Saturday, December 21
BREAKING NEWS


Palakkad

‘ജയ് ശ്രീറാം’ മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം
Around Us, Palakkad

‘ജയ് ശ്രീറാം’ മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം

പാലക്കാട് നഗരസഭയില്‍ കെട്ടിടത്തിനു മുകളില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ബിജെപിയുടെ ആഹ്ലാദ പ്രകടനം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം പാലക്കാട്: നഗരസഭ തുടര്‍ച്ചയായ രണ്ടാം തവണ വിജയിച്ചതിന് പിന്നാലെ ജയ് ശ്രീറാം മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയും ബി.ജെ.പിയുടെ പ്രകടനം. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് എന്‍.ഡി.എ ഇവിടെ അധികാരം നിലനിര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന ആഘോഷ പരിപാടിക്കിടെ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് നഗരസഭയില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ഇത്തവണ 28 സീറ്റുകളാണ് എന്‍...
പാലക്കാട് സ്ഥാനാര്‍ഥിയുടെ മകന്‍ വെടിയേറ്റു മരിച്ച നിലയിൽ
Kerala News, Latest news, Palakkad

പാലക്കാട് സ്ഥാനാര്‍ഥിയുടെ മകന്‍ വെടിയേറ്റു മരിച്ച നിലയിൽ

പാലക്കാട് ∙പട്ടഞ്ചേരിയിൽ യുവാവിനെ വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽച്ചള്ളയിൽ രാജന്‍റെ ഏക മകൻ അജിത്ത് (31) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. ജീവനൊടുക്കിയതാണെന്നാണു പൊലീസ് നിഗമനം. പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് സിപിഎം സ്ഥാനാർഥി വി. കല്യാണിക്കുട്ടിയാണ് അമ്മ. തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞു വീട്ടിൽ തിരികെയെത്തിയപ്പോഴാണ് കല്യാണിക്കുട്ടിയും, രാജനും അജിത്തിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. തലയിൽ വെടിയേറ്റ പാടുണ്ടായിരുന്ന അജിത്തിന്റെ സമീപത്തു തോക്കും ഉണ്ടായിരുന്നു. വൈകിട്ട് ഇവിടെ നിന്നു വെടിയൊച്ച കേട്ടതായി സമീപവാസികൾ പൊലീസിനെ അറിയിച്ചു. ...
ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ  ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.
Breaking News, Palakkad, Politics

ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരിയും അമ്മയും പരസ്യമായി രംഗത്ത്. കഴിഞ്ഞ ഏഴ് വർഷമായി കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. കൃഷ്ണകുമാറിന്റെ ഭാര്യയും നഗരസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മിനി കൃഷ്ണകുമാറിന്റെ അമ്മ വിജയകുമാരിയും സഹോദരി സിനി സേതുമാധവനുമാണ് പത്രസമ്മേളനം നടത്തി ബി.ജെ.പി നേതാവിനെതിരെ രംഗത്തെത്തിയത്. ഇത്രയും നാൾ പരസ്യമായി പറയാതെ പാർട്ടിയിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചു. പക്ഷെ ഇത്രയും നാൾ ബിജെപിയും ഞങ്ങളെ പറ്റിച്ചു. പാർട്ടിയും കൈവിട്ടതോടെയാണ് ഇങ്ങനെ പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. കൃഷ്ണകുമാറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച്‌...
error: Content is protected !!