Saturday, December 21
BREAKING NEWS


Life Style

ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്
Entertainment, Entertainment News, Latest news, Life Style, Technology

ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്

WhatsApp ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ് . ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.  ഐഒഎസിനായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 23.3.0.75 പുറത്തിറക്കുകയാണെന്ന് ഫീച്ചർ ട്രാക്കറായ വാബെറ്റ്ഇൻഫോ  റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ചാറ്റിൽ ഒരേ സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാനേ നിലവിൽ ആപ്പ് അനുവദിക്കൂ. ഇതിനാണ് മാറ്റം വരുന്നത്. ചില വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകളിൽ ഉയർന്ന എണ്ണം ഫയൽ ഷെയറിങ് ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. മാത്രമല്ല ഇത് മറ്റ് ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാക്കിയേക്കും. പുതിയ അപ്ഡേറ്റ് അനുസരിച്ച് അയയ്‌ക്കേണ്ട ഫോട്ടോകളുടെ ...
ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രചാരണം; 10 വർഷം തടവ്
Latest news, Life Style, World

ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രചാരണം; 10 വർഷം തടവ്

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന പേരിൽ വാർത്തകളിൽ ഇടം പിടിച്ച ഇറാൻ സ്വദേശി സഹർ തബറിന് 10 വർഷം തടവ്. കഴിഞ്ഞ വർഷമാണ് സഹർ അറസ്റ്റിൽ ആയത്. യുവാക്കളെ വഴി തെറ്റിച്ചു, തെറ്റായ വഴികളിലൂടെ പണം ഉണ്ടാക്കി എന്നൊക്കെ കുറ്റങ്ങൾ ചുമഴ്ത്തിയാണ് കേസ്. ആഞ്ജലീന ജോളിയെ പോലെ ആവാൻ 50 തവണ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പറഞ്ഞ് നിരവധി തവണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇവ എഡിറ്റ്‌ ചെയ്ത് ഇട്ടതാണെന്ന് സഹർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 19 വയസുകാരിയുടെ യഥാർത്ഥ പേര് ഫത്തേമ ഖിഷ്വന്ത്‌ എന്നാണ്. ...
ആംബുലന്‍സിലെ പീഡനത്തെക്കാളും അന്ന്‍ ഞാന്‍  അനുഭവിച്ചത് മറ്റ് പലതും
Kerala News, Latest news, Life Style, Writers Corner

ആംബുലന്‍സിലെ പീഡനത്തെക്കാളും അന്ന്‍ ഞാന്‍ അനുഭവിച്ചത് മറ്റ് പലതും

ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതാണ്. പിന്നീട് സമൂഹം അവർക്ക് കൊടുക്കുന്ന പേര് മറ്റ് പലതുമാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ തന്റേതല്ലാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വരുന്നു. ഒപ്പം നിൽക്കും എന്ന് കരുതിയ കുടുംബങ്ങൾ പോലും കൈ ഒഴിഞ്ഞു ജീവിക്കേണ്ടി വന്ന പെൺകുട്ടി.കുറ്റപ്പെടുത്തലുകൾ സഹിക്കാതെ ഒരു മുഴം കയറിയിൽ ജീവിതം തീർക്കാൻ തീരുമാനിച്ചവൾ.അവൾക്ക് മുന്നിൽ ഇനിയും ഉണ്ട് ജീവിതം.തോറ്റുകൊടുക്കാൻ മനസില്ല, തോറ്റു പിന്മാറില്ല എന്ന ഉറപ്പിൽ അവൾ ഇനി ജീവിതം തിരിച്ചു പിടിക്കും. ഇനി ആര്‍ക്കും ആവര്‍ത്തിക്കരുത് ' സംഭവത്തിനുശേഷം ആരൊക്കെയോ ചേര്‍ന്ന് ഒരു കൂട്ടിലെന്നെ അടച്ചുപൂട്ടിയതുപോലെ എനിക്ക് തോന്നി.മാനസികമായ് വല്ലാതെ ഒറ്റപ്പെട്ടപോലെ തോന്നി. അങ്ങനെയാണ് ഞാന്‍ ആത്മഹത്യ ചെയ്യാനുറപ്പിച്ചത്. പക്ഷേ അത് പരാജയപ്പെടുകയായിരുന്നു . പക്ഷേ, എനിക്ക് ജീവിതത...
ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് നിന്നു പോകുന്നത് പോലെയായിരുന്നു;രോഗാവസ്ഥയെ കുറിച്ച് വികാരധീനനായി റാണ.
Entertainment, Latest news, Life Style

ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് നിന്നു പോകുന്നത് പോലെയായിരുന്നു;രോഗാവസ്ഥയെ കുറിച്ച് വികാരധീനനായി റാണ.

