Monday, December 23
BREAKING NEWS


Election

ചരിത്രത്തിൽ ആദ്യമായി പാലായിൽ ചെങ്കോടി പാറി
Election, Kerala News, Latest news

ചരിത്രത്തിൽ ആദ്യമായി പാലായിൽ ചെങ്കോടി പാറി

ചരിത്രത്തിൽ ആദ്യമായി പാലാ മുനിസിപാലിറ്റിയിൽ ഇടത് മുന്നണിയ്ക്ക് മിന്നുന്ന ജയം. ജോസ് കെ മാണിയുടെ ഇടത് പക്ഷത്തിലേക്ക് ഉള്ള മാറ്റത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആണ് പാലായിൽ ചെങ്കോടി പാറിയത്. 14 വാർഡിൽ എൽഡിഎഫും, 8 വാർഡുകളിൽ യുഡിഎഫുമാണ് ജയിച്ചത്. പാലാ തിരഞ്ഞെടുപ്പ് എല്ലാവരും നോക്കി കാണുന്ന ഒന്നായിരുന്നു. യുഡിഎഫിന്റെ ആധിപത്യം ഉറച്ചുണ്ടായിരുന്ന സീറ്റുകൾ ആണ് ചെങ്കോടി പിടിച്ചു എടുത്തത്. ...
തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനൊപ്പം; കോടിയേരി ബാലകൃഷ്ണൻ
Election, Kerala News, Latest news

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനൊപ്പം; കോടിയേരി ബാലകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനു വിജയം എന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് എതിരെ നടത്തിയ വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തള്ളികളഞ്ഞു എന്നതിന് ഉത്തമ തെളിവ് ആണ് ഈ മുന്നേറ്റം എന്നും കോടിയേരി കൂട്ടിച്ചേർത്തു.മുനിസിപ്പാലിറ്റി ഒഴികെ ബാക്കി എല്ലായിടത്തും എൽഡിഎഫിനു തന്നെയാണ് മുന്നേറ്റം
ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍എംപി, നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്
Election, Kozhikode

ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍എംപി, നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്

ഒഞ്ചിയത്ത് ആര്‍എംപിക്ക് തിരിച്ചടി. 2, 3 വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബ് പരാജയപ്പെട്ടു.നിര്‍ണായക സീറ്റുകള്‍ നഷ്ടമായെങ്കിലും ഒഞ്ചിയത്ത് ഭരണം ആര്‍എംപി നേടി.
ജനങ്ങൾ എൽ ഡിഎഫിനൊപ്പം ? ശക്തമായ മുന്നേറ്റവുമായി എൽഡിഎഫ്
Election, Kerala News, Latest news

ജനങ്ങൾ എൽ ഡിഎഫിനൊപ്പം ? ശക്തമായ മുന്നേറ്റവുമായി എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ശക്തമായി മുന്നോട്ട്. മുൻസിപാലിറ്റികളിലും, ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്കിലും എഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്ത് 446 എൽഡിഎഫ് മുന്നേറുമ്പോൾ 354 ൽ യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.ബ്ലോക്ക്‌ പഞ്ചായത്ത് കളിൽ 100 എൽഡിഎഫും 51 യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.മുനിസിപാലിറ്റികളിൽ 41 എൽഡിഎഫും, 37 ഇടത്ത് യുഡിഎഫും ആണ്. ...
ആലപ്പുഴ പിടിച്ച് എല്‍ഡിഎഫ്
Alappuzha, Election

ആലപ്പുഴ പിടിച്ച് എല്‍ഡിഎഫ്

ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിര്‍ത്താനിറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയിച്ചത്. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കരുത്തുകാട്ടിയിരുന്നെങ്കിലും കഴിഞ്ഞ തവണ നഗരസഭ പിടിക്കാനായിരുന്നില്ല. ഈ വര്‍ഷം ആ ക്ഷീണവും എല്‍ഡിഎഫ് തീര്‍ത്തു. ...
യുഡിഎഫ് മുന്നേറ്റം കൂടുന്നു
Election, Kerala News, Latest news

യുഡിഎഫ് മുന്നേറ്റം കൂടുന്നു

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുനിസിപാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. 86 മുനിസിപാലിറ്റികളിൽ 32 എൽഡിഎഫും, 43 ഇടത്ത് യുഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും എന്ന രീതിയിലാണ് വോട്ടിംഗ് നില. യുഡിഎഫിന്റെ ആധിപത്യം ആണ് കാണാൻ സാധിക്കുന്നത്.
കീഴാറ്റൂരില്‍ എല്‍ഡിഎഫിനെതിരെ വയല്‍കിളി സ്ഥാനാര്‍ത്ഥി തോറ്റു
Election, Kannur

