Friday, December 20
BREAKING NEWS


Cinema

ഇനി ഹിറ്റ് നായികയ്‍ക്കൊപ്പം കല്‍ക്കി സംവിധായകൻ, നാഗ് അശ്വിൻ ആ പ്രൊജക്റ്റിന്റെ തിരക്കഥ പൂര്‍ത്തിയാക്കി
Cinema

ഇനി ഹിറ്റ് നായികയ്‍ക്കൊപ്പം കല്‍ക്കി സംവിധായകൻ, നാഗ് അശ്വിൻ ആ പ്രൊജക്റ്റിന്റെ തിരക്കഥ പൂര്‍ത്തിയാക്കി

രാജ്യമൊട്ടാകെ പേരുകേട്ട ഒരു തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിൻ. മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് മഹാനടിയിലൂടെ നാഗ് അശ്വിൻ നേടിയിരുന്നു. കല്‍ക്കി 2898 എഡി എന്ന ചിത്രം വിജയമായതിനാലും നാഗ് അശ്വിൻ ശ്രദ്ധയാകര്‍ഷിച്ചു. നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ഒരു ചിത്രത്തില്‍ ആലിയ ഭട്ട് നിര്‍ണായക വേഷത്തിലുണ്ടാകുമെന്ന വാര്‍ത്തയാണ് പുതുതായി ചര്‍ച്ചയാകുന്നത്. നായിക പ്രാധാന്യമുള്ള ഒരു തെലുങ്ക് ചിത്രത്തിലും ആലിയ ഭട്ടുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. നാഗ് അശ്വിൻ തിരക്കഥ എഴുതിക്കഴിഞ്ഞുവെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എന്തായാരിക്കും പ്രമേയമെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.കല്‍ക്കി 2 മിക്കവാറും അടുത്ത വര്‍ഷം ജനുവരി മാസത്തിലോ ഫെബ്രുവരിയിലോ ആയിരിക്കും തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന് കല്‍ക്കിക്ക് ആകെ 80 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായപ്പോള്‍ പ്രഭ...
ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Cinema, Kerala News

ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ പോസ്റ്റുമായി നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷ​നെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്. ഇതിന് താഴെ കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന കമന്റുമായി രാഹൂൽ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലായിരിക്കുകയാണ് പോസ്റ്റ്. അതേസമയം കള്ളപ്പണ വിവാദത്തിൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല. ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുകയാണ്. പൊതുജങ്ങൾ സത്യമെന്താണെന്ന് അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്‌ക്കെതിരെ കോൺഗ്രസും ശക്തമായ സമരമാർഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുൽ പറഞ്ഞു....
പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി
Cinema, Kerala News

പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

പീഢന കേസിലെ പ്രതിപട്ടികയിൽ നിന്നും നടൻ നിവിൻ പോളിയെ ഒഴിവാക്കി.കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരെ കേസെടുത്തിരുന്നത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന കോതമംഗലം സ്വദേശിനിയായ യുവതി പരാതി നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമാ...
ജോജു എന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തു, ‘ പണി’ റിവ്യൂ ചെയ്തയാള്‍ സൈബര്‍ കോണ്‍ഗ്രസുകാരന്‍: അഖില്‍ മാരാര്‍
Cinema, Kerala News

ജോജു എന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തു, ‘ പണി’ റിവ്യൂ ചെയ്തയാള്‍ സൈബര്‍ കോണ്‍ഗ്രസുകാരന്‍: അഖില്‍ മാരാര്‍