റാണ ദഗുബതി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനാണ്. അതേസമയം ബാഹുബലിക്ക് ശേഷം മെലിഞ്ഞ് ക്ഷീണിച്ച രൂപത്തിലുള്ള റാണയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഈ മാറ്റം കണ്ട് അന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ മറുപടിയൊന്നും റാണ നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ ഇക്കാര്യത്തെ കുറിച്ച്‌ നടന്‍ മനസ്സ് തുറന്നു. നടി സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്‌ തുറന്നുപറഞ്ഞത്. ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നുവെന്നായിരുന്നു സാമന്ത പ്രതികരിച്ചത്. 'ഈ അവസ്ഥ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങള്‍ സൂപ്പര്‍ ഹീറോ ആകുന്നത്', സാമന്ത പറഞ്ഞു.  ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട...
ഇടുക്കിയില്‍ നിന്ന് വധു പറന്നെത്തി വിവാഹ വേദിയില്‍, അപൂർവ വിവാഹം…
Life Style

ഇടുക്കിയില്‍ നിന്ന് വധു പറന്നെത്തി വിവാഹ വേദിയില്‍, അപൂർവ വിവാഹം…

വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി പിതാവ്. ഇടുക്കി വണ്ടൻമേട് ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ ഹെലികോപ്റ്ററിൽ വിവാഹ വേദിയിൽ എത്തിച്ചത്. രാവിലെ 9 മണിയോടെ പുറപ്പെട്ട വധു 10 മണിയോടെ വയനാട്ടില്‍ എത്തി. മെയ്യില്‍ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വില്ലനായതോടെ വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്ക് 14മണിക്കൂർ വേണ്ടി വരും എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. വരൻ വൈശാഖ് ഭുവനേശ്വറിൽ കൃഷിയിൽ ഗവേഷണം നടത്തുന്നു. മരിയ മണ്ണൂത്തിൽ കൃഷി ഓഫിസറാണ്. നാലര ലക്ഷം രൂപയോളം മുടക്കിയാണ് ഹെലികോപ്റ്ററിൽ വധു വേദിയിൽ എത്തിയത്. ...
ഈ പെണ്‍കുട്ടിയുടെ ഉള്‍ക്കരുത്തിനും പോരാട്ടത്തിനും മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ
Life Style

ഈ പെണ്‍കുട്ടിയുടെ ഉള്‍ക്കരുത്തിനും പോരാട്ടത്തിനും മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ

ഈ പെണ്‍കുട്ടിയുടെ ഉള്‍ക്കരുത്തിനും പോരാട്ടത്തിനും മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഹ്യുമന്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിശ്ചയദാര്‍ഢ്യവും, ജയിച്ചു കാണിക്കാനുള്ള ആവേശവുമാണ് അവളെ കരുത്തുറ്റവളാക്കുന്നത്. നിരവധി പേരുടെ ജീവിത കഥകൾ ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്. നല്ലൊരു കുടുംബ ജീവിതം പ്രതീക്ഷിച്ച് വിവാഹം കഴിച്ച യുവതിയ്ക്ക് നേരിടേണ്ടി വന്ന പീഡന കഥകളെ കുറിച്ചാണ് ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെ തുറന്ന് എഴുതിയിരിക്കുന്നത്. മാനസികവും ശാരീരികവുമായും കടുത്ത പീഡനങ്ങൾ ആണ് ഏറ്റു വാങ്ങിട്ടുള്ളതെന്നും, ആ ആഘാതത്തിൽ നിന്നും മോചിതയാകാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു. യുവതിയുടെ വാക്കുകൾ ഇങ്ങനെ .... "വിവാഹത്തിന് മുമ്പ് മൂന്ന് വട്ടമാണ് ഞങ്ങൾ ക...
ഓരോ പെണ്‍കുട്ടിയിലേയും രാജകുമാരിയെ ആഘോഷമാക്കാം
Entertainment, Life Style

