Saturday, December 21
BREAKING NEWS


Kollam

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Idukki, Kerala News, Kollam, Pathanamthitta, Thiruvananthapuram, Weather

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. ബുറേവിയുടെ സ്വാധീനവും അറബിക്കടലിൽ ചക്രവാത ചുഴിയുടെ സ്വാധീനവും  തുടരുന്നതാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ  പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരും. ...
മരണത്തിലും വിധി അവരെ ഒന്നിച്ചാക്കി; മക്കളുടെ ജീവന്‍ തട്ടിയെടുത്തത് അമ്മയുടെ അടുത്ത് എത്തുന്നതിന് 50 മീറ്റര്‍ അകലെ…
Kollam

മരണത്തിലും വിധി അവരെ ഒന്നിച്ചാക്കി; മക്കളുടെ ജീവന്‍ തട്ടിയെടുത്തത് അമ്മയുടെ അടുത്ത് എത്തുന്നതിന് 50 മീറ്റര്‍ അകലെ…

തെന്മല: വാഹനാപകടത്തില്‍ സഹോദരിമാരും അടുത്ത കൂട്ടുകാരിയായ അയല്‍വാസിയും മരണമടഞ്ഞ സംഭവം കിഴക്കന്‍ മേഖലയെ ദുഃഖത്തിലാഴ്ത്തി. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ജനം ഭീതിയോടെ മുന്‍കരുതല്‍ എടുക്കുന്നതിനിടയിലാണ് ഇടിത്തീപോലെ ദുരന്തമെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സ്ഥലത്തുവച്ച്‌ അപകടവാര്‍ത്ത അറിഞ്ഞ ശാലിനിയുടെയും ശ്രുതിയുടെയും പിതാവ് അലക്സിന് മക്കള്‍ നഷ്ടപ്പെട്ടെന്ന വിവരം വിശ്വസിക്കാനായിട്ടില്ല. ശ്രുതിയുടെ മരണം മാത്രമേ രാത്രി വൈകിയും അലക്സിനെ അറിയിച്ചിട്ടുള്ളൂ. ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടം അറിഞ്ഞയുടനെ വീട്ടിലെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അലക്സിനെ ആശ്വസിപ്പിക്കുവാന്‍ പാടുപെടുകയാണ്. മാതാവ് സിന്ധു ബോധരഹിതയായതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കെസിയയുടെ പിതാവ് കുഞ്ഞുമോനെയും മകളുടെ...
ബുറേവി: കനത്ത ജാഗ്രതയോടെ കേരളം; നാല്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌
Alappuzha, Kerala News, Kollam, Pathanamthitta, Thiruvananthapuram, Weather

ബുറേവി: കനത്ത ജാഗ്രതയോടെ കേരളം; നാല്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ചുഴലിക്കാറ്റ് യെല്ലോ അലര്‍ട്ടാണ് റെഡ് അലര്‍ട്ട് ആക്കി ഉയര്‍ത്തിയത്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് അലര്‍ട്ട് മാറ്റം. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. തിരുവനന്തപുരം , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ല കളക്ടർ നവ് ജ്യോത് ഘോസ  പറഞ്ഞു. അടുത്ത 48 മണിക്കുർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറന്നുവെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽ കടക്കുന്നതിന് മുൻപ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ  തിരുവനന...
“ഞാന്‍ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് “; ഉത്രയെ കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞ് സുരേഷ്
Crime, Kollam

“ഞാന്‍ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് “; ഉത്രയെ കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞ് സുരേഷ്