കൊച്ചി: പണി എന്ന ചിത്രത്തിന്‍റെ റിവ്യൂ എഴുതിയതിന് ആദര്‍ശ് എന്ന യുവാവിനെ ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ച ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അഖില്‍ മാരാര്‍ വിവാദത്തില്‍ പ്രതികരിച്ചത്. താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ജോജുവുമായുള്ള വ്യക്തി ബന്ധത്തിന്‍റെ പേരില്‍ അല്ലെന്നും. തന്‍റെ നമ്പര്‍ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും. മൂന്ന് മാസമായി ജോജുവുമായി ഒരു ബന്ധവും ഇല്ലെന്നും അഖില്‍ മാരാര്‍ പറയുന്നു. എന്നാല്‍ അതിന് കാരണം എന്താണെന്നും അറിയില്ലെന്ന് അഖില്‍ പറഞ്ഞു. ചിത്രത്തിന്‍റെ പൂജയില്‍ നിലവിളക്ക് കൊളുത്തിയ ആളാണ്, പിന്നീട് ഷൂട്ടിംഗ് സമയത്തും പോയിട്ടുണ്ട്, എഡിറ്റിംഗ് സമയത്തും പോയിരുന്നു ചിത്രത്തിന്‍റെ 80 ശതമാനം കണ്ട വ്യ...
നടൻ ജോജു ജോർജ്ജിനെതിരെ കെഎസ്യു രംഗത്ത്
Cinema, Kerala News

നടൻ ജോജു ജോർജ്ജിനെതിരെ കെഎസ്യു രംഗത്ത്

തിരുവനന്തപുരം: നടൻ ജോജു ജോർജ്ജിനെതിരെ കെഎസ്യു രംഗത്ത്. ജോജു ജോർജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'പണി' എന്ന ചിത്രത്തെ കുറിച്ച് ഫേസ്ബുക്ക് പ്രൊഫൈലിൽ റിവ്യു എഴുതിയ കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ആദർശിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം. ആദർശിനെതിരെ നിയമ നടപടികളുമായി ജോജു മുന്നോട്ടു പോയാൽ കെ എസ് യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം  വിമർശനങ്ങളെ ഉൾകൊള്ളാനാവുക എന്നത് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട പ്രാഥമിക മര്യാദകളിലൊന്നാണ്.വിമർശകരെ ഒന്നാകെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും കൂടാതെ ഭീഷണി കൂടി പയറ്റി നോക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോർജ്ജ്,  ജോജു ജോർജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്...
മലയാളത്തില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ കൂടി; ‘അഞ്ചാം നാൾ വെള്ളിയാഴ്ച’യുടെ ടൈറ്റിൽ പ്രകാശനം നടന്നു
Cinema

മലയാളത്തില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ കൂടി; ‘അഞ്ചാം നാൾ വെള്ളിയാഴ്ച’യുടെ ടൈറ്റിൽ പ്രകാശനം നടന്നു

കെ സി ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ശനിയാഴ്ച തിരുവനന്തപുരത്ത് നടന്നു. നിർമ്മാതാവ് ജി സുരേഷ് കുമാർ, ദിനേശ് പണിക്കർ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്നാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. ഭാരത് ഭവനിൽ തിരുവനന്തപുരം ഫിലിം ഫ്രെറ്റേണിറ്റിയും മ്യൂസിക്ക് ഫ്രെറ്റേണിറ്റിയും ചേർന്നു നടത്തിയ എം മണി അനുസ്മരണ ഗാനസ്മൃതി പരിപാടിക്കിടയിലായിരുന്നു ടൈറ്റിൽ ലോഞ്ച് നടന്നത്. സുരേഷ് കുമാർ, ദിനേശ് പണിക്കർ, പ്രമോദ് പയ്യന്നൂർ എന്നിവര്‍ക്കൊപ്പം ചടങ്ങിലെ മുഖ്യാതിഥിയും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേണിറ്റി ചെയർമാനുമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആശംസകൾ നേർന്നു സംസാരിച്ചു. കൊടൈക്കനാലിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയുടെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് അഞ്ചാം നാൾ വെള്ളിയാഴ്ച്ച. കെ സി ബിനുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം...
മലയാള സിനിമക്ക് അഭിമാനം; ‘ഉള്ളൊഴുക്ക്’ ഓസ്‌കർ ലൈബ്രറിയിൽ
Cinema, Entertainment

മലയാള സിനിമക്ക് അഭിമാനം; ‘ഉള്ളൊഴുക്ക്’ ഓസ്‌കർ ലൈബ്രറിയിൽ

ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിസ്‌റ്റോ ടോമിയുടെ മലയാള ചിത്രം ‘ഉള്ളൊഴുക്ക്’ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആന്‍ഡ്‌ സയൻസ് ലൈബ്രറിയിൽ ഇടം നേടി. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്. ഈ വർഷം ജൂണ‍ില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിലൂടെ പാർവ്വതിയും ഉർവ്വശിയും മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച്ച വെച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സിനിമക്ക് ലഭിച്ചിട്ടുണ്ട് . ഉർവ്വശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ലോകത്തിലെ വിവിധ ഭാഷകളിലുള്ള മികച്ച സിനിമകളുടെ തിരക്കഥകൾ സൂക്ഷിക്കുന്ന ഈ ലൈബ്രറിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കി...
വ്യക്തി ജീവിതത്തിലെ വിവാദങ്ങൾക്കിടെ ബാലയുടെ നാലാം വിവാഹം, കോടികളുടെ സ്വത്തിന് അവകാശിവേണം
Cinema

വ്യക്തി ജീവിതത്തിലെ വിവാദങ്ങൾക്കിടെ ബാലയുടെ നാലാം വിവാഹം, കോടികളുടെ സ്വത്തിന് അവകാശിവേണം

ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണിപ്പോൾ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ നടൻ ബാല വിവാഹം ചെയ്യുന്നത്. മുന്‍ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് ബാല വീണ്ടും വിവാഹിതനായിരിക്കുന്നത്. ഒരുകാലത്ത് വില്ലനായും നായകനായും സഹനടനായുമെല്ലാം മലയാളത്തിൽ സജീവമായിരുന്ന ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന യുവനടനായിരുന്നു ബാലകുമാർ എന്ന നടൻ ബാല. ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി,എസ്എംഎസ്, പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലയ്ക്ക് കോളേജ് പെൺകുട്ടികളുടെ മനസിൽ ഇടംപിടിക്കാൻ സാധിച്ചിട്ടുണ്ട്. പിന്നീട് തന്റെ ജീവിതത്തിലെ താളപ്പിഴകൾ ബാലയുടെ കരിയറിനെയും ബാധിച്ചു. ബാല സിനിമയിൽ ഒരു നല്ല വേഷം ചെയ്തിട്ട് കാലം കുറച്ചായി. ഒരു പക്ഷെ നടന്റെ പ്രൊഫഷണൽ ലൈഫിനെക്കാൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരിക്കും. അതിൽ ഒന്നാണ് ബാലയുടെ വിവാഹജീ...
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Cinema, Kerala News

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.   ബലാത്സംഗക്കേസിൽ  സുപ്രീംകോടതിയിൽ ഇന്നലെ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നുമാണ്   സത്യവാങ്മൂലം. പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്. ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്ന...
ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്
Cinema, Kerala News

ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്

ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ പക്കല്‍ ഉള്ളതെല്ലാം കൈമാറി എന്ന് സത്യവാങ്മൂലത്തില്‍ സിദ്ദിഖ് പറയുന്നു. പഴയ ഫോണുകള്‍ തന്റെ കൈവശം ഇപ്പോള്‍ ഇല്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് നടപടി. അന്വേഷണവുമായി സഹകരിക്കുമ്പോഴും പൊലീസിന്റെ ചില ചോദ്യങ്ങളില്‍ കൃത്യമായി മറുപടി പറഞ്ഞില്ലെന്നും ഒപ്പം തന്നെ ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കിയില്ലെന്നും തരത്തിലുള്ള ആരോപണങ്ങള്‍ സിദ്ദിഖിനെതിരെയുണ്ടായിരുന്നു. ഈ ഘട്ടത്തില്‍കൂടിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പലതും മറന്ന് പോയെന്ന ഉത്തരമാണ് സിദ്ദിഖ് നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ്...
error: Content is protected !!