കീഴാറ്റൂരില്‍ എല്‍ഡിഎഫിനെതിരെ വയല്‍കിളി സ്ഥാനാര്‍ത്ഥി തോറ്റു

തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരം നടത്തിയ വയല്‍കിളികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം. എല്‍ഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരില്‍ വയല്‍കിളി സ്ഥാനാര്‍ത്ഥി ലതാ സുരേഷ് തോറ്റു . വനിത സംവരണ വാര്‍ഡില്‍ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയല്‍ക്കിളികളെ എതിരാളിയായി പോലും കാണ്ടിരുന്നില്ല. ...
മേയര്‍ പദവി നഷ്ട്ടപ്പെട്ടു പരാജയം സാങ്കേതികം; യുഡിഎഫ് ന്‍റെ നിലനില്‍പ്പ്‌ എങ്ങനെ
Election, Kerala News, Latest news

മേയര്‍ പദവി നഷ്ട്ടപ്പെട്ടു പരാജയം സാങ്കേതികം; യുഡിഎഫ് ന്‍റെ നിലനില്‍പ്പ്‌ എങ്ങനെ

കൊച്ചിയിലെ കോൺഗ്രസ്സ് ന്‍റെ മേയർ സ്ഥാനാർഥി എൻ. വേണു ഗോപാൽ ഒരു വോട്ടിനു ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടു. മുൻ ജിസിഡിഎ ചെയർമാൻ ആയിരുന്നു വേണുഗോപാൽ. കൊച്ചി കോർപറേഷൻ യുഡിഎഫ്നു പിടിച്ചടക്കാൻ സാധിച്ചിരുന്നെങ്കിൽ എൻ. രാജഗോപാൽ ലിന് മേയർ പദവി ലഭിക്കുമായിരുന്നു. റീപോളിംഗ് വേണമെന്ന് യുഡിഫ് ന്റെ ഭാഗത്തു നിന്ന് കനത്ത വിമർശനം ഉണ്ട്. പരാജയം സാങ്കേതികം എന്നാണ് രാജഗോപാൽ പ്രതികരിച്ചത്. യുഡിഎഫിന്റെ എല്ലാം പ്രതീക്ഷകൾക്കും വിപരീതമായാണ് ഫലം വന്നത്. ഇനി യുഡിഎഫിന്റെ നിലനിൽപ്പ് എങ്ങനെ എന്ന് കണ്ടറിയേണ്ടി വരും. ഐലന്‍ഡ് ഡിവിഷനില്‍ നിന്നാണ് എന്‍. വേണുഗോപാല്‍ ജനവിധി തേടിയത്. തുടര്‍ ഭരണത്തിനായി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ യുഡിഎഫിന് തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥി തന്നെ പരാജയപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. രാഷട്രീയ പോര്‍കളത്തിന് വഴിയൊരുക്കുന്നത് കൂടിയാണ് ഈ തോല്‍വി. ഇതിനെ തുടര്‍ന്ന് കൊച്ചി കോര്...
കൊടുവള്ളിയില്‍ ലീഗ് സീറ്റ് നല്‍കാതെ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റര്‍ വിജയിച്ചു
Election, Kozhikode

കൊടുവള്ളിയില്‍ ലീഗ് സീറ്റ് നല്‍കാതെ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റര്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ മുസ്ലിം ലീഗ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എപി മജീദ് മാസ്റ്റര്‍ വിജയിച്ചു. 56 വോട്ടുകള്‍ക്കാണ് മജീദ് മാസ്റ്റര്‍ വിജയിച്ചത്.കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന 5 ഡിവിഷനുകളും യുഡിഎഫ് ജയിച്ചു
കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി തോറ്റു
Election, Kerala News, Latest news

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി തോറ്റു

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി ആയി മത്സരിച്ചിരുന്ന വേണുഗോപാൽ തോറ്റു. കൊച്ചിൻകോർപറേഷനിൽ യുഡിഎഫ് മുന്നേറുമ്പോഴും മേയർ സ്ഥാനാർഥി ഒരു വോട്ടിനു തോറ്റത്.
error: Content is protected !!