ഓരോ പെണ്‍കുട്ടിയിലേയും രാജകുമാരിയെ ആഘോഷമാക്കാം

രാജകുമാരിയെ പോലെ മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന. ദേശീയ പ്രിൻസസ് ഡേയിലാണ് ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. കൊട്ടാരസദൃശ്യമായ സ്ഥലങ്ങളില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. ഓരോ പെണ്‍കുട്ടിയിലേയും രാജകുമാരിയെ ആഘോമാക്കാം നാഷണല്‍ പ്രിന്‍സസ് ഡേ എന്ന ഹാഷ്ടഗോടെ മലയാളത്തിന്‍റെ പ്രിയ താരം ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇത്. ഒപ്പം ചുവപ്പണിഞ്ഞ്,രാജകീയ പ്രൌഡി നിറഞ്ഞ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ...
മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഇരട്ടി ഫലം  തരും
Health, Life Style

മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഇരട്ടി ഫലം തരും

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍ ഇതു മുളപ്പിച്ച്‌ ഉപയോഗിക്കുമ്ബോള്‍ ഇരട്ടി ഫലം നല്‍കുന്നു. രാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ചെറുപയര്‍ ശീലമാക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇതു കഴിക്കുന്നത് വഴി നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തിന്‌ അത്യുത്തമാണ് ഇത്.മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എ കളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുകയും ചെയ്യുന്നു. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച്‌ പി എച്ച്‌ നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ...
ബീറ്റ്റൂട്ടില്‍ ഉണ്ട് ഗുണങ്ങലേറെ
Health, Life Style

ബീറ്റ്റൂട്ടില്‍ ഉണ്ട് ഗുണങ്ങലേറെ

പോഷക കലവറയായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച്‌ അധികമൊന്നും ആര്‍ക്കും അറിയില്ല. ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് രക്തയോട്ടം വളരെയധികം മെച്ചപ്പെടുത്തും. വൈറ്റമിന്‍ സി ഉളളതിനാല്‍ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും,ബീറ്റ്റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഉത്തമമാണ്.അയണിന്റെ കുറവുകാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് മൂലം നിത്യവും ആഹാരത്തില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാണ്. നിത്യേന ഡയറ്റില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകള്...
എളുപ്പം തയ്യാറാക്കാം ലഡ്ഡു
Life Style

എളുപ്പം തയ്യാറാക്കാം ലഡ്ഡു

ദീപാവലി ആഘോഷവേളയില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് മധുര പലഹാരങ്ങള്‍.ഇന്ന് നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? അധികം പണിപ്പെടാതെ ബേക്കറികളില്‍ ലഭിക്കുന്ന പോലുള്ള ലഡു വീട്ടിലും തയാറാക്കാം.എങ്ങനെ എന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ കടലമാവ് - 1 കപ്പ് വെള്ളം - മുക്കാല്‍ + മുക്കാല്‍ കപ്പ് ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍ നെയ്യ് - 2 ടീസ്പൂണ്‍ പഞ്ചസാര - 1 കപ്പ് കളര്‍ അണ്ടിപ്പരിപ്പ് എണ്ണ ഉണക്കമുന്തിരി പൂന്ദി തയാറാക്കാനായി ഒരു പാത്രത്തില്‍ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് മുക്കാല്‍ കപ്പ് വെള്ളവും കളറിനു വേണ്ടി കുറച്ച് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.പൂന്ദി വറുക്കുന്നതിനായി ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി തയ്യാറാക്കിയ മാവ് പൂന്ദി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തില്‍ ഒഴിച്ച്‌ വറുത്തെടുക്കുക. രണ്ടാം ഘട്ടം ഒരു പാത്രം ചൂ...
error: Content is protected !!