Sunday, December 22
BREAKING NEWS


Entertainment

ദേവദത്ത് ഷാജിയുടെ ‘ധീരൻ’ തുടങ്ങി; ക്ലാപ്പടിച്ച് സജിൻ ഗോപു
Entertainment, Entertainment News

ദേവദത്ത് ഷാജിയുടെ ‘ധീരൻ’ തുടങ്ങി; ക്ലാപ്പടിച്ച് സജിൻ ഗോപു

ഷോർട്ട് ഫിലിമുകളിലൂടെയും സൂപ്പർ ഹിറ്റുകളായ കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളിലൂടെയും സുപരിചിതനായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധീരൻ’. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പനിച്ചയത്ത് ആരംഭിച്ചു. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശിഷ്യന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ പൂജയിൽ അമൽ നീരദ് എത്തിയിരുന്നു. സൂപ്പർ ഹിറ്റായി മാറിയ ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ...
കന്നഡ സംവിധായകൻ ഗുരുപ്രസാദ് ഫ്ളാറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം
Entertainment, Entertainment News

കന്നഡ സംവിധായകൻ ഗുരുപ്രസാദ് ഫ്ളാറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം

കന്നഡ ചലച്ചിത്ര സംവിധായകൻ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാർട്ടുമെൻ്റിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സീലിംഗിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുണ്ട് മൃതദേഹത്തിന്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. അപ്പാർട്ടുമെൻ്റിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 2006-ൽ ആദ്യമായി സംവിധാനം ചെയ്ത മാത എന്ന ചിത്രത്തിലൂടെയാണ് ഗുരുപ്രസാദ് പ്രശസ്തിയിലേക്ക് ഉയർന്നത്. തുടർന്ന് 2009-ൽ എഡേലു മഞ്ജുനാഥ എന്ന ചിത്രം നിർമ്മിച്ചു. ഇത് അദ്ദേഹത്തിന് മികച്ച തിരക്കഥയ്ക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. പിന്നീടുള്ള വർഷങ്ങളിൽ ഗുരുപ്രസാദ് ഡയറക്‌ടേഴ്‌സ് സ്‌പെഷ്യൽ (2013), എറാഡനെ സാല (2017) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ രംഗനായക എന്ന ചിത്രം ബോക്...
‘ഇരുട്ട് അകന്നുപോകട്ടെ, നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ’; ദീപാവലി ആശംസയുമായി നടന്‍ വിജയ്
Entertainment, Entertainment News

‘ഇരുട്ട് അകന്നുപോകട്ടെ, നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ’; ദീപാവലി ആശംസയുമായി നടന്‍ വിജയ്

ആരാധകർക്ക് ദീപാവലി ആശംസയുമായി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. എക്സിലൂടെയാണ് വിജയ് ആശംസകൾ പങ്കുവെച്ചത്. ‘ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തില്‍ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ. എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനില്‍ക്കട്ടെ. നമുക്ക് ദീപാവലി സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം. എല്ലാ ദീപാവലി ആശംസകളും നേരുന്നു’ – എന്നായിരുന്നു എക്‌സിൽ പങ്കുവെച്ച കുറിപ്പ്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന്നത്. വന്‍ ജനാവലിയെ സാക്ഷിയാക്കി വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലായിരുന്നു സമ്മേളനം.ആക്ഷന്‍ സീനുകളിലൂടെ സിനിമാപ്രേമികളെ ത്രസിപ്പിച്ച തൊണ്ണൂറുകളിലെ ദളപതിയെ ഓര്‍മിപ്പിക്കുംവിധമാണ് തന്റെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ വിജയ് സംസാരിച്ചത്. ...
ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി
Entertainment, Entertainment News

ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി

ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി.ഡിസംബര്‍ 6 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരു ദിവസം നേരത്തേയെത്തും എന്നാണ് ഇപ്പോള്‍ റിലീസായിരിക്കുന്ന പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. പുക വലിച്ച്, കയ്യില്‍ റിവോള്‍വറുമായി നില്‍ക്കുന്ന അല്ലു അര്‍ജുന്റെ ചിത്രത്തിന്റെ ഒപ്പമാണ് ഡിസംബര്‍ 5 എന്ന പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രം ഒരു ദിവസമെങ്കിലും നേരത്തെ വരുന്നതിന്റെ സന്തോഷം ആഘോഷിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. റിലീസിന് മുന്നേ പുഷ്പ 2 1000 കോടിയുടെ പ്രീറിലീസ് ബിസിനസ്സ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ...
മലയാള സിനിമക്ക് അഭിമാനം; ‘ഉള്ളൊഴുക്ക്’ ഓസ്‌കർ ലൈബ്രറിയിൽ
Cinema, Entertainment

മലയാള സിനിമക്ക് അഭിമാനം; ‘ഉള്ളൊഴുക്ക്’ ഓസ്‌കർ ലൈബ്രറിയിൽ

ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിസ്‌റ്റോ ടോമിയുടെ മലയാള ചിത്രം ‘ഉള്ളൊഴുക്ക്’ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആന്‍ഡ്‌ സയൻസ് ലൈബ്രറിയിൽ ഇടം നേടി. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്. ഈ വർഷം ജൂണ‍ില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിലൂടെ പാർവ്വതിയും ഉർവ്വശിയും മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച്ച വെച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സിനിമക്ക് ലഭിച്ചിട്ടുണ്ട് . ഉർവ്വശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ലോകത്തിലെ വിവിധ ഭാഷകളിലുള്ള മികച്ച സിനിമകളുടെ തിരക്കഥകൾ സൂക്ഷിക്കുന്ന ഈ ലൈബ്രറിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കി...
ബോക്സ് ഓഫീസില്‍ അടിപതറി ആലിയാഭട്ടിന്റെ ജിഗ്ര
Entertainment, Entertainment News

ബോക്സ് ഓഫീസില്‍ അടിപതറി ആലിയാഭട്ടിന്റെ ജിഗ്ര

തുടരന്‍ ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി വീണു. 80 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യ ദിനം നേടിയത് 4.55 കോടി രൂപയാണ്. സമീപകാല ആലിയ ഭട്ട് സിനിമകളിലെ ഏറ്റവും കുറഞ്ഞ നേട്ടമാണിത്. ജിഗ്രയിലെ ആലിയാഭട്ടിന്റെ അഭിനയത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ജിഗ്രയെക്കുറിച്ച് അമിതമായ പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കിയെന്ന പേരില്‍ സംവിധായകന്‍ വസന്‍ ബാലക്കും സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. ജിഗ്രയുടെ ബോക്സ് ഓഫീസ് കളക്ഷനില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നടി ദിവ്യ ഖോസ്ല രംഗത്തെത്തിയിരുന്നു. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ദിവ്യ ഖോസ്ലെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നടിച്ചത്. ...
34 വർഷത്തിനിപ്പുറം ആ മോഹൻലാൽ ചിത്രത്തിന് റീമാസ്റ്റർ പതിപ്പ്
Cinema, Entertainment, Entertainment News

34 വർഷത്തിനിപ്പുറം ആ മോഹൻലാൽ ചിത്രത്തിന് റീമാസ്റ്റർ പതിപ്പ്

മലയാള സിനിമയിലും ഇപ്പോള്‍ ട്രെന്‍ഡ് ആണ് പഴയ ചിത്രങ്ങളുടെ റീമാസ്റ്റര്‍ പതിപ്പുകള്‍. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയത്. മമ്മൂട്ടിയുടെ ഹരിഹരന്‍ ചിത്രം ഒരു വടക്കന്‍ വീരഗാഥ അത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെടാനിരിക്കുന്നു. ഇപ്പോഴിതാ വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പേ മറ്റൊരു ശ്രദ്ധേയ മലയാള ചിത്രത്തിന്‍റെ റീമാസ്റ്റര്‍ പതിപ്പ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ തിയറ്ററുകളിലൂടെയല്ല, മറിച്ച് യുട്യൂബിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ താഴ്വാരം എന്ന ചിത്രമാണ് പുതിയ മിഴിവോടെ യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. മണിച്ചിത്രത്താഴിന്‍റെയും വരാനിരിക്കുന്ന വടക്കന്‍ വീരഗാഥയുടെയുമൊക്കെ റീമാസ്റ്ററിംഗിന് ചുക്കാന്‍ പിടിച്ച മാറ്റിനി ന...
ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി
Entertainment, Entertainment News

