Monday, December 23
BREAKING NEWS


Kannur

‘കൈപ്പത്തി’ കിട്ടി, പക്ഷെ സീറ്റ് പോയി, പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് യുവനേതാവ്. പലവിധത്തിൽ ശ്രദ്ധേയമായി കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്…
Breaking News, Kannur, Politics

‘കൈപ്പത്തി’ കിട്ടി, പക്ഷെ സീറ്റ് പോയി, പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് യുവനേതാവ്. പലവിധത്തിൽ ശ്രദ്ധേയമായി കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്…

കണ്ണൂർ: വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പണിയെടുത്തയാൾക്ക് ഡിസിസി പ്രസിഡൻറ് ഇത്തവണ പാർട്ടി ചിഹ്നവും മത്സരിക്കാൻ സീറ്റും നൽകി, പക്ഷെ ഇപ്പോൾ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ ഒരുങ്ങുകയാണ് ആ കോണ്‍ഗ്രസ് നേതാവ്. സംഭവം ഇതാണ്.. കണ്ണൂരിലെ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട പാത്തന്‍പാറ വാര്‍ഡിലാണ് കൈപ്പത്തി ചിഹ്നം കൊണ്ട് പുലിവാല് പിടിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ആന്‍റണി കുര്യന്‍ എന്നാണ് ഈ യുവനേതാവിന്റെ പേര്, നാട്ടുകാരുടെ സ്വന്തം നോബിള്‍. വര്‍ഷങ്ങളായുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തവണ ആദ്യമായാണ് പഞ്ചായത്തിലേക്ക് ഒരു സീറ്റ് കിട്ടിയത്. പാര്‍ട്ടി പൂര്‍ണ്ണ മനസോടെ നല്‍കിയ സീറ്റായത്കൊണ്ടും മറ്റ് വിമത ശല്യമില്ലാതിരുന്നത് കൊണ്ടും നോബിൾ പണി തുടങ്ങി. യു.ഡി.എഫിന്‍റെ കര്‍മ്മധീരനായ ആന്‍റണി കുര്യന് കൈ അടയാളത്തില്‍ വോട്ട് ചെയ്യണമെന്ന ബോര്‍ഡുകളും പലയിടത്തും സ്ഥാനം പിടിച്ചു. പ്ര...
തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…
Breaking News, Kannur, Politics

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിലാണ് രസകരമായ സംഭവം. പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ്​ 'പ്രായപൂർത്തി'യാകാത്ത ആളെ ബിജെപി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. പോത്തുകുണ്ട്​ സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർഥി. ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മ പരിശോധനയിൽ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാനുള്ള വയസ് തികഞ്ഞിട്ടില്ല, പിന്നെ ഒന്നും നോക്കിയില്ല പത്രിക നേരെ ചവറ്റ് കുട്ടയിലേക്ക്. മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തിയ ബി.ജെ.പി അതോടെ പുലിവാൽ പിടിച്ചു. ഒടുവിൽ ഡമ്മി സ്ഥാനാർഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർഥിയാക്കി തത്ക്കാലം പിടിച്ചു നിന്നു. നേരത്തെ, നടുവിൽ പഞ്ചായത്തിൽ തന്നെ വോട്ടില്ലാ സ്ഥാനാർഥികളെ നിർത്തി മുസ്​ലിം ലീഗും ബി.ജെ.പിയും പുലിവാല് പിടിച്ചിരുന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ബിജെപിയും, പതിനാറാം വാർഡിൽ മുസ്​ലിം ലീഗും പ്രചരണം തുടങ്ങിയശേ...
35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ
Around Us, Kannur, Kerala News, Latest news

35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 730ഗ്രാം സ്വർണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഈ മാസം എട്ടിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വിലവരുന്ന 1096ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഈ മാസം കരിപ്പൂർ വിമാനത്താവളത്തിൽ മാത്രം സ്വർണം പിടികൂടിയത് മൂന്നിലേറെ തവണയാണ്. ...
error: Content is protected !!