സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി Kerala minister
Kerala minister സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ പൂർണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന്പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി - അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ - ഹയർസെക്കണ്ടറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു.
https://www.youtube.com/watch?v=fgF04dOuT20
ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂർത്തിയാകുന്ന മുറയ...