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ് നായകനാകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് ഒരുക്കുന്നത്.. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. 'ഒരു കാറ്റ് മൂളണ്..' എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും, നായകൻ ബിബിൻ ജോർജ്ജും കൂടലിൽ ഗാനങ്ങൾ പാടി അഭിനയിക്കുന്നു. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ചെക്കൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാടാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - ഷജീർ പപ...
നയൻതാരയുടെ 9 സ്കിൻ ബ്രാൻഡിനെതിരെ വിമർശനം! ഇത് സാധാരണക്കാർക്ക് പറ്റില്ല… Nayanthara
Entertainment, Entertainment News, News

നയൻതാരയുടെ 9 സ്കിൻ ബ്രാൻഡിനെതിരെ വിമർശനം! ഇത് സാധാരണക്കാർക്ക് പറ്റില്ല… Nayanthara

Nayanthara നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡാണ് 9 സ്കിൻ, സെപ്റ്റംബർ 29ന് ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വില സാധാരണക്കാർക്ക് തങ്ങാൻ കഴിയില്ലെന്നാണ് വിമർശനം. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് 9 സ്കിൻ ആരംഭിച്ചിരിക്കുന്നതെന്നും സാധാരണക്കാർക്ക് ഈ വിലക്ക് ഉൽപന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. കൂടാതെ ഉൽപന്നങ്ങളുടെ പ്രമോഷനായി നയൻതാര അമിതമായി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നതിനെയും വിമർശിക്കുന്നുണ്ട്.ഇതുവരെ, അഞ്ച് ഉൽപ്പന്നങ്ങളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയും അതേ അളവിലുള്ള നൈറ്റ് ക്രീമിന് 1,899 രൂപയുമാണ് വില. ആന്റി ഏജിങ് സിറത്തിന് 1,499 ഉം ഗ്ലോ സിറത്തിന് 1,199 രൂപയുമാണ്. Also Read: https://www.bharathasabdham.com/bihar-government-has-given-30-crores-fo...
ഇവിടെയുണ്ട് യഥാർഥ കണ്ണൂർ സ്ക്വാഡ് Kannur squad
Entertainment

ഇവിടെയുണ്ട് യഥാർഥ കണ്ണൂർ സ്ക്വാഡ് Kannur squad

Kannur squad കുറ്റാന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്ക്വാഡിലെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് കണ്ണൂർ സ്ക്വാഡിന്റെ ഇതിവൃത്തം. https://www.youtube.com/watch?v=HZ9saoatXc8 റിട്ട. എസ്.ഐ ബേബി ജോർജ്, എസ്.ഐ മാരായ റാഫി അഹമ്മദ് (ജില്ല നാർക്കോട്ടിക് സെൽ), എ. ജയരാജൻ, രാജശേഖരൻ, സുനി ൽകുമാർ, മനോജ് (നാലുപേരും ആന്റി നക് സൽ സ്ക്വാഡ്), റജി സ്കറിയ (ഇരിട്ടി സ്റ്റേഷ ൻ), വിനോദ് (പാനൂർ സ്റ്റേഷൻ), വിരമിച്ച ജോ സ് എന്നിവരാണ് ആ ഒമ്പതുപേർ. 2013ൽ മദാൻ 26ന് രാത്രിയിൽ തൃക്കരിപ്പൂരിലെ പ്ര വാസി വ്യവസായി സലാം ഹാജി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് തെളിയിച്ചതിനെ കേന്ദ്രീകരിച്ചാണ് സിനിമ. നോമ്പ് അവസാനം നാട്ടിൽ എത്തിയതായിരുന്നു സലാം ഹാജി. Also Read : https://www.bharathasabdham.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-...
error: Content is protected !!