കൊല്ലം : ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മാപ്പ് സാക്ഷിയുടെ വിചാരണ പൂര്‍ത്തിയായി. ഉത്രയെ കടിച്ച മൂര്‍ഖന്റെ ചിത്രങ്ങള്‍ കണ്ട്, താന്‍ സൂരജിന് നല്‍കിയ പാമ്പാണിതെന്നു പാമ്പ്പിടിത്തക്കാരന്‍ സുരേഷ് മൊഴി നല്‍കി. അടുത്ത ആഴ്ച ഉത്രയുടെ ബന്ധുക്കളെ വിസ്തരിക്കും. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഉത്ര വധക്കേസിൻറെ വിചാരണ നടക്കുന്നത്. സൂരജിന് വിറ്റ അണലിയെയും മൂര്‍ഖനേയും സുരേഷ് പിടികൂടുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കേസിലെ രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയാകുകയും ചെയ്ത പാമ്ബുപിടിത്തക്കാരനെ പ്രതിഭാഗവും വിസ്തരിച്ചു. നിങ്ങള്‍ കൊലപാതകം ചെയ്തിട്ടില്ലല്ലോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് ഞാന്‍ പാമ്ബിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് എന്നായിരുന്നു സുരേഷിന്റെ മറുപടി. വിസ്താരം പൂ...
നീണ്ടകരയില്‍ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു
Kollam

നീണ്ടകരയില്‍ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു

കൊല്ലത്ത് 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. നീണ്ടകരയിലാണ് സംഭവം. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം. ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതര്‍. അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Idukki, Kollam, Kottayam, Pathanamthitta, Thiruvananthapuram

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...
പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍  ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു
Kerala News, Kollam, Latest news

പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയില്‍ പത്രക്കെട്ടുകള്‍ തരം തിരിക്കുന്നതിനിടെയാണ്  പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. വാഹനം നിയന്ത്രണംവിട്ടുവരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.  എറണാകുളം ഭാഗത്തുനിന്നു കാറുകളുമായി കൊല്ലം പള്ളിമുക്കിലേക്കു വരികയായിരുന്ന ലോറി മീഡിയനും സിഗ്നൽ ലൈറ്റുകൾ തകർത്ത് എതിർവശത്തെ കടത്തിണ്ണയിലേക്കു പാഞ്ഞു കയറുകയായിരുന്നു. പത്രവിതരണക്കാരും ഏജന്റുമാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. ലോറി നിയന്ത്രണം വിട്ടു പാഞ്ഞു വരുന്നതു കണ്ട് മറ്റുള്ളവർ ഓടി മാറിയെങ...
കൊല്ലത്ത് കുഞ്ഞിനെയും കൊണ്ട് കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍
Kollam

കൊല്ലത്ത് കുഞ്ഞിനെയും കൊണ്ട് കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍

കൊല്ലം∙ കുണ്ടറയ്ക്കു സമീപം മൂന്നു വയസുളള കുഞ്ഞിനെയും കൊണ്ട്‌ യുവതി കായലിൽ ചാടി. യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിനാട് സ്വദേശി രാഖിയാണ് കായലില്‍ ചാടി മരിച്ചത്. മൂന്നു വയസുള്ള മകന്‍ ആദിയെ കണ്ടെത്താന്‍ തിരച്ചിൽ തുടരുന്നു. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവം. Content retrieved from: https://www.manoramaonline.com/news/latest-news/2020/10/26/woman-jumped-into-lake-with-daughter-in-kollam.html....
Kollam

കൊല്ലത്ത് കുഞ്ഞിനെയും കൊണ്ട് കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍

കൊല്ലം∙ കുണ്ടറയ്ക്കു സമീപം മൂന്നു വയസുളള കുഞ്ഞിനെയും കൊണ്ട്‌ യുവതി കായലിൽ ചാടി. യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിനാട് സ്വദേശി രാഖിയാണ് കായലില്‍ ചാടി മരിച്ചത്. മൂന്നു വയസുള്ള മകന്‍ ആദിയെ കണ്ടെത്താന്‍ തിരച്ചിൽ തുടരുന്നു. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവം.Content retrieved from: https://www.manoramaonline.com/news/latest-news/2020/10/26/woman-jumped-into-lake-with-daughter-in-kollam.html....
error: Content is protected !!