സ്കൂട്ടറിൽ കടത്തിയ കഞ്ചാവ് പിടികൂടി.
സ്കൂട്ടർ കടത്തിക്കൊണ്ടുവന്ന 1.100 കിലോഗ്രാം ഗഞ്ചാവാണു പിടികൂടിയത്
കാഞ്ഞിരപ്പള്ളി : പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. എരുമേലി ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ 1.100 കിലോഗ്രാം ഗഞ്ചാവാണു പിടികൂടിയത്. സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കാഞ്ഞിരപ്പള്ളി , എരുമേലി പനച്ചിയിൽ വീട്ടിൽ അബ്ദുൽ ഖാദർ മകൻ ഫിറോസ് ഫൈസൽ (22/20) എരുമേലി തെക്ക് നെല്ലിക്കശ്ശേരി വീട്ടിൽ ബിജു മകൻ ജിബിൻ ബിജു ,റാന്നി കൊല്ലമുള വെൺകുറിഞ്ഞികര കരയിൽ വെള്ളാപ്പള്ളി വീട്ടിൽ തോമസുകുട്ടി മകൻ ടോണി തോമസ് എന്നിവർക്ക് എതിരെ കേസെടുത്തു.
റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ജെയ്സൺ ജേക്കബ് വിനോദ് വി ആർ, വി റ്റി അഭിലാഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്, നിമേഷ്, നിയാസ്, അബ്ദുൽ കരീം, ആനന്ദ് ബാബു ഡ്രൈവർ ഷാനവാസ് എന്നിവർ പങ്കെടുത്തു.
...