ കേരളത്തിന്‌ 2 പുരസ്‌കാരങ്ങൾ Awards

Awards കേന്ദ്രം സാമ്പത്തികമായി തകർക്കാൻ നോക്കുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനമായി കേരളം. കേന്ദ്രസർക്കാരിന്റെ 2023ലെ ‘ആരോഗ്യ മന്ഥൻ’ പുരസ്‌കാരം സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) സ്വന്തമാക്കി. തുടർച്ചയായ മൂന്നാംതവണയാണ് കേരളത്തിന്റെ നേട്ടം. ഉയർന്ന പദ്ധതി വിനിയോഗത്തിനു പുറമെ കാഴ്ചപരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് "മികവുറ്റ പ്രവർത്തനങ്ങൾ' എന്ന വിഭാഗത്തിലും പുരസ്‌കാരം ലഭിച്ചു. എബിപിഎംജെഎവൈയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്‌ ദേശീയ ആരോഗ്യ അതോറിറ്റി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിവഴി സംസ്ഥാന സർക്കാർ നൽകിയത്‌. https://www.youtube.com/watch?v=JYTUsIIpq3c&t=9s 2021--–-22ല്‍ 1400 കോടിയുടെയും 2022-–-23ൽ 1630 കോടി രൂപയുടെയ...
നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 സീറ്റുകള്‍: മന്ത്രി വീണാ ജോര്‍ജ് Veena George
Health, Kerala News

നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 സീറ്റുകള്‍: മന്ത്രി വീണാ ജോര്‍ജ് Veena George

Veena George സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്‌സിംഗില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി...
കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക് Karunya
Health, Kerala News

കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക് Karunya

Karunya കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. Also Read: https://www.bharathasabdham.com/vigilance-raid-at-tadiyambat-beverages-outlet-in-idukki/ മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതൽ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തൽമണ്ണ എം...
നിപ ബാധിതരുടെ ചെലവ് സർക്കാർ ഏറ്റെടുത്തേക്കും ;ആരോ​ഗ്യമന്ത്രി വീണാ ജോർജ് Veena George
Health

നിപ ബാധിതരുടെ ചെലവ് സർക്കാർ ഏറ്റെടുത്തേക്കും ;ആരോ​ഗ്യമന്ത്രി വീണാ ജോർജ് Veena George

Veena George നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തേക്കും. വിഷയം സർക്കാർ അനുഭാവപൂർവ്വം പരി​ഗണിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. https://www.youtube.com/watch?v=UfXB1VnTBK0 നിപ ബാധിച്ചു മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മകൻ ഉൾപ്പെടെ 4 പേരാണ് ചികിത്സയിൽ ഉള്ളത്. മുഹമ്മദലിയുടെ ഒന്‍പത് വയസ്സുള്ള മകന്‍ ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മുഹമ്മദലി. വലിയ തുകയുടെ ബില്ലടയ്ക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ല. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മിംസ് ആശുപത്രി സന്ദര്‍ശിച്ച അവസരത്തില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ഈ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. Also Read : https://www.bharathasabdham.com/actress-anusree-car-hit-on-bike/ എല്ലാവിധ ചികിത്സയും രോഗികള്‍ക്ക് ഉറപ്പാക്കണമെന്ന് വീണാ ജോര്‍ജ് ആശുപത്രി അധിക...
നിപ: രണ്ടാം തരംഗമില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി Nipah
Health

നിപ: രണ്ടാം തരംഗമില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി Nipah

Nipah സംസ്ഥാനത്ത് ഇതു വരെ നിപ രണ്ടാം തരംഗമില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിപ അവലോകന യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=sPS0kZQGIv8&t=8s പുതുതായി ആർക്കും നിപ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം നേരത്തേ നിപ ബാധിച്ചു മരിച്ചവരുമായി ബന്ധമുള്ള 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. Also Read : https://www.bharathasabdham.com/ed-to-other-co-operative-banks-in-thrissur-after-karuvannur-enforcement-directorate/ ഒടുവിൽ നിപ സ്ഥിരീകരിച്ചയാളെ ശുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകയ്ക്കും ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ലക്ഷണങ്ങൾ പ്രകടമാക്കിയവരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാൻ സാധിക്കും. 51 സാമ്പിള...
എന്താണ് നിപ വൈറസ് ? രോഗലക്ഷണങ്ങള്‍… സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍… Nipah virus again
Health

എന്താണ് നിപ വൈറസ് ? രോഗലക്ഷണങ്ങള്‍… സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍… Nipah virus again

Nipah virus again ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. Also Read : https://www.bharathasabdham.com/kozhikode-nipa-itself-health-minister-confirmed-4-cases/ വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. https://www.youtube.com/watch?v=JX7vwquWD1s&t=14s രോഗലക്ഷണങ്ങള്‍… അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്ബോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തല...
വായില്‍ മീന്‍മുള്ള് കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്റേ മെഷീനിലിടിച്ച്‌ പെണ്‍കുട്ടിയുടെ നടുവിന് പൊട്ടല്‍,
Around Us, Breaking News, Health, Thiruvananthapuram

വായില്‍ മീന്‍മുള്ള് കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്റേ മെഷീനിലിടിച്ച്‌ പെണ്‍കുട്ടിയുടെ നടുവിന് പൊട്ടല്‍,

14hr22 sharesതിരുവനന്തപുരം: വായില്‍ മീന്‍മുള്ള് കുടുങ്ങിയതിന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി എക്സ്റേ മെഷീനിലിടിച്ച്‌ നടുവൊടിഞ്ഞ് കിടപ്പിലായി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യക്കാണ് പരിക്കേറ്റത്. മീന്‍മുള്ള് കുടുങ്ങിയതിന് ഡോക്ടറെ കാണാന്‍ എത്തിയപ്പോള്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ്റേ എടുക്കന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം നടുവ് ശക്തിയായി ഇടിച്ചു. നടക്കാന്‍ പോലും കഴിയാതെയായ പെണ്‍കുട്ടിയുടെ നിലവിളികേട്ടെത്തിയ ലത മകളെ താങ്ങിപ്പിടിച്ച്‌ പുറത്തെത്തിച്ചു. ഓര്‍ത്തോ ഡോക്ടറുടെ നിര്‍ദേശാനുസരണം വീണ്ടും എക്സ്റേ എടുത്തപ്പോള്‍ നടുവിന്‍റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. ബെല്‍റ്റ് ഇട്ട് വിശ്രമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച്‌ ഡോക്ടര്‍ പറഞ്ഞയച്ചു. എക്സ്റേ റിപ്പോര്‍ട്ട് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ ...
error: Content is